കോവിഡ് സ്ഥിരീകരിച്ച സുമലതയുടെ പരിശോധനാഫലം നെ​ഗറ്റീവ്

നടി സുമലത അംബരീഷിന്റെ പുതിയ കോവിഡ് പരിശോധനാഫലം നെ​ഗറ്റീവ്. രോ​ഗമുക്തയായ വിവരം സുമലത തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഫലം നെ​ഗറ്റീവായെങ്കിലും ഡോക്ടർമാരുടെ നിർദേശ പ്രകാരം ഒരാഴ്ച്ച വീട്ടിൽ ക്വാറന്റൈനിൽ തുടരുമെന്നും സുമലത വ്യക്തമാക്കി.

ജൂലൈ നാലിനാണ് തലവേദനയും തൊണ്ടവേദനയും അനുഭവപെട്ടതിനെ തുടർന്ന് സുമലത ഡോക്ടറെ സമീപിച്ചത്. തുടർന്ന് സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയുംകോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു.

ഇതിനും ഒരാഴ്ച മുൻപ് സുമലത വിധാൻ സൗധയിൽ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Noora T Noora T :