പൃഥ്വിരാജ് ഇനി നടൻ മാത്രമല്ല സംവിധായകനുകൂടിയാണ്. മലയാളത്തിന്റെ ബോൾഡ് നടൻ ആരാണെന്ന് എന്ന് ചോദിച്ചാൽ അതിന് ഒരേഒരു ഉത്തരം ഉള്ളു അത് പൃഥ്വിരാജ് എന്നതാണ്. സ്വന്തമായി നിലപാടുകൾ ഉള്ള നടനാണ് പൃഥ്വിരാജ്.
സ്വന്തം നിലപാടുകൾ തുറന്നു പറയാൻ മടി കാണിക്കാത്ത നടന്നുകൂടിയാണ് പൃഥ്വിരാജ്. നവ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന നടനാണ് പൃഥ്വിരാജ്.മലയാളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ മറ്റൊരു യുവതാരത്തിനും ലഭിക്കാത്ത നേട്ടമാണ് പൃഥ്വിരാജിന് ലഭിച്ചിരിക്കുന്നത്.
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യുക.അഭിനയത്തിൽ വിജയത്തിന്റെ കൊടുമുടികൾ കീഴടക്കുമ്പോൾ സംവിധാനം മാത്രം സ്വപ്നമായികൊണ്ടുനടക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷമാണ് ലൂസിഫർ എന്ന പ്രോജക്ട് പൃഥ്വി പ്രഖ്യാപിക്കുന്നത്.
ഏറെക്കാലമായി കൊണ്ടു നടന്ന സ്വപ്നം സാക്ഷാൽക്കരിച്ചതിന്റെ സന്തോഷം താരം മറച്ചുപിടിക്കുന്നില്ല. ലൂസിഫർ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിലും പുറത്തിറങ്ങി. മോഹൻലാൽ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ടൈറ്റിൽ വിഡിയോ പങ്കുവച്ചത്.
പൃഥ്വിരാജ് ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്ത വിഡിയോക്കു താഴെ പ്രേക്ഷകർ ആശംസകൾ നേരാൻ മത്സരിച്ചു. കൂട്ടത്തിൽ സഹപ്രവർത്തകരും. പാർവതി, ഫർഹാൻ ഫാസിൽ, നസ്രിയ എന്നിവർ സിനിമയ്ക്കും പൃഥ്വിക്കും ആശംസകൾ നേർന്നു.
ഭർത്താവിൽ അഭിമാനം തോന്നുന്നുവെന്നായിരുന്നു സുപ്രിയയുടെ കമന്റ്.മലയാളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ മറ്റൊരു യുവതാരത്തിനും ലഭിക്കാത്ത നേട്ടമാണ് പൃഥ്വിരാജിന് ലഭിച്ചിരിക്കുന്നത്. ലാലേട്ടൻ നായകനായി എത്തുന്ന ചിത്രം ഒരു മാസ്സ് എന്റർടൈനർ ആയിരിക്കുമെന്ന് മുരളി ഗോപി പറഞ്ഞിരുന്നു.