സണ്ണി ലിയോണിക്കെതിരെയുള്ള വഞ്ചന കേസ് കേരള ഹൈക്കോടതി സ്‌റ്റേ ചെയ്തു!

സണ്ണി ലിയോണിക്കെതിരെയുള്ള വഞ്ചന കേസ് കേരള ഹൈക്കോടതി സ്‌റ്റേ ചെയ്തു. സര്‍ക്കാരിനോടും ക്രൈം ബ്രാഞ്ചിനോടും കോടതി വിശദീകരണം തേടും. കേസ് റദ്ദാക്കണമെന്ന് ആശ്യപ്പെട്ടുള്ള സണ്ണിയുടെ ഹര്‍ജിയിലാണ് കോടതി വിധി. കേരളത്തില്‍ ഉള്‍പ്പെടെ വിവധ ഇടങ്ങളില്‍ പരിപാടികളില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് 39 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് സണ്ണിക്കെതിരെയുണ്ടായ കേസ്.

കേസിന്റെ എല്ലാ തുടര്‍ നടപടികളും സ്റ്റേ ചെയ്തിട്ടുണ്ട്. ജസ്റ്റിസ് സിയാദ് റഹ്മാന്റേതാണ് വിധി. സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് നല്‍കിയ കേസിലാണ് സണ്ണി ലിയോണിയുടെ ഹര്‍ജി. നടിയും, ഭര്‍ത്താവ് ഡാനിയല്‍ വെബെര്‍, കമ്പനി ജീവനക്കാരന്‍ സുനില്‍ രജനി എന്നിവര്‍ 39 ലക്ഷത്തോളം രൂപ തട്ടിയെന്നായിരുന്നു പരാതി.

2018 ല്‍ 30 ലക്ഷം രൂപയ്ക്ക് കോഴിക്കോട് ഷോ നടത്തണമെന്നാവശ്യപ്പെട്ട് ഒഷ്മ ക്ലബ് 69 ന്റെ പേരില്‍ ദാദു ഓഷ്മയെന്ന വ്യക്തിയാണ് നടിയെ സമീപിച്ചത്. 15 ലക്ഷം രൂപ മുന്‍കൂര്‍ നല്‍കിയെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. പിന്നീട് ഷോ നടത്തുന്നത് ഏപ്രില്‍ 27 ലേക്ക് മാറ്റണമെന്ന് പറഞ്ഞ സംഘാടകര്‍ മഴയുടെ പേരില്‍ മേയിലേക്ക് മാറ്റണെമന്ന് ആവശ്യപ്പെടുകയും സമ്മതിക്കുകയും ചെയ്തിരുന്നു.

ഈ സമയത്തായിരുന്നു ഷിയാസ് എന്നയാള്‍ കേരളത്തിലും ബഹ്‌റൈനിലും നടക്കുന്ന പരിപാടിയുടെ കോര്‍ഡിനേറ്റര്‍ ആണെന്ന് പറഞ്ഞ് രംഗത്തുവന്നത്. പലതവണ നിശ്ചയിച്ച് പരുപാടി മാറ്റിയിരുന്നു. അതിനുശേഷമാണ് 2019 ലെ വാലന്റന്‍സ് ഡേ പരുപാടിയായി കൊച്ചിയില്‍ നടത്താന്‍ തീരുമാനിച്ചത്. പണം മുഴുവനായി ജനുവരി 31 നകം നല്‍കണമെന്ന ആവശ്യം സമ്മതിച്ച ശേഷമാണ് കൊച്ചിയിലെത്തിയെങ്കിലും ബാക്കി പണം നല്‍കാന്‍ അവര്‍ തയ്യാറായില്ല.

പണം നല്‍കാതെ സമ്മര്‍ദത്തിലാക്കി ഷോ നടത്താനുള്ള പരാതിക്കാരെന്റയും സംഘത്തിന്റെ ശ്രമത്തിന് വഴങ്ങാതിരുന്നതാണ് കേസിനിടയാക്കിയത്. ഈ സാഹചര്യത്തില്‍ തങ്ങള്‍ക്കെതിരായ കേസ് റദ്ദാക്കണമെന്നാണ് സണ്ണിലിയോണ്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

AJILI ANNAJOHN :