ഒരുപാട് സഹിക്കുന്നു! ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ സംഭവിക്കുന്നത്; നടുക്കുന്ന ആ വെളിപ്പെടുത്തൽ; ആരാധകരെ ഞെട്ടിച്ച് ജ്യോതിക!!

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന താരദമ്പതികളാണ് സൂര്യയും ജ്യോതികയും. തമിഴകത്തെ പോലെ കേരളത്തിലും ഇരുവർക്കും നിരവധി ആരാധകരുണ്ട്. ജീവിതത്തിലും കരിയറിലും ഇരുവരും പരസ്പരം നൽകുന്ന പിന്തുണയാണ് മറ്റ് പല താര ദമ്പതികളിൽ നിന്നും ഇവരെ വ്യത്യസ്തരാക്കുന്നത്. 

ജ്യോതിക അഭിനയ രംഗത്ത് തിരിച്ച് വരുന്നതിന് ഏറ്റവും വലിയ പിന്തുണ നൽകിയത് ഭർത്താവ് സൂര്യയാണ്. തിരിച്ച് വരവിൽ ചെയ്ത ആദ്യ സിനിമ നിർമ്മിച്ചത് ഇരുവരുടെയും പ്രൊഡക്ഷൻ ഹൗസായ 2 ഡി എന്റർടെയ്ന്റ്‌മെന്റ്‌സാണ്. രണ്ടാം വരവിലും പ്രേക്ഷകരിൽ നിന്ന് സ്വീകാര്യത നേടിയ ജ്യോതിക കാതൽ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് മുമ്പിലുമെത്തിയിരുന്നു. ഇന്ന് ഏറ്റവും നല്ല ദാമ്പത്യ ജീവിതം നയിക്കുന്ന ജോഡിയാണ് സൂര്യയും ജ്യോതികയും. ഇരുവരും മക്കളുടെ പഠനത്തിനും മറ്റുമായി ഇപ്പോൾ മുംബൈയിൽ സെറ്റിൽഡാണ്. 

സൂര്യയുടെ കുടുംബവുമായുള്ള അസ്വാരസ്യങ്ങൾ കാരണമാണ് ജ്യോതികയും മക്കളും മുംബൈയിലേക്ക് മാറിയതെന്ന് ചില വാർത്തകൾ അടുത്തിടെ വന്നിരുന്നു. എന്നാൽ സത്യാവസ്ഥ അതല്ലെന്ന് വ്യക്തമാക്കി പിന്നീട് ജ്യോതിക എത്തിയിരുന്നു. അച്ഛനും അമ്മയ്ക്കും വേണ്ടിയാണ് മുംബൈയിലേക്ക് താമസം മാറിയതെന്നും അവരുടെ ആരോഗ്യകാര്യങ്ങൾ നോക്കുന്നതിനായുള്ള താത്കാലിക മാറ്റം മാത്രമാണിതെന്നും ജ്യോതിക പറഞ്ഞിരുന്നു.

അടുത്തിടെ തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം ജ്യോതിക സംസാരിച്ചിരുന്നു. വളരെ കുറച്ച് മാത്രമേ സൂര്യ സംസാരിക്കൂ. ആരാണ് പ്രൊപ്പോസ് ചെയ്തതെന്ന് ഓർമ്മയില്ല. ഞങ്ങളുടേത് അഞ്ച് വർഷം നീണ്ട സൗഹൃദമായിരുന്നു. എപ്പോഴാണ് അത് പ്രണയമായി മാറിയതെന്ന് ഞങ്ങൾക്ക് രണ്ട് പേർക്കും അറിയില്ല. ആരാണ് പ്രൊപ്പോസ് ചെയ്തതെന്ന് മകൾ ചോദിക്കും. ഒഫീഷ്യലി ഞങ്ങൾ പ്രൊപ്പോസ് ചെയ്തിട്ടില്ലെന്നാണ് തോന്നുന്നത് എന്നാണ് ജ്യോതിക ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത്.

ഇപ്പോഴിതാ ഇപ്പോഴിതാ സൂര്യയെക്കുറിച്ച് ജ്യോതിക പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സൂര്യയിൽ തനിക്കിഷ്ടമുള്ള ഗുണമെന്തെന്നും അദ്ദേഹത്തിൽ ഇഷ്ടമല്ലാത്ത കാര്യമെന്തെന്നും ജ്യോതിക വ്യക്തമാക്കി. സൂര്യയിൽ ഇഷ്ടപ്പെടുന്ന കാര്യം എനിക്ക് ഒരുപാട് ബഹുമാനവും സ്പേസും തരുന്നുണ്ട്. എന്നാൽ സൂര്യ ബാത്ത് റൂമിൽ ഒരുപാട് സമയം ചെലവഴിക്കും. അത് രാവിലെ വഴക്കിന് കാരണമാകാറുണ്ടെന്ന് ജ്യോതിക പറഞ്ഞു. 

സൂര്യ എന്നിൽ ഇഷ്ടപ്പെടുന്ന കാര്യം ഞങ്ങൾ തമ്മിലുള്ള സൗഹൃദം ആയിരിക്കും. എന്നാൽ തന്നെ ഒരുപാട് കാര്യങ്ങളിൽ സൂര്യ തന്നെ സഹിക്കുന്നുണ്ട്. ഞാനാണ് സംസാരിക്കുന്നയാൾ.  സൂര്യ കേൾ‌ക്കുന്നയാളും. തന്റെസംസാരം സൂര്യ സഹിക്കുന്നുണ്ടാകുമെന്നും ജ്യോതിക  പറഞ്ഞു. ഗലാട്ട ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലെ റാപിഡ് ഫയർ റൗണ്ടിലാണ് ജ്യോതിക ഇക്കാര്യങ്ങൾ സംസാരിച്ചത്.

അഭിമുഖത്തിൽ വന്ന മറ്റ് ചോദ്യങ്ങൾക്കും ജ്യോതിക മറുപടി നൽകിയ മൊഴി എന്ന സിനിമയിൽ തനിക്ക് പകരം ഏത് നടിയെ തെരഞ്ഞെടുക്കും എന്ന ചോദ്യത്തിന് സായ് പല്ലവിയുടെ പേരാണ് ജ്യോതിക പറഞ്ഞത്. ചന്ദ്രമുഖിയിൽ സിമ്രാനെ നായികയാക്കും. അവൾ ഡാൻസറാണ്. ചന്ദ്രമുഖിയിൽ നേരത്തെ നായികയായി തീരുമാനിച്ചത് സിമ്രാനെ ആയിരുന്നെന്നും ജ്യോതിക വ്യക്തമാക്കി.

36 വയതിനിലെ എന്ന സിനിമയിൽ കജോളിനെ നായികയാക്കുമെന്നും ജ്യോതിക വ്യക്തമാക്കി. ശൈത്താൻ ആണ് ജ്യോതികയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. അജയ് ദേവ്ഗൺ നായകനായ സിനിമ മികച്ച വിജയം നേടി. വർഷങ്ങൾക്ക് ശേഷം ജ്യോതിക അഭിനയിച്ച ബോളിവുഡ് സിനിമയാണിത്. മലയാളത്തിൽ കാതൽ ദ കോർ എന്ന സിനിമയിലും ജ്യോതിക മികച്ച വേഷം ചെയ്തു.

സിനിമകൾ തെരഞ്ഞെ‌ടുക്കുന്നതിൽ ജ്യോതിക ഇന്ന് ശ്രദ്ധാലുവാണ്. പഴയത് പോലെ തിരക്ക് പിടിച്ച് സിനിമകൾ ചെയ്യാൻ നടി തയ്യാറല്ല. നായികയ്ക്ക് പ്രാധാന്യമുള്ള സിനിമകൾ മാത്രമാണ് ജ്യോതിക തെരഞ്ഞെ‌ടുക്കുന്നത്. ജ്യോതികയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

അതേസമയം സൂര്യയുടെ ജീവിതത്തിലെ പ്രേക്ഷകരും ആരാധകരും അറിയാത്ത ചില സംഭവങ്ങളെ കുറിച്ച് അടുത്തിടെ താരത്തിന്റെ അച്ഛനും നടനും നിർമാതാവുമായ ശിവകുമാർ വെളിപ്പെടുത്തിയ ചില കാര്യങ്ങളും  സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സൂര്യയുടെ ജീവിതം പ്രവചിച്ച ഒരു ജ്യോതിഷിയെ കുറിച്ചാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ ശിവകുമാർ വെളിപ്പെടുത്തിയത്.

‘സൂര്യ ചെറുപ്പത്തിൽ വളരെ നിശബ്ദനായിരുന്നു. അവന് ഒന്നിനോടും താൽപ്പര്യമില്ലായിരുന്നു. ഈ സമയത്താണ് ഞാൻ അവന്റെ ജാതകം എടുത്ത് ജ്യോതിഷിയുടെ അടുത്തേക്ക് പോയത്.
ജാതകം നോക്കിയ ജ്യോത്സ്യൻ സിനിമയിൽ സൂര്യ ബിസിനസ് ചെയ്യുമെന്ന് പറഞ്ഞു. ഞാൻ വളരെ ആശ്ചര്യപ്പെട്ടു. 

സൂര്യ ആരോടും അധികം സംസാരിക്കാറില്ല എന്നതാണ് കാരണം. ഇവനെങ്ങനെ ബിസിനസിൽ എത്തുമെന്ന് ഞാൻ ചിന്തിച്ചു. ശേഷം ഞാൻ ജ്യോത്സ്യനോട് സൂര്യ ഭാവിയിൽ എന്തായിത്തീരുമെന്ന് ചോദിച്ചു. മുഖം കൊണ്ട് പണമുണ്ടാക്കുമെന്നാണ് ജ്യോത്സ്യൻ പറഞ്ഞ മറുപടി.’ ഞാൻ ഉടനെ അവൻ അഭിനയിക്കുമോയെന്ന് ചോദിച്ചു. അദ്ദേഹം അതെ എന്ന് മറുപടി നൽകി.

നിങ്ങളെക്കാൾ മികച്ച നടനായി സൂര്യ അറിയപ്പെടും. നിങ്ങളേക്കാൾ കൂടുതൽ സമ്പാദിക്കും. നിങ്ങളേക്കാൾ കൂടുതൽ അവാർഡുകൾ നേടുമെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും പറഞ്ഞശേഷം മടിച്ച് മടിച്ച് ഒരു കാര്യം കൂടി ആ ജ്യോത്സ്യൻ പറഞ്ഞു. സൂര്യ പ്രണയിച്ച് വിവാഹം കഴിക്കുമെന്നാണ് അദ്ദേഹം അന്ന് പ്രവചിച്ചത്.

പിന്നീട് ജ്യോത്സ്യൻ പറഞ്ഞതുപോലെ സൂര്യ വലിയ നടനായി. ഉയർന്ന പ്രതിഫലം വാങ്ങി. പ്രണയിച്ച് വിവാഹം കഴിച്ചു. ഈ സംഭവങ്ങൾക്കെല്ലാം ശേഷം ഞങ്ങൾ ആ ജ്യോത്സ്യനെ അന്വേഷിച്ച് പോയി അയാൾക്ക് ഷർട്ട് നൽകി. സൂര്യയും ജ്യോതികയും പ്രണയത്തിലായശേഷം ഞങ്ങളുടെ സമ്മതത്തിനായി അവർ ഏകദേശം നാല് വർഷത്തോളം കാത്തിരുന്നു.

ഒരു ഘട്ടത്തിൽ സമ്മതകിട്ടില്ലെന്ന് തോന്നിയപ്പോൾ വിവാഹം കഴിച്ചാൽ ഞങ്ങൾ പരസ്പരം വിവാഹം കഴിക്കും ഇല്ലെങ്കിൽ അവസാനം വരെ ഞങ്ങൾ ഇങ്ങനെ തന്നെ ഇരിക്കുമെന്ന് സൂര്യ ഞങ്ങളോട് പറയുകയും ശപഥമെടുക്കുകയും ചെയ്തു.

അവന്റെ ആ വാക്ക് ഞങ്ങളുടെ മനസിൽ തറച്ചു. ഒരു മകൻ തന്റെ കർത്തവ്യങ്ങളെല്ലാം നിർവ്വഹിച്ചിട്ടും ഒറ്റയ്ക്ക് ജീവിക്കുന്നത് ശരിയല്ലല്ലോ. മാത്രമല്ല അവന്റെ അവകാശങ്ങൾ എടുത്തുകളയാൻ ഇവിടെ ആർക്കും അനുവാദമില്ല. അങ്ങനെയാണ് ഞങ്ങൾ അവരുടെ വിവാഹത്തിന് സമ്മതിച്ചത്’, എന്നാണ് സൂര്യയെ കുറിച്ചും ജ്യോതികയെ കുറിച്ചും സംസാരിച്ച് ശിവകുമാർ പറഞ്ഞത്.

Athira A :