ദുൽഖറിനൊപ്പം അഭിനയിക്കാൻ പോകുന്നതിന്റെ ത്രില്ലിലാണ് താനെന്ന് സോനം കപൂർ !! ബോളിവുഡ്ഡ് സുന്ദരിമാരെ പോലും ആരാധകരാക്കി മാറ്റി ദുൽഖർ…

ദുൽഖറിനൊപ്പം അഭിനയിക്കാൻ പോകുന്നതിന്റെ ത്രില്ലിലാണ് താനെന്ന് സോനം കപൂർ !! ബോളിവുഡ്ഡ് സുന്ദരിമാരെ പോലും ആരാധകരാക്കി മാറ്റി ദുൽഖർ…

കര്‍വാന്‍ എന്ന ഒരൊറ്റ ചിത്രത്തിടെ ബോളിവുഡില്‍ തന്റെതായ ഒരു സ്ഥാനം നേടിയ ദുല്‍ഖര്‍ തന്റെ അടുത്ത ഹിന്ദി ചിത്രമായ ദി സോയാ ഫാക്ടറിനായുള്ള തയ്യാറെടുപ്പിലാണ്. ചിത്രത്തിൽ ദുൽഖറിന്റെ നായികയായെത്തുന്നത് താരസുന്ദരി സോനം കപൂറാണ്.

ചിത്രീകരണം തുടങ്ങാനിരിക്കെ ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ പോകുന്നതിന്റെ ത്രില്‍ പങ്കു വെക്കുകയാണ് സോനം. ട്വിറ്ററിലൂടെയാണ് നടി തന്റെ സന്തോഷമറിയിച്ചത്. തന്റെ സ്വഭാവം കൊണ്ടും സ്റ്റൈലിഷ് ഗെറ്റപ് കൊണ്ടും ബോളിവുഡിലെ താരസുന്ദരിമാരുടെയെല്ലാം മനം കവർന്നിരിക്കുകയാണ് ദുൽഖർ.

സോനം കപൂറിന്റെ ഈ ട്വീറ്റിന് ദുൽഖർ മറുപടി നൽകിയിട്ടുമുണ്ട്. ‘ഞാനും അങ്ങനെ തന്നെ’ എന്നായിരുന്നു ദുൽഖറിന്റെ റിപ്ലൈ.

കാര്‍വാനില്‍ ദുല്‍ഖറിന്റെ പൂര്‍വ കാമുകിയായി വേഷമിട്ട കൃതിയും ദുൽഖറിന്റെ വലിയ ഒരു ആരാധികയാണ് താനെന്ന് മുൻപ് വെളിപ്പെടുത്തിയിരുന്നു. അഞ്ചു മിനിറ്റ് ദൈര്‍ഘ്യം മാത്രമുള്ള ചെറിയ വേഷമാണ് കാര്‍വാനില്‍ കൃതി ചെയ്‌തത്‌. ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ ഇനിയും അവസരമുണ്ടാകണം എന്ന് ആഗ്രഹിക്കുന്നതായും കൃതി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

Super excited to act with Dulquer: Sonam Kapoor

Abhishek G S :