അതോടെ ഞാനും ഭർത്താവും ഒരുമിച്ചൊരു തീരുമാനം എടുത്തു, അദ്ദേഹത്തോട് ഏറെ ബഹുമാനം തോന്നിയ നിമിഷം; തുറന്ന് പറഞ്ഞ് രഞ്ജിനി

മലയാള സിനിമാ താരങ്ങളെ പോലെ തന്നെ അവരുടെ പങ്കാളികളും പ്രേക്ഷകർക്ക് സുപരിചിതരായിരിക്കും, പലപ്പോഴും ഇവർക്കൊപ്പം പൊതുപരിപാടികളിലും മറ്റും എത്താറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ താരദമ്പതിമാരാണ് സണ്ണിവെയ്‌നും ഭാര്യയും നർത്തകിയുമായ രഞ്ജിനിയും. പൊതുവേദികളിൽ എന്ന് മാത്രമല്ല ഇരുവരുടേയും സോഷ്യൽ മീഡിയയിൽ പോലും രണ്ട് പേരും ഒന്നിച്ചുള്ള ഫോട്ടോകൾ പോലും വളരെ കുറവാണ്.

സ്വന്തമായി ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുകയും ചെയ്യുന്ന രഞ്ജിനി ഡാൻസിംഗ് സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയുമായിരുന്നു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ വളരെ അപൂർവമായി പങ്കുവെയ്ക്കാനുള്ള കാരണത്തെ കുറിച്ച് പറയുകയാണ് രഞ്ജിനി.

ഭർത്താവ് സണ്ണി വെയ്‌ന്റെ പിന്തുണ അദ്ദേഹം എന്റെ പ്രൊഫഷണൽ കാര്യങ്ങളിൽ ഇടപെടില്ല. എന്റേതായൊരു ഇടം തന്നു എന്നതു തന്നെയാണ്. കല്യാണം കഴിഞ്ഞ സമയത്ത് നടൻ സണ്ണി വെയ്‌ന്റെ ഭാര്യ എന്ന ലേബൽ മുന്നോട്ട് പോകും തോറും ഒരു ഭാരമായോ എന്ന് തോന്നിയിട്ടുണ്ട്. കാരണം വളരെ ഇൻഡിപെൻഡന്റ് ആയിട്ടാണ് ഞാൻ ഓരോ കാര്യങ്ങളും ചെയ്തു കൊണ്ടിരുന്നത്. അദ്ദേഹത്തിന്റെ പ്രൊഫഷൻ ആയ സിനിമയും എന്റെ പ്രൊഫഷനും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്.

ഞാൻ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയപ്പോഴും മുന്നോട്ട് പോകുമ്പോഴും മറ്റേതൊരു സ്ത്രീയേയും പോലെ തന്നെ സ്ട്രഗിൾ ചെയ്തിട്ടുണ്ടെന്നാണ് രഞ്ജിനി പറയുന്നത്. പക്ഷെ പലപ്പോഴും ആ ശ്രമങ്ങൾക്ക് ഈ ലേബൽ കൊണ്ട് അഭിനന്ദനങ്ങൾ ലഭിക്കാറില്ലെന്നും രഞ്ജിനി പറയുന്നു. നിങ്ങൾ നടന്റെ ഭാര്യ അല്ലേ, നിങ്ങൾക്ക് എന്തും ചെയ്യാല്ലോ എന്ന മട്ടിലായിരുന്നു എല്ലാവരും കണ്ടിരുന്നത്.

അതോടെ ഞാനും ഭർത്താവും ഒരുമിച്ചൊരു തീരുമാനം എടുത്തു. സോഷ്യൽ മീഡിയയിൽ വ്യക്തി ബന്ധങ്ങളെ ഒന്നും പബ്ലിഷ് ചെയ്യണ്ട എന്നായിരുന്നു ആ തീരുമാനം. എനിക്ക് തന്റേതായ ഐഡന്റിറ്റി വേണം. ഈ തീരുമാനത്തോട് മറ്റൊരു എതിർപ്പും പ്രകടിപ്പിക്കാതെ സമ്മതിച്ചപ്പോഴാണ് ഭർത്താവെന്ന നിലയിൽ തനിക്ക്ൊൊൊത്. ഒരു റിയാലിറ്റി ഷോയിലോ സ്‌റ്റേജിലോ ഒന്നും തന്നെ അദ്ദേഹത്തിന്റെ ലേബൽ താൻ ആയുധം ആക്കിയിട്ടില്ല.

പലപ്പോഴും ഞങ്ങൾ ഒന്നിച്ചുള്ള ഫോട്ടോകളോ പോസ്റ്റുകളോ കാണാതെ ആയപ്പോൾ പലരും ഞങ്ങൾ വേർപിരിഞ്ഞു, ഞാൻ അദ്ദേഹത്തെ തേച്ചു എന്നിങ്ങനെ എല്ലാം പ്രചരിപ്പിച്ചിട്ടുണ്ട്. പക്ഷെ തങ്ങളുടെ തീരുമാനം കൊണ്ട് തങ്ങളുടെ ബന്ധം കൂടുതൽ ബലപ്പെടുകയാണ് ചെയ്തത്. ഓരോ സ്ത്രീയ്ക്കും അവരുടേതായ ഐഡന്റിറ്റി വേണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരാളുടെ ഭാര്യ, ഒരാളുടെ മകൾ എന്നീ ടൈറ്റിലുകൾക്ക് അപ്പുറം ഓരോ സ്ത്രീയ്ക്കും അവരവരുടേതായ ലേബൽ വേണം എന്നും രഞ്ജിനി പറയുന്നു.

ഞാൻ തുടക്കത്തിലൊക്കെ ഇത്തരം ഒരു കമന്റ് ഒരുപാട് കേട്ടിരുന്നതാണ്. എന്നാൽ ഇപ്പോൾ ഒന്നരവർഷമായി ഇതൊക്കെ കുറവാണ്. ചിലപ്പോൾ ഇങ്ങനെ ഹൈഡ് ചെയ്ത് വെയ്ക്കുന്നത് കൊണ്ടായിരിക്കാം. ഞാൻ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. കുറെ വർഷം പ്രണയിച്ചിട്ടാണ് വിവാഹം കഴിച്ചത്. ആരേയും അറിയിക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് തോന്നി.

അന്നേ ഇതൊക്കെ ആളുകൾ അറിഞ്ഞിരുന്നുവെങ്കിൽ അപ്പോഴേ ഞാനീ ഐഡന്റിക്കൽ പ്രശ്‌നം നേരിട്ടേനെ. രണ്ട് പേരും അങ്ങനെ പോട്ടെ വിചാരിച്ചു. പ്ലാൻഡ് അല്ലായിരുന്നു ഒന്നും. രണ്ട് പേരും രണ്ടുപേരുടേയും സ്വകാര്യത മാനിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. സൗഹൃദമായിരുന്നു ഞങ്ങൾ തമ്മിൽ. രണ്ട് പേർക്കും രണ്ടുപേരുടേതായ കാഴ്ചപ്പാടുകളും സ്വപ്നങ്ങളും ഒക്കെ ഉണ്ട്. രണ്ട് പേരും രണ്ട് റൂട്ടിലാണ്. ആദ്യമേ അതൊക്കെ അങ്ങനെ തന്നെ ആയത് കൊണ്ടായിരിക്കാം ഇപ്പോഴും ഇങ്ങനെ പോകുന്നത് എന്നും രഞ്ജിനി പറയുന്നു.

Vijayasree Vijayasree :