“അന്ന് എന്റെ ശ്വാസം നിലച്ച പോലെയായി, കരയാന്‍ തോന്നി; ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല ആ നിമിഷങ്ങൾ”; മലയാളികളോട് സണ്ണി ലിയോണ്‍ പറയുന്നു…

“അന്ന് എന്റെ ശ്വാസം നിലച്ച പോലെയായി, കരയാന്‍ തോന്നി; ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല ആ നിമിഷങ്ങൾ”; മലയാളികളോട് സണ്ണി ലിയോണ്‍ പറയുന്നു…

ആദ്യമായി കൊച്ചിയിലെത്തിയ ബോളിവുഡ് താരം സണ്ണി ലിയോണിന് വലിയ സ്വീകരണമാണ് അന്ന് മലയാളികള്‍ നല്‍കിയത്. സണ്ണിയെ കാണാനെത്തിയവരുടെ സ്വഭാവവൈകല്യത്തെ അന്ന് ചില സദാചാരവാദികൾ കുറ്റപ്പെടുത്തി. എന്തിന് സണ്ണി ലിയോണ്‍ എത്തിയപ്പോള്‍ ഇത്ര ആള് കൂടി ?! കേരളത്തിന്റെ സാംസ്‌കാരിക തനിമക്കേറ്റ കളങ്കമാണിത് എന്നൊക്കെയായിരുന്നു അവരുടെ സദാചാര ഗീര്‍വാണങ്ങള്‍. എന്നാല്‍ നടിയായ സണ്ണിയെ കാണാന്‍ പോകുന്നതില്‍ ഒരു തെറ്റുമില്ലെന്നാണ് മറുവിഭാഗം അഭിപ്രായപ്പെട്ടിരുന്നത്.

സംഭവം നടന്ന് ഒരുവര്‍ഷം കഴിഞ്ഞ്, ഇപ്പോഴിതാ കേരളത്തെക്കുറിച്ച്‌ വീണ്ടും വാചാലയാവുകയാണ് സണ്ണി ലിയോൺ. ഒരു ബോളിവുഡ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കേരളത്തോടുള്ള സ്നേഹം സണ്ണി സണ്ണി ലിയോൺ വ്യക്തമാക്കിയത്.

“ആ ദിവസം എനിക്ക് മറക്കാന്‍ കഴിയില്ല. എന്നെ കാണാനെത്തിയ ജനക്കൂട്ടത്തെ കണ്ട് കണ്ണു നിറഞ്ഞു പോയി. അത് തികച്ചും ഭ്രാന്തമായ ഒന്നായിരുന്നു. ഞാന്‍ കൊച്ചിയിലെത്തിയത് സിനിമാ പ്രചാരണത്തിന് ആയിരുന്നില്ല. ഒരു മൊബൈല്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിനായിരുന്നു. ഒരു സാധാരണ പരിപാടിയായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. കൊച്ചിയില്‍ പോകുന്നതില്‍ സന്തോഷമായിരുന്നു.”

“അന്ന് കാറിനു ചുറ്റും തിങ്ങിക്കൂടി നില്‍ക്കുന്ന ആളുകളെയാണ് ആദ്യം ശ്രദ്ധിച്ചത്. പിന്നെ ആളുകള്‍ കൂടിക്കൂടി വന്നു. പരിപാടി നടക്കുന്ന സ്ഥലത്ത് ചെറിയൊരു സ്റ്റേജായിരുന്നു. അതില്‍ കയറി നിന്നപ്പോള്‍ എനിക്കു വിശ്വസിക്കാനായില്ല. എന്റെ ദൈവമേ, എന്തൊരു ജനക്കൂട്ടമായിരുന്നു. എന്റെ ശ്വാസം നിലച്ച പോലെയായി. കരയാന്‍ തോന്നി. എന്തൊരു ഊര്‍ജ്ജമായിരുന്നു അത്. എനിക്കു ചുറ്റും ഒരുപാട് ആളുകള്‍. അവര്‍ എനിക്കുവേണ്ടി ആര്‍പ്പുവിളിയ്ക്കുന്നു.”

“ചടങ്ങ് കഴിഞ്ഞ് സോഷ്യല്‍ മീഡിയ നോക്കിയപ്പോഴാണ് ജനക്കൂട്ടത്തിന്റെ വലിപ്പം മനസിലായത്. പരിപാടിയുടെ ആകാശച്ചിത്രം കണ്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. ആ നിമിഷം ജീവിത്തില്‍ എനിക്ക് മറക്കാന്‍ കഴിയില്ല.” – സണ്ണി പറയുന്നു.

Sunny Leone’s memory about Kerala

 

Abhishek G S :