ചെറുപ്പത്തിൽ ഞാൻ കോഴിക്കുഞ്ഞുങ്ങളെ കഴുത്തു ഞെരിച്ചു കൊ ല്ലുമായിരുന്നു, കഴുത്ത് ഞെരിക്കുമ്പോൾ കിട്ക് എന്ന് എല്ല് പൊട്ടുന്ന ശബ്ദം കേൾക്കാം. എനിക്കത് ഭയങ്കര ഇഷ്ടമായിരുന്നു; സുരഭി ലക്ഷ്മി

മിനിസ്‌ക്രീൻ പ്രേക്ഷകർക്കും ബിഗ്സ്‌ക്രീൻ പ്രേക്ഷകർക്കും സുപരിചിതയായ താരമാണ് സുരഭി ലക്ഷ്മി. ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ താരത്തെ പ്രേക്ഷകർക്ക് അറിയാം. അഭിനയത്തിൽ സജീവമായതു പോലെ തന്നെ സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് സുരഭി. തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ താരം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.

ഈയ്യടുത്ത് പുറത്തിറങ്ങിയ അജയന്റെ രണ്ടാം മോഷണം, റൈഫിൾ ക്ലബ് എന്നീ സിനിമകളിലെ സുരഭിയുടെ പ്രകടനങ്ങൾ കയ്യടി നേടിയിരുന്നു. എപ്പോഴും ഊർജ്ജസ്വലയായി, ചിരിച്ചും തമാശ പറഞ്ഞും മാത്രം കാണപ്പെടുന്ന വ്യക്തിയാണ് സുരഭി. എന്നാൽ ഇപ്പോഴിതാ ഒരു സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാകുന്നത്.

വീഡിയോയിൽ സുരഭിയ്‌ക്കൊപ്പം നടി ഐശ്വര്യ ലക്ഷ്മിയും ഉണ്ട്. ചെറുപ്പത്തിൽ താൻ കോഴിക്കുഞ്ഞുങ്ങളെ കഴുത്തു ഞെരിച്ചു കൊ ല്ലുമായിരുന്നു എന്നാണ് സുരഭി പറയുന്നത്. കളർ കോഴിക്കുട്ടികളുണ്ട്. അഞ്ച് രൂപയ്‌ക്കൊക്കെയാണ് വിൽക്കുക. എനിക്കാണെങ്കിൽ കോഴിക്കുട്ടികളുടെ കഴുത്ത് പിരിച്ച് ഒടിക്കുന്നത് ഭയങ്കര ഇഷ്ടമായിരുന്നു. സൈക്കോ.

ബാത്ത്‌റൂമിന്റെ പിന്നിലൊക്കെ പോയി കഴുത്ത് ഞെരിക്കുമ്പോൾ കിട്ക് എന്ന് എല്ല് പൊട്ടുന്ന ശബ്ദം കേൾക്കാം. എനിക്കത് ഭയങ്കര ഇഷ്ടമായിരുന്നു’ എന്നാണ് സുരഭി പറയുന്നത്. സുരഭിയുടെ വാക്കുകൾ കേട്ട് അടുത്തിരുന്ന ഐശ്വര്യ ലക്ഷ്മി ഒരേസമയം അമ്പരപ്പോടേയും പേടിയോടേയും നോക്കിയിരിക്കുന്നതും കാണാം. വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയാണ്.

ഇത് പറയാതിരുന്നാൽ പോരെ. ഇങ്ങനെ തമാശയായി പറയുന്നത് കേട്ട് ഒരു സംശയം, ഇനി ശരിക്കും സൈക്കോ ആണോ? മൈന്റ് ഹണ്ടറിൽ നിന്നും പഠിച്ചത് കുട്ടിക്കാലത്തെ മൃഗങ്ങളെ കൊല്ലുന്നത് സൈക്കോപ്പാത്തുകളുടെ ആദ്യത്തെ സൂചനകളാണെന്നാണ്’ എന്നാണ് ഒരാൾ ഈ വീഡിയോയ്ക്ക് താഴെ കമന്റിട്ടിരിക്കുന്നത്.

ഈ കാര്യം അത്ര സിമ്പിളല്ല. കുട്ടികൾക്ക് എന്താണ് ശരി, എന്താണ് തെറ്റ് എന്ന തിരിച്ചറിവുണ്ടാകില്ലെന്ന് മറ്റൊരാൾ മറുപടി നൽകുന്നുണ്ട്. പക്ഷെ ഇപ്പോഴും അതൊരു തമാശക്കഥയായി പറയുന്നുവെന്നത് പേടിപ്പെടുത്തുന്നതാണെന്നും അവർ പറയുന്നുണ്ട്. അവർ ചിരിക്കുന്നില്ലായിരുന്നുവെങ്കിൽ ഭീതിപ്പെടുത്തുന്ന സംഗീതം നൽകിയാൽ ഇതൊരു സൈക്കോയുടെ ഓർമ്മ പങ്കുവെക്കലാകും.

ചിലത്തൊക്കെ പറയാതെ വിടണം. എന്നെങ്കിലും കൂടത്തായി കേസ് സിനിമയായാൽ ജോളി ആകാൻ പറ്റിയ ആളാണെന്ന് തോന്നുന്നു. എന്റെ ഓർമ്മയിൽ ഞാൻ രണ്ട് വയസുള്ളപ്പോൾ ഒരു കോഴിക്കുഞ്ഞിനെ കൊന്നിട്ടുണ്ട്. ഇപ്പോഴും അതോർത്ത് എനിക്ക് ഒരു സമാധാനം കിട്ടുന്നില്ല എന്നിങ്ങനെ പോകുന്നു.

അടുത്തിടെ, സുരഭി ലക്ഷ്മി തന്റെ പേരിൽ ചെറിയൊരു മാറ്റം വരുത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലുള്ള അക്കൗണ്ടുകളിലെ പേരിലാണ് സുരഭി ലക്ഷ്മി വരുത്തിയിരുന്നത്. പേരിന്റെ ഇംഗ്ലിഷ് അക്ഷരങ്ങളിൽ ലക്ഷ്മി എന്നതിൽ ഒരു ‘k’ കൂടി അധികം ചേർത്തിരിക്കുകയാണ്. പേരിനൊരു ‘കനം’ വരുത്താനാണ് ഈ മാറ്റമെന്ന് സുരഭി ലക്ഷ്മി പറ‍ഞ്ഞത്.

എന്റെ സുഹൃത്ത് മധു ശങ്കർ ഒരിക്കൽ എന്നോട് പറഞ്ഞു, ‘സുരഭിയുടെ പേരിനു ഒരു പവർ കുറവുണ്ട്. സംഖ്യാശാസ്ത്രം നോക്കി അത് ശരിയാക്കാം’ എന്ന്. ഈ പേരും വച്ചാണല്ലോ ഞാൻ നാഷണൽ അവാർഡൊക്കെ വാങ്ങിയത് എന്ന് പറഞ്ഞപ്പോൾ അവൻ പറഞ്ഞു, ഇനി പേര് മാറ്റിയിട്ട് വല്ല ഓസ്കർ അവാർഡോ മറ്റോ കിട്ടിയാലോ എന്ന്.

അപ്പോൾ എനിക്കും ഒരു രസം തോന്നി. പിന്നെ ഇത്രയും കാലം എന്റെ കൂടെയുണ്ടായിരുന്ന പേരല്ലേ. അത് മാറ്റാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു. അപ്പോൾ രാംദാസ് മേനോൻ എന്ന സംഖ്യാശാസ്ത്ര വിദഗ്ദ്ധൻ പറഞ്ഞത് പ്രകാരം പേരിലെ ലക്ഷ്മിയിൽ ഒരു ‘K’ മാത്രം കൂടുതലായി ചേർക്കാൻ തീരുമാനിച്ചു. ഇപ്പോൾ പേരിൽ ഒരു കനം വന്നു.

ഇപ്പോൾ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സിനിമയൊക്കെ ഈ പേര് മാറ്റുന്നതിന് മുൻപ് ചെയ്തതാണ്. ഇനി ഒരു ഒന്നൊന്നൊര കൊല്ലം കഴിഞ്ഞാലേ ഈ പേര് മാറ്റം കൊണ്ട് ഗുണം ഉണ്ടോ ഇല്ലയോ എന്ന് പറയാൻ പറ്റൂ. ഇനിയിപ്പോൾ ഒരു മാറ്റവും സംഭവിച്ചില്ലെങ്കിൽ ഒരു ‘K’ അല്ലേ, അത് എടുത്തു മാറ്റിയാലും എന്റെ പേരിനു മാറ്റമൊന്നും വരില്ലല്ലോ എന്നും നടി പറഞ്ഞു.

അജയൻറെ രണ്ടാം മോഷണം എന്ന ചിത്രം ഇറങ്ങിയതിന് പിന്നാലെ സുരഭിയുടെ അഭിനയ മികവ് ചർച്ചയായിരുന്നു. ടൊവിനോ അവതരിപ്പിച്ച മണിയൻ എന്ന കഥാപാത്രത്തിൻറെ ഭാര്യ മാണിക്യമായാണ് എ.ആർ.എമ്മിൽ സുരഭി ലക്ഷ്മി എത്തിയത്. പ്രണയവും പ്രതികാരവും നിസ്സഹായതയുമെല്ലാം ഈ കഥാപാത്രത്തിൽ കാണാം.

എം 80 മൂസ എന്ന ഹാസ്യപരമ്പരയിലെ പാത്തുവായി മലബാറിൻറെ മനം കവർന്ന സുരഭിയെ പ്രേക്ഷകർക്ക് തിരിച്ചറിയാൻ മറ്റു പരിചയപ്പെടുത്തലുകളുടെ ആവശ്യം ഉണ്ടായിരുന്നില്ല. ഹയർ സെക്കൻഡറി പഠനകാലത്താണ് ‘ബൈ ദ പീപ്പിൾ’ എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്തേയ്ക്ക് എത്തുന്നത്.

അടുത്തിടെയും നൽകിയൊരു അഭിമുഖത്തിൽ സിനിമയിൽ നേരിട്ട അവഗണനകൾ സുരഭി ലക്ഷ്മി തുറന്നു പറഞ്ഞിരുന്നു. ചലച്ചിത്രരംഗത്ത് തുടക്കകാലത്ത് വസ്ത്രം മാറാനോ ബാത്‌റൂമിൽ പോകാനോ സൗകര്യം കിട്ടിയിരുന്നില്ല എന്നാണ് സുരഭി ലക്ഷ്മി പറഞ്ഞത്. ഒരിക്കൽ ഒരു ദിവസം മുഴുവൻ മഴ നനഞ്ഞ് ഒടുവിൽ വസ്ത്രം മാറാൻ കാരവനിൽ കയറിയപ്പോൾ ഡ്രൈവറിൽ നിന്നു കണ്ണുപൊട്ടെ തെറി കേട്ടിട്ടുണ്ട്.

അന്ന് കണ്ണിൽ നിന്ന് കണ്ണുനീരിനു പകരം ചോര പൊടിഞ്ഞപ്പോൾ എന്നെങ്കിലും നമ്മുടെ അവസ്ഥയും മെച്ചപ്പെടുമെന്ന പ്രത്യാശയായിരുന്നു. ഒരു ദിവസം മുഴുവൻ പണിയെടുത്ത് കഷ്ടപ്പെടുന്ന അസിസ്റ്റന്റ് ഡയറക്ടർമാർ തിരിച്ചു പോകാൻ പണമില്ലാതെ വിഷമിക്കുന്നതും കണ്ടിട്ടുണ്ട്. ഹേമക്കമ്മറ്റി റിപ്പോർട്ട് പുറത്തു വന്നതുമുതൽ മലയാള സിനിമയിൽ ഒരുപാട് ചർച്ചകൾ വരുന്നുണ്ട്.

ഞാൻ ഈ റിപ്പോർട്ടിനെ വളരെ പോസിറ്റീവ് ആയിട്ടാണ് കാണുന്നത്. എല്ലാ ജോലികളും പോലെയുള്ള ഒരു ജോലി സ്ഥലം അല്ല സിനിമ. ഓരോ സിനിമയ്ക്കും ഓരോ തലങ്ങളാണ്. ഒരു ഓഫിസ് പോലെ ജോലി ചെയ്യുന്ന ഒരിടം അല്ല. അതുകൊണ്ടു ഒരു ഒരു ഓഫിസിൽ ചെയ്യുന്നതുപോലെ എല്ലാ സിനിമയുടെ എല്ലാ തലങ്ങളിലും സിസ്റ്റം കൊണ്ടുവരാൻ ബുദ്ധിമുട്ടാണ്.

2005 മുതൽ 2025 വരെ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു വന്ന് ഒരു ഇരുപതു വർഷത്തിനടുത്തായി സിനിമയിൽ. അന്നൊക്കെ ജൂനിയർ ആർടിസ്റ്റിനു കാരവൻ ഒന്നും ഇല്ല. അന്നൊക്കെ തുണി മറച്ചിട്ടും അല്ലെങ്കിൽ വസ്ത്രാലങ്കാരം ചെയ്യുന്ന ചേട്ടന്മാരെ വിശ്വസിച്ച് ഇവിടെ ആരും ഇല്ല നിങ്ങൾ മാറ്റിക്കോ എന്ന് പറയുന്ന വിശ്വാസത്തിന്റെ പേരിലാണ് ഞങ്ങളൊക്കെ വസ്ത്രം മാറിയിരുന്നത്. ചിലപ്പോഴൊക്കെ റൂമിൽ എത്തിയിട്ട് ബാത്‌റൂമിൽ പോകാം എന്ന് കരുതും. എസി ഉണ്ടെങ്കിലും അതിന്റെ റിമോട്ട് ഉണ്ടാകില്ല, അതിൽ ചിലപ്പോ 200, 300, രൂപയായിരിക്കും അവർക്ക് ലാഭം കിട്ടുക, കൃത്യമായി വണ്ടികൾ കിട്ടാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. കാരവൻ ഒക്കെ സെറ്റിൽ വന്നു തുടങ്ങിയപ്പോ അതിനുള്ളിൽ എങ്ങനെയിരിക്കും എന്ന് എത്തിനോക്കാൻ പോലും പറ്റില്ലായിരുന്നു.

രാവിലെ അഞ്ചുമണിക്ക് ഒക്കെ റെഡി ആയി വന്നിട്ട് വൈകിട്ട് തിരിച്ചു ചെല്ലുമ്പോ മാത്രം ബാത്ത്‌റൂമിൽ പോയിട്ടുണ്ട്. നമുക്ക് മാത്രമല്ല അസ്സിസ്റ്റന്റ്റ് ഡയറക്ടർമാർ തുടങ്ങി ഒരുപാട് ജോലി ചെയ്യുന്നവർക്കും ഇതുപോലെ ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട്. ഒരു അവസരം കൊടുത്തത് എന്തോ ഔദാര്യം പോലെ അവരോടു പെരുമാറുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്.

തിരിച്ചു പോകാൻ കാശില്ലാതെ നിങ്ങളുടെ വണ്ടിയിൽ വരട്ടെ എന്ന് ചോദിച്ചവരുണ്ട്, അവർ തിരിച്ചു പോകുമ്പോ പരാതിയൊന്നും ഇല്ല നമുക്ക് ഇതൊരു അവസരം ആണല്ലോ എന്നാണ് പറയുക. സത്യം പറഞ്ഞാൽ അയാൾ സെറ്റിൽ ഇല്ലെങ്കിൽ ഷോട്ട് എടുക്കുമ്പോ നൂറുപേര് ഇടക്ക് കയറി വരും, ഇതൊക്കെ നോക്കുന്നത് ഒരു ചെറിയ ജോലി അല്ല. ഇവിടെ നിന്ന് പോയാലും അവർക്ക് പണി ആണ്.

വേതനത്തിന്റെ കാര്യത്തിൽ വിഷമം തോന്നും, ചോദിച്ചാലും തരാതെ പറഞ്ഞു പറഞ്ഞ് തർക്കിക്കുന്നത് കാണുമ്പോ നമുക്ക് തോന്നും ഇത്ര ദാരിദ്ര്യം ഒക്കെ പറഞ്ഞ് എന്തിനാണ് ദൈവമേ ഇവർ ഈ പടം എടുക്കുന്നതെന്ന്. കോടികൾ ഒന്നും അല്ല ചോദിക്കുന്നത് വളരെ ചെറിയ പൈസ ആണ് കിട്ടുന്നത് അത് കിട്ടണമെങ്കിൽ പലരെയും വിളിച്ച് ചോദിച്ച് ഒടുവിൽ ഇതിൽ ഉറപ്പിക്കാം എന്ന് പറഞ്ഞ് ഒരു ചന്തയിൽ വില പേശുന്നതുപോലെ പറഞ്ഞ് ഉറപ്പിച്ചിട്ട് ഡബ്ബിങ് കഴിയുമ്പോ പ്രതിഫലം കിട്ടുമ്പോ അതിന്റെ പകുതി ആയിരിക്കും ഉണ്ടാവുക.

പിന്നെ നമ്മൾ പണി എടുത്ത പൈസ വാങ്ങാൻ ഇരന്ന് ചോദിച്ച് പിന്നാലെ നടക്കേണ്ടി വന്നിട്ടുണ്ട്. നമ്മുടെ കയ്യിൽ നിന്ന് എഗ്രിമെന്റ് വാങ്ങിയാലും അതിന്റെ കോപ്പി തരില്ല. ഇതൊന്നും എല്ലാ സിനിമകളുടെയും കാര്യമല്ല പറയുന്നത്. പല രീതിയിൽ ആണ് പലരും പ്രവർത്തിക്കുന്നത്. പത്തുപേര് ചേർന്ന് പൈസ ഇട്ടു നിർമ്മിച്ച സിനിമയിലും, ഒരു കമ്പനി നിർമ്മിച്ച സിനിമയിലും ഒരു പ്രൊഡ്യൂസർ തനിയെ നിർമിച്ച സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

ഇവിടെയെല്ലാം സിസ്റ്റം വേറെ വേറെ ആണ്. ഇതിനെയെല്ലാം ഒരുപോലെ നിർത്തുന്ന ഒരു സിസ്റ്റം വരണം എന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ഈ ചർച്ചകൾ വേറെ രീതിയിൽ പോയിട്ട് സിനിമാ മേഖലയെ തന്നെ വളരെ മോശമായി ബാധിക്കുന്ന രീതിയിലുള്ള ചർച്ചകളോട് എനിക്ക് പൂർണമായി എതിർപ്പുണ്ടെന്നുമാണ് സുരഭി ലക്ഷ്മി പറഞ്ഞിരുന്നത്.

Vijayasree Vijayasree :