ഞങ്ങളുടെ ദീപാവലി കുറച്ചു സ്‌പെഷ്യലാ;പൊന്നിൻ നിറത്തിൽ തിളങ്ങി നിൽക്കുന്ന സണ്ണിയും കുടുംബവും!

ബോളിവുഡ് താരമാണെങ്കിലും മലയാളികൾക്കും സണ്ണി ലിയോൺ പ്രിയങ്കരിയാണ്.സണ്ണി ലിയോണ്‍ ബോളിവുഡിലെ ഹോട്ടസ്റ്റ് താരമാണ്. ഭൂതാകാലം മുഴുവന്‍ ബോളിവുഡ് സിനിമകളിലൂടെ കഴുകിക്കളഞ്ഞ സണ്ണി ലിയോണിന് ദശലക്ഷക്കണക്കിന് ആരാധകരും ഉണ്ട്. താരം കേരളത്തിലെത്തിയപ്പോള്‍ കാണാന്‍ ഓടിക്കൂടിയ ആരാധക കൂട്ടം വലിയ വാര്‍ത്തയും ആയിരുന്നു.ഇപ്പോളിതാ തന്റെ ദീപാവലി ചിത്രങ്ങൾ പങ്കുവെക്കുകയാണ് താരം.ഒട്ടുമിക്ക ബോളിവുഡ് താരങ്ങളും ദീപാവലി ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.എന്നാൽ സണ്ണി ഇത്തിരി വ്യത്യസ്തയാണ്.

പൊന്നിൻ നിറത്തിൽ തിളങ്ങി നിൽക്കുന്ന കുടുംബ ചിത്രമാണ് സണ്ണി ലിയോൺ പങ്കുവെച്ചത്.സണ്ണിയും മകളും സ്വര്‍ണനിറത്തിലുള്ള ലെഹങ്കയും അതേ നിറത്തിലുള്ള കുര്‍ത്തയും വെള്ള പാന്റുമിട്ട് ഡാനിയലും ആണ്‍മക്കളും. മുംബൈയിലായിരുന്നു നടിയുടെ ദീപാവലി ആഘോഷങ്ങള്‍. സിനിമാമേഖലയില്‍ നിന്നുള്ള സുഹൃത്തുക്കളും ആരാധകരും നടിയ്ക്ക് ആശംസകളറിയിച്ചിട്ടുണ്ട്.

sunny leone diwali celebration

Sruthi S :