ഡല്‍ഹി കേസിന് ശേഷം തനിക്ക് ആ ബസിലെ െ്രെഡവറുടെ വേഷം ചെയ്യാമോ എന്ന ചോദിച്ച് ഒരു അവസരം ലഭിച്ചിരുന്നു; പക്ഷേ…!; സുധീര്‍ കരമന പറയുന്നു

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് സുധീര്‍ കരമന. വില്ലനായും കോമേഡിയനായും മികച്ച പ്രകടനം കാഴ്ചവെയ്ക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. കിട്ടുന്ന കഥാപാത്രങ്ങള്‍ എല്ലാം മനോഹരമാക്കുന്ന സുധീര്‍ കരമന ഇപ്പോള്‍ തനിക്ക് അംഗീകരിക്കുവാന്‍ പോലും സാധിക്കാത്ത വേഷം വന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.

ഡല്‍ഹി കേസിന് ശേഷം തനിക്ക് ആ ബസിലെ െ്രെഡവറുടെ വേഷം ചെയ്യാമോ എന്ന ചോദിച്ച് ഒരു അവസരം ലഭിച്ചിരുന്നതായി സുധീര്‍ പറയുന്നു. അത് ചെയ്യാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. കാരണം ഞാന്‍ ഹോള്‍ഡ് ചെയ്യുന്ന പോസ്റ്റ് വെച്ചിട്ട് എനിക്കത് ചെയ്യാന്‍ സാധിക്കില്ലായിരുന്നു. അല്ലെങ്കില്‍ കുഴപ്പമില്ല. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ വേറിട്ട കഥാപാത്രങ്ങള്‍ ചെയ്യാന്‍ എനിക്കിഷ്ടമാണെന്നും സുധീര്‍ പറഞ്ഞു.

ഏറ്റവും ഇഷ്ടമുള്ള താരം ആരാണെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. അത് പറയാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞപ്പോള്‍ മലയാളത്തില്‍ നിന്ന് വേണ്ടെന്നും മറ്റ് ഭാഷകളില്‍ നിന്ന് മതിയെന്നും അവതാരക സൂചിപ്പിച്ചു. ഇതോടെ ഈ വിഷയത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കുകയാണ് സുധീര്‍ ചെയ്തത്.

മലയാളത്തിലേക്ക് വരുമ്പോള്‍ മോഹന്‍ലാലോ മമ്മൂട്ടിയോ എന്ന ഉത്തരത്തിലേക്ക് എത്തും. എന്നാല്‍ മലയാളം ഒഴിവാക്കി നമുക്കങ്ങനെ ഒരുത്തരം പറയാന്‍ സാധിക്കില്ലെന്നാണ് സുധീര്‍ കരമനയുടെ മറുപടി. മമ്മൂക്കയും ലാലേട്ടനും കഴിഞ്ഞിട്ടേ നമുക്ക് വേറെ ഒരാളെ കുറിച്ച് പറയാന്‍ കഴിയൂ. അവര്‍ നടന്മാരാണ്. പിന്നെയാണ് സ്റ്റാര്‍ ആകുന്നത്. നടന്മാര്‍ താരങ്ങളായെന്നേ എനിക്ക് പറയാന്‍ സാധിക്കുയുള്ളുവെന്നും സുധീര്‍ പറഞ്ഞു.

മാത്രമല്ല മമ്മൂക്കയും ലാലേട്ടനും ഇതുവരെ അഭിനയിച്ച സിനിമകളൊക്കെ എടുത്ത് നോക്കണം. ഇത്രയും കുറഞ്ഞ കാലം കൊണ്ട് എത്രയെത്ര കഥാപാത്രങ്ങളാണ് ചെയ്തിരിക്കുന്നത്. ലോകത്താകമാനം ശ്രദ്ധ ലഭിക്കുന്ന മലയാളത്തിലെ താരങ്ങള്‍ വേറെയാരാണുള്ളത്. ഇത്രയും കാലമായിട്ടും അവര്‍ അതുപോലെ തന്നെ നിലനില്‍ക്കുകയാണ്. ഹോളിവുഡില്‍ പോലും ഇങ്ങനെയുള്ള താരങ്ങള്‍ അപൂര്‍വ്വമായിരിക്കുമെന്നും സുധീര്‍ പറയുന്നു.

Vijayasree Vijayasree :