മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള കുടുംബമാണ് മല്ലിക സുകുമാരന്റേത്. പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും പൂർണ്ണിമയും സുപ്രിയ മേനോനും പ്രേക്ഷകർക്ക് പരിചിതമാണ്. മാധ്യമ പ്രവത്തകയായി കരിയര്‍ ആരംഭിച്ചതെങ്കിലും മലയാള സിനിമയിലെ മുന്‍നിര നിര്‍മാതാക്കളില്‍ ഒരാളാണ്.
അതേസമയം ഈ ജോലിയെക്കാളും വലിയ പ്രയാസമാണ് പൃഥ്വിരാജിനെ പോലൊരാളെ ഹാന്റില്‍ ചെയ്യുക എന്നാണ് അമ്മ മല്ലിക സുകുമാരന്‍ നേരത്തെ പറഞ്ഞിട്ടുള്ളത്. അത് ശരിയാണെന്ന് വയ്ക്കുന്നതാണ് സുപ്രിയയുടെ ഏറ്റവും പുതിയ പോസ്റ്റ്.
പൃഥ്വിരാജിനൊപ്പമുള്ള അതി മനോഹരമായ ചിത്രവും, ഒറ്റയ്ക്കുള്ള ഏതാനും ചിത്രങ്ങളുമാണ് സുപ്രിയ പങ്കുവെച്ചിരിക്കുന്നത്. മാത്രമല്ല ഈ ഫോട്ടോ എടുക്കാന്‍ താന്‍ എത്ര ബുദ്ധിമുട്ടി എന്നും സുപ്രിയ വ്യക്തമാക്കുന്നുണ്ട്. ‘ചിലപ്പോഴൊക്കെ ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യണമെങ്കില്‍ ഭര്‍ത്താവിനെ നിര്‍ബന്ധിക്കണം’ എന്നാണ് സുപ്രിയ ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
എന്നാൽ നിര്‍ബന്ധിച്ച് എടുത്ത ഫോട്ടോ ആണെങ്കിലും ഭംഗിയായിട്ടുണ്ടെന്നും ഇത് സുപ്രിയയുടെ മാത്രം പ്രശ്‌നമല്ല, എല്ലാ ഭാര്യമാരുടെയും അവസ്ഥയാണെന്നുമാണ് കമന്റുകൾ. സുപ്രിയ നിര്‍ബന്ധിച്ച് എടുത്ത ഫോട്ടോ ആണെങ്കിലും ഭംഗിയായിട്ടുണ്ട്, പ്രത്യേകിച്ചും രാജുവിന്റെ ചിരി എന്നാണ് സോഷ്യൽ മീഡിയയയുടെ അഭിപ്രായം.
മല്ലിക സുകുമാരന്റെ സപ്തതി ആയിരുന്നു കഴിഞ്ഞ ദിവസം ഇതോടനുബന്ധിച്ചാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഇരുവരുടെയും ഡ്രസ്സിങിലൂടെ തന്നെ വ്യക്തം. ലൈറ്റ് പിങ്ക് നിറത്തിലുള്ള സാരിയിലാണ് സുപ്രിയ, സ്‌കൈ ബ്ലൂ നിറത്തിലുള്ള ഷര്‍ട്ടും, വെള്ള മുട്ടുമാണ് രാജുവിന്റെ വേഷം.