മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് പൃഥ്വിരാജും സുപ്രിയ മേനോനും എന്ന് എടുത്ത് പറയേണ്ട കാര്യമില്ല. പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്.ഇപ്പോഴിതാ പൃഥ്വിയുമൊത്തുള്ള സുപ്രിയയുടെ ചിത്രവും അതിനു ജയസൂര്യ നൽകിയ കമന്റുമാണ് ആരാധകരുടെ ഇടയിൽ ചർച്ച. റിലീസിനൊരുങ്ങുന്ന ഡ്രൈവിങ് ലൈസൻസിന്റെ ചിത്രീകരണത്തിനിടയില്‍ എടുത്തൊരു ചിത്രമാണ് സുപ്രിയ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
‘വീട്ടിൽ നിന്നും രണ്ടു മാസമായി മാറിനിൽക്കുന്ന താടിക്കാരനെ മിസ് ചെയ്യുന്നു’. സൂപ്പർസ്റ്റാർ ഹരീന്ദ്രനൊപ്പം ഭാര്യ എന്ന ഹാഷ്ടാഗും ചിത്രത്തിനൊപ്പം നൽകിയിരുന്നു. ഡ്രൈവിങ് ലൈസൻസിൽ ഹരീന്ദ്രൻ എന്ന കഥാപാത്രമായാണ് പൃഥ്വി എത്തുന്നത്.’ഡാ താടി കൊരങ്ങാ’ എന്ന് തൊട്ടു താഴെ കമന്റുമായി ജയസൂര്യയെത്തി. സംഗതി ആരാധകർ ഏറ്റുപിടിച്ചെന്ന് പറയേണ്ടതില്ലല്ലോ. ആയിരത്തിനു മുകളിൽ ലൈക്സ് ആണ് ഈ കമന്റിനു മാത്രം ലഭിച്ചത്. കൂടണ്ടേ എന്നായിരുന്നു ജയസൂര്യയോട് പൃഥ്വിയുടെ മറുപടി.

നിര്‍മ്മാണക്കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി പിന്നണിയില്‍ സജീവമാണ് സുപ്രിയ. മകളെക്കുറിച്ചും പൃഥ്വിരാജിനെക്കുറിച്ചുമൊക്കെ വാചാലായായ് സുപ്രിയ സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സ്, സച്ചിയുടെ അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് പൃഥ്വി ഇപ്പോള്‍. ഡിസംബര്‍ 20നാണ് ഡ്രൈവിംഗ് ലൈസന്‍സ് തിയേറ്ററുകളിലേക്ക് എത്തുന്നത്.
supriya about prithviraj