കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ഒരു ടിവി ചാനലിന്റെ സ്റ്റിംഗ് ഓപറേഷിനൽ നടത്തിയ വെളിപ്പെടുത്തൽ വൈറലായിരുന്നു. മഞ്ജുവിന് ഇതിനകത്ത് എങ്ങനെ റോൾ വരാനാണ്. ആ പാവത്തിനെ ഇതിലേക്ക് പിടിച്ച് വലിച്ചിട്ടതല്ലേ.’ എന്നായിരുന്നു കേസിൽ മഞ്ജുവാര്യർക്ക് ഏതെങ്കിലും തരത്തിൽ റോൾ ഉണ്ടോയെന്ന ചോദ്യത്തിന് മറുപടിയായി പൾസർ സുനി പറഞ്ഞത്.
‘പുതിയ വെളിപ്പെടുത്തൽ നടത്തുന്നതിനിടെ പൾസർ സുനി രണ്ടുപേരെ കുറ്റവിമുക്തരാക്കിയിട്ടുണ്ട് എന്നതാണ് ഏറെ രസകരം. ഇതുമായി ബന്ധപ്പെട്ട ഒന്നിലും മഞ്ജു വാര്യറോ ശ്രീകുമാർ മേനോനോ ഇല്ലെന്നാണ് പറുന്നത്. വാലുപൊക്കുമ്പോൾ തന്നെ അറിയാം ഇതൊക്കെ എന്തിനാണ്. പൾസർ സുനിയുടെ പറച്ചിലിന് പിന്നാലെ ശ്രീകുമാർ മേനോനും രംഗത്ത് വന്നു’ ശാന്തിവിള ദിനേശ് പറഞ്ഞു.