സംഗീതനിശയ്ക്കിടെ സുനീധി ചൗഹാന് നേരെ കുപ്പി വലിച്ചെറിഞ്ഞു; വൈറലായി ഗായികയുടെ പ്രതികരണം!

വ്യത്യസ്തമായ ആലാപനശൈലിയിലൂടെ രാജ്യമെങ്ങും ആരാധകരെ സമ്പാദിച്ച ഗായികയാണ് സുനീധി ചൗഹാന്‍. ഇപ്പോഴിതാ സംഗീതനിശയ്ക്കിടെ ഗായിക സുനീധി ചൗഹാന് നേരെ പ്ലാസ്റ്റിക് കുപ്പി വലിച്ചെറിഞ്ഞു.

ഡെറാഡൂണില്‍ നടന്ന സംഗീതനിശയ്ക്കിടെയാണ് കാണികളിലൊരാളില്‍ നിന്ന് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്. ഇതിനോട് ഗായിക പ്രതികരിച്ചതും ശ്രദ്ധേയമായിരിക്കുകയാണ്.

ഏതൊരാളും നിയന്ത്രണംവിട്ടുപോകുന്ന ആ സന്ദര്‍ഭത്തെ വളരെ ലളിതമായി കൈകാര്യം ചെയ്യുകയായിരുന്നു സുനീധി. ഗാനം അല്പനേരം നിര്‍ത്തിവെച്ച അവര്‍, ‘ബോട്ടിലുകള്‍ എറിയുന്നതിലൂടെ ഒരാള്‍ക്ക് എന്ത് നേടാനാവും ഷോ കുറച്ചുസമയത്തേക്ക് തടസപ്പെടും. നിങ്ങള്‍ക്ക് അതാണോ വേണ്ടത്’ എന്ന് ചോദിച്ചു.

അല്ല എന്നായിരുന്നു ലഭിച്ച മറുപടി. കാണികളിലൊരാളുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തിന് സുനീധി നല്‍കിയ മറുപടിക്ക് കയ്യടിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.

ഡെറാഡൂണില്‍ നടന്ന ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ധൂം മചാലേ, ഷീലാ കാ ജവാനി, കാമിലി, ക്രേസി കിയാ രേ, ആജാ നച്ച്‌ലേ, ബീഡി, ഡെസി ഗേള്‍ തുടങ്ങി നിരവധി ഗാനങ്ങളാണ് സുനീധി ചൗഹാനെ സംഗീതാസ്വാദകരുടെ പ്രിയ ഗായികയാക്കിമാറ്റിയ ചില ഗാനങ്ങള്‍.

Vijayasree Vijayasree :