നടന്‍ സുനില്‍ സുഗതയുടെ കാര്‍ ആക്രമിക്കപ്പെട്ട സംഭവം; ഒരാള്‍ അറസ്റ്റില്‍

കഴിഞ്ഞ ദിവസമായിരുന്നു നടന്‍ സുനില്‍ സുഗതയുടെ കാര്‍ ആക്രമിക്കപ്പെട്ടതായുള്ള വാര്‍ത്തകള്‍ പുറത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ ഈ കേസുമായി ബന്ധപ്പെട്ട് ഒരു പ്രതി അറസ്റ്റിലായതായാണ് വിവരം. കുഴിക്കാട്ടുശ്ശേരി വരദനാട് സ്വദേശിയായ കൊളത്താപ്പിള്ളി വീട്ടില്‍ രജീഷ് (33) ആണ് ആളൂര്‍ പിടിയിലായത്.

മറ്റ് മൂന്ന് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു. തൃശ്ശൂര്‍ കുഴിക്കാട്ടുശേരിയില്‍ വെച്ച് ഇന്നലെയാണ് സുനില്‍ സുഗതയുടെ കാറില്‍ സഞ്ചരിച്ചിരുന്ന അഭിനേതാക്കളായ ബിന്ദു തലം കല്യാണി, സഞ്ജു എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റത്.

കാറില്‍ സുനില്‍ സുഗത ഇല്ലായിരുന്നു. ഇടവഴിയിലൂടെ പോകുമ്പോള്‍ കാര്‍ തട്ടിയെന്ന് പറഞ്ഞായിരുന്നു ആക്രമണം. രണ്ടു ബൈക്കുകളില്‍ വന്ന നാലുപേരാണ് ആക്രമിച്ചതെന്ന് കാര്‍ യാത്രക്കാര്‍ പൊലീസിനോട് പറഞ്ഞു.

കാറിന്റെ മുന്‍വശത്തെ ചില്ല് തല്ലിതകര്‍ത്തു ആളൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നാടക പരിശീലന ക്യാംപുമായി ബന്ധപ്പെട്ട് കുഴിക്കാട്ടുശേരിയില്‍ എത്തിയതായിരുന്നു ഇവര്‍.

Vijayasree Vijayasree :