ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. 19 വയസുള്ളപ്പോള്‍ മുതല്‍ പോ ണ്‍ ഇന്‍സ്ട്രിയിലേയ്ക്ക് എത്തിയ സണ്ണി പിന്നീട് ബോളിവുഡിലേയ്ക്ക് എത്തുകയായിരുന്നു. അന്ന് കാനഡയിലാണ് താരം താമസിച്ചിരുന്നത്. ആ സമയത്ത് ഇന്ത്യക്കാരില്‍ നിന്ന് തനിക്ക് നേരിടേണ്ടിവന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സണ്ണി ലിയോണ്‍.
ഇന്ത്യയിലേക്ക് വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് താരം പറഞ്ഞത്. അ ഡല്‍റ്റ് ഇന്‍ഡസ്ട്രിയിലേയ്ക്ക് വന്ന എന്റെ തുടക്കകാലത്ത് നിരവധി വിദ്വേഷ കത്തുകളും വ ധഭീഷണികളും ഉള്‍പ്പടെയുള്ളവ എനിക്ക് ലഭിച്ചിരുന്നു. സണ്ണി ലിയോണായായി ഒരിക്കലും ഇന്ത്യയിലേയ്ക്ക് വരില്ലെന്നാണ് ഞാന്‍ കരുതിയിരുന്നത്.
ആളുകള്‍ക്ക് എന്നോട് അത്രത്തോളം ദേഷ്യമായിരുന്നു. 19-20 വയസിലാണ് എനിക്ക് ഇത്തരം കത്തു ലഭിച്ചിരുന്നത്. ആ സമയത്ത് ഇത്തരം കാര്യങ്ങള്‍ നമ്മെ ഏറെ ബാധിക്കും. എന്നാല്‍ ഇപ്പോള്‍ ഇങ്ങനെയല്ല. ഞാന്‍ ഒറ്റാക്കായിരുന്നു, എന്നെ മുന്നോട്ടു നയിക്കാന്‍ ആരുമുണ്ടായിരുന്നില്ല.
ഇതൊന്നും പ്രശ്‌നമല്ലെന്നും വെറുപ്പ് പ്രചരിപ്പിക്കുന്നവര്‍ക്ക് അപ്പുറം മറ്റൊരു ലോകമുണ്ടെന്നും പറഞ്ഞുതരാന്‍ ആരുമുണ്ടായില്ല. അതിനാല്‍ തന്നെ എല്ലാ വൃത്തികേടുകളും പറയുന്ന ട്രോളുകളുമായുള്ള എന്റെ ആദ്യത്തെ പോരാട്ടം ബുദ്ധിമുട്ടേറിയതായിരുന്നു എന്നും സണ്ണി ലിയോണ്‍ പറഞ്ഞു.
അതേസമയം, പൂജ ഭട്ടിന്റെ ജിസം 2ലൂടെയാണ് താരം സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നത്. ജാക്‌പോട്ട്, രാഗിണി എംഎംഎസ്, ഏക് പഹേലി ലീല എന്നിവയാണ് ശ്രദ്ധിക്കപ്പെട്ട മറ്റ് ചിത്രങ്ങള്‍. ഇപ്പോള്‍ തമിഴില്‍ അഭിനയിക്കുന്ന ഓ മൈ ഗോസ്റ്റാണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. ഡിസംബര്‍ 30നാണ് ചിത്രം എത്തുക. മലയാളത്തിലും ഐറ്റം ഡാന്‍സുമായി താരം എത്തിയിരുന്നു.