ആ 2 കാര്യങ്ങൾ! പള്ളിയിലെ സുധിയുടെ അവസാന നേർച്ച ഇതിന്… ഈശോയേ… കൈവിട്ടല്ലോ

കോട്ടയത്തെ വാടക വീട്ടിൽ കഴിയുമ്പോഴും പള്ളിയിലെ സ്ഥിരം ആളായിരുന്നു കൊല്ലം സുധി. പള്ളിയിലെ എല്ലാം കാര്യങ്ങളും നോക്കി നടത്താൻ സുധി മിടുക്കനായിരുന്നു. കഴിയുന്ന അത്രയും ഞാറാഴ്ച സുധി പള്ളിയിൽ എത്തുമായിരുന്നു. അവസാനമായി പള്ളിയിൽ എത്തിയപ്പോൾ അച്ഛനെ കണ്ട് നേർച്ചയും ഇട്ടിരുന്നു. എന്റെ വീട് പണി വേഗം പൂർത്തിയാക്കാനും, മകന് ഉടൻ തന്നെ കോളേജിൽ അഡ്മിഷൻ കിട്ടാനുമുള്ള ഭാഗ്യം ലഭിക്കണെ എന്നായിരുന്നു സുധിയുടെ പ്രാർത്ഥന. പള്ളിയിലെത്തി സുധി ഇത് പ്രാർത്ഥിച്ച കാര്യമാണ് അവിടെ ഉള്ളവരും പറയുന്നത്.

ഇതായിരുന്നു സുധിയുടെ അവസാന നേര്ച്ച എന്ന് തന്നെ പറയാം. ഈശോയെ കണ്ട് ഈശോയെ തൊഴുത് പ്രാർത്ഥിച്ചാണ് സുധി പോയത്. അതിന് ശേഷമാണ് ഈ അപകടം നടന്നത്.

ഞാറാഴ്ച പ്രോഗാം ഉള്ളത് കൊണ്ട് പള്ളിയിൽ എത്താൻ സാധിക്കില്ലെന്നും അതുകൊണ്ട് അടുത്ത ഞാറാഴ്ച വരാൻ പറ്റാത്തത് കൊണ്ടാണ് ഇപ്പോൾ വന്ന് നിൽക്കുന്നതെന്നും സുധി പറഞ്ഞത് ഇപ്പോഴും പള്ളീലച്ചൻ ഓർക്കുന്നുണ്ട്.

സുധിയുടെ ഒൻമ്പതാം ദിവസത്തെ ചടങ്ങ് സെമിത്തേരിയിൽ നടന്നപ്പോൾ പള്ളീലച്ചൻ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സുധിയെ കുറിച്ച് മനസ്സ് തുറന്നിരുന്നു

മരണ വാർത്ത വെളുപ്പിന് അറിഞ്ഞത് മുതൽ ബോഡി അടക്കം ചെയ്ത് സന്ധ്യ കഴിഞ്ഞ് ഇവിടുത്തെ കാര്യങ്ങളിൽ ഇടപെട്ടതിന് ശേഷമാണ് വീട്ടിലേക്ക് പോയത്. അന്ന് രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവരും മാധ്യമപ്രവർത്തകരും ആത്മാർഥമായി അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളിലും സഹകരിച്ചുവെന്നാണ് അച്ഛൻ പറയുന്നത്

ഞങ്ങൾ തമ്മിലുള്ള ആത്മബന്ധം തുടങ്ങിയത് 2019 ലാണ്. ആ വർഷം ഇദ്ദേഹം കുടുംബമായി കോവിഡ് ബാധിച്ച് വാകത്താനത്ത് ഒരു വാടകവീട്ടിൽ കഴിയാണ്. അന്ന് ഒരു യൂട്യൂബ് ചാനലിലിൽ ഇദ്ദേഹത്തിന്റെ അവസത്തയെ കുറിച്ച് ഒരു വാർത്ത വന്നു. ആ വാർത്തയുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ കണ്ടത്. അന്ന് തുടങ്ങിയ ഞങ്ങളുടെ ബന്ധം മരണത്തിന്റെ തലേ ഞാറാഴ്ച വരേയും വളരെ ഉറ്റ ബന്ധമായിരുന്നു. വിട്ട് മാറാത്ത ബന്ധമായിരുന്നു. തലേ ഞാറാഴ്ച പള്ളിയിൽ വന്ന് സ്‌കൂൾ കുട്ടികൾക്കുള്ള ബാഗ് വിതരണം ചെയ്തു. സുധി തന്നെ സുധിയുടെ മകനെ ഒക്കത്തിരുത്തി ഇതെല്ലം വാങ്ങി. മരണം വരെ തിരുമേനി ഞാൻ ഈ പള്ളിയിലുണ്ടെന്ന് പറഞ്ഞു. അടുത്ത ഞാറാഴ്ച ഞാൻ പള്ളിയിൽ വരില്ല ഷൂട്ടിംഗ് ഉണ്ട് . ഒരു ഓപ്പൺ പ്രോഗ്രാം ഉണ്ടെന്നാണ് പറഞ്ഞാണ് പിരിഞ്ഞത്

ജീവിതത്തിലേക്ക് തിരിച്ചുവന്ന സമയമായിരുന്നു. വളരെ മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ അദ്ദേഹം അനുഭവിച്ചു. 2019 തന്നെ ഈ ചാനലുകാരോട് ഇവർക്ക് വീടില്ലെന്ന് പറഞ്ഞിരുന്നു. സമൂഹം ശ്രമിച്ചാൽ നടക്കും. പള്ളി 6 കുടുംബക്കാർക്ക് ഈ വർഷം കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിൽ ഒരു വീട് സുധിയ്ക്ക് കൂടെയായിരുന്നു. ഇപ്പോൾ ചാനൽ വീട് വെച്ച് കൊടുക്കുന്നതിനാൽ സുധിയുടെ മാതാപിതാക്കൾക്ക് ആ വീട് വെച്ച് കൊടുക്കും.

രണ്ട് മൂന്ന് സ്വപ്നങ്ങൾ സുധിയ്ക്ക് ഉണ്ടായിരുന്നു. അദ്ദേഹം ഒരു പ്രയാസത്തിൽ കൂടെ പോയപ്പോൾ അദ്ദേഹത്തിന്റെ ആത്മാർഥമായി കൂടെയുള്ളവർ പോലും അദ്ദേഹത്തെ ഒറ്റപ്പെടുത്തി. അന്ന് മാനസികമായി തകർന്നുപോയിരുന്നു. മനുഷ്യന് കടമില്ലാത്തവർ ആരുമില്ല. അന്ന് അദ്ദേഹത്തോട് ഒരു വാക്ക് പറഞ്ഞു. ഇന്നല്ലെങ്കിൽ നാളെ താങ്കൾ ഇതിനെ അതിജീവിക്കുമെന്ന്. സമൂഹം ആദരിക്കുന്ന അനുഭവം വരുമെന്ന്. ഇത് നിസാര കടമാണ് . അത് നമുക്ക് പരിഹരിക്കാം. അന്ന് അടിയന്തരമായി കൊടുക്കേണ്ട കടങ്ങൾ ഞാൻ കൊടുത്ത് സഹിച്ചു. വാകത്താനം കവലയിൽ വന്ന് എന്റെ കാലിൽ തൊട്ട് കരഞ്ഞു. ആ സമയത്ത് അദ്ദേഹം വിളിച്ച പലരും അദ്ദേഹത്തെ ഒറ്റപെടുത്തയിരുന്നു. ഒരു പരിചയവും ബന്ധവുമില്ലാത്ത ഞാൻ വന്നത് അദ്ദേഹത്തിന് ആശ്വാസമായി. അത് മരണം വരെയും തുടരാൻ കഴിഞ്ഞു.

അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മക്കൾക്കും , മാതാപിതാക്കൾക്കും, കൊല്ലത്തെ അമ്മച്ചിയ്ക്കും , സഹോദരങ്ങൾക്കും ഞങ്ങളുടെ മാനസിക പിന്തുണയും സഹകരണവും ഉണ്ടാകും. ഇനിയും സമൂഹവും കലാ സ്നേഹികളും രേണുവിനേയും കുഞ്ഞുങ്ങളെയും ഓർക്കണം നിങ്ങൾക്ക് കഴിയുന്ന സഹായം ചെയ്യണം. കൂട്ടത്തിൽ ഞങ്ങളുമുണ്ടെന്നാണ് പള്ളീലച്ചൻ പറയുന്നത്

Noora T Noora T :