” ഇതെന്താ ,ചെരിപ്പ് കടയോ ? ” സണ്ണി ലിയോണിന്റെ ചെരിപ്പ് ശേഖരം കണ്ടു അമ്പരന്ന് ആരാധകർ – വീഡിയോ വൈറലാകുന്നു
പോൺ സിനിമ മേഖലയിൽ നിന്നും മുഖ്യധാരാ സിനിമകളിലേക്ക് ചുവടു വച്ച താരമാണ് സണ്ണി ലിയോൺ. ഇപ്പോൾ ലോകമെമ്പാടും ആരാധകരുള്ള സണ്ണി , സിനിമയിലെ സജീവ സാന്നിധ്യമാണ്. ആരാധകരെ പല കാര്യങ്ങൾകൊണ്ടും അമ്പരപ്പിച്ചിട്ടുള്ള സണ്ണി ലിയോൺ , ഇപ്പോൾ മറ്റൊരു ഗംഭീര കളക്ഷനിലൂടെ എല്ലാവരെയും ഞെട്ടിക്കുകയാണ്.
തന്റെ ഷൂവിന്റേയും ചെരിപ്പിന്റെയും കളക്ഷനിലൂടെയാണ് സണ്ണി ആരാധകരെ അമ്പരപ്പിക്കുന്നത്. ഒരു ചെരിപ്പ് കട പോലെ തന്നെയാണ് സണ്ണിയുടെ കളക്ഷനും. ഷൂവിനായി ഒരു ഭാഗവും മറ്റു ഫാഷൻ ചെരിപ്പുകൾക്കായി മറ്റൊരു ഭാഗവും .
വസ്ത്രങ്ങളുടെയും , വാച്ചുകളുടെയും തുടങ്ങി പലതരം കളക്ഷനുകൾ സിനിമ താരങ്ങൾ പങ്കു വച്ചിട്ടുണ്ടെങ്കിലും സണ്ണിയുടെ ചെരിപ്പിന്റെ കളക്ഷൻ ഇതിൽ നിന്നും വ്യത്യസ്തമാണ്. ഇൻസ്റ്റാഗ്രാമിൽ സണ്ണി ലിയോൺ തന്നെയാണ് വീഡിയോ പങ്കു വച്ചത്.
sunny leones footwear collection