വളരെ കാലമായി കാന്‍സര്‍ രോഗ ബാധിതയായിരുന്ന ഫാഷന്‍ ഇന്‍ഫഌവന്‍സര്‍ സുര്‍ഭി ജെയിന് അന്തരിച്ചു. 30 വയസായിരുന്നു. മരണ വിവരം കുടുംബമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
ഇന്‍സ്റ്റാഗ്രാമില്‍ വളരെയധികം ആരാധകരുള്ള സുര്‍ഭി അണ്ഡാശയ അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. എട്ട് ആഴ്ച മുമ്പ് സുര്‍ഭി ജെയിന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചിത്രം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടിരുന്നു.
”എന്റെ ആരോഗ്യത്തെക്കുറിച്ച് ഞാന്‍ നിങ്ങളെ അപ്ഡേറ്റ് ചെയ്തിട്ടില്ലെന്ന് എനിക്കറിയാം, അത് എനിക്ക് ദിവസവും ലഭിക്കുന്ന മെസ്സേജുകളുടെ എണ്ണം കാണുമ്പോള്‍ തെറ്റായി തോന്നുന്നു. പക്ഷേ കാര്യങ്ങള്‍ അത്ര നന്നായി നടക്കുന്നില്ല.
അതിനാല്‍ പങ്കിടാന്‍ കാര്യമായൊന്നുമില്ല. കഴിഞ്ഞ 2 മാസങ്ങള്‍ ഞാന്‍ കൂടുതലും ആശുപത്രിയില്‍ ചെലവഴിച്ചു, ഇത് ബുദ്ധിമുട്ടാണ്, ഇതെല്ലാം അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എന്നാണ് അവര്‍ അവസാനമായി കുറിച്ചത്.
ഇത് രണ്ടാം തവണയാണ് സുര്‍ഭി ജെയിന് ക്യാന്‍സര്‍ രോഗബാധിതയാകുന്നത്. 27ാം വയസ്സില്‍, ആദ്യത്തെ രോഗനിര്‍ണയത്തിന് ശേഷം ശസ്ത്രക്രിയ നടത്തിയിരുന്നു.