വിഷു ആശംസകള്‍ നേര്‍ന്ന് ബോളിവുഡ് നടി സണ്ണി ലിയോണ്‍. ടിക്ടോക് വീഡിയോയിലാണ് മലയാളികൾക്ക് ആശംസകളുമായി സൺ എത്തിയത്
‘സുരക്ഷിതരായി വീട്ടിലിരുന്ന് കൊണ്ട് ഈ വര്‍ഷം എല്ലാവരും വിഷു ആഘോഷിക്കുക. എല്ലാ മലയാളികള്‍ക്കും സുരക്ഷിതമായ ഒരു വിഷു ആശംസിക്കുന്നു.’ എന്ന കുറിപ്പിനൊപ്പമാണ് സണ്ണി ലിയോണ്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
‘ഇത് വളരെ ബുദ്ധിമുട്ടുള്ള സമയത്തിലൂടെയാണ് നമ്മള്‍ ഓരോരുത്തരും കടന്നുപോകുന്നത്. എന്നാലും എല്ലാവരും വീട്ടിലിരിക്കുക, സുരക്ഷിതരായിരിക്കുക’ എന്നും വീഡിയോയില്‍ സണ്ണി പറയുന്നു.
Sunny Leone