മിക്കവാറും എന്നെക്കുറിച്ച് ട്രോളുകൾ ഇറങ്ങുന്നത് ആ കാര്യം കൊണ്ടാണ് – സണ്ണി ലിയോൺ

സാമൂഹ്യമാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. താരത്തിന് കേരളത്തിലും ഒട്ടേറെ ആരാധകരുണ്ട്. എന്നിരുന്നാലും താരം മിക്കപ്പോഴും ട്രോളന്മാര്‍ക്ക് ഇരയാകാറുണ്ട്. തനിക്കെതിരെ ഉയരുന്ന ട്രോളുകളെക്കുറിച്ച്‌ താരം പ്രതികരിക്കുന്നു.

‘നിങ്ങള്‍ ജനങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരു താരമാണെങ്കില്‍ എന്തുചെയ്താലും അത് ശ്രദ്ധിക്കപ്പെടും. എന്നെക്കുറിച്ച്‌ പ്രതിദിനമെന്നോണം ട്രോളുകള്‍ ഉണ്ടാകുന്നു. അതിലൊന്നും ഞാന്‍ തളരില്ല. മിക്കപ്പോഴും എന്റെ വസ്ത്രധാരണമാണ് ട്രോളുകള്‍ക്ക് പ്രേരണയാകുന്നത്. എനിക്ക് ഇഷ്ടമുള്ള , ഇണങ്ങുന്ന വസ്ത്രമാകും ഞാന്‍ ധരിക്കുക.

ഓരോ സാഹചര്യത്തിനും ഇണങ്ങുന്നതാകണം അവ. മറ്റുള്ളവര്‍ അതേകുറിച്ച്‌ ട്രോളുന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല എന്നും താരം പറയുന്നു. അതേസമയം സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ സ്വന്തം നിലപാട് വ്യക്തമാക്കാനാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഉപയോഗിക്കേണ്ടതെന്നും താരം പറയുന്നു.

sunny leone about trolls

Sruthi S :