ജീവിത പങ്കാളിയെ കുറിച്ച് തുറന്ന് പറഞ്ഞ് പ്രേക്ഷകരുടെ പ്രിയ താരം സുചിത്ര നായർ

വാനമ്പാടിയിലെ പപ്പി എന്ന കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു സുചിത്ര നായർ. ഒറ്റ സീരിയല്‍ കൊണ്ട് പ്രേക്ഷകമനസില്‍ സുചിത്ര സ്ഥാനം നേടിയെടുത്തു കഴിഞ്ഞു. ഇപ്പോൾ ജീവിതത്തിൽ വരാൻ പോകുന്ന പങ്കാളിയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ മെട്രോ മാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്ന് പറയുന്നു

എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്നത് പോലെ ജീവിത പങ്കാളി കാണാൻ ഭംഗി ഉണ്ടായിരിക്കണം. അതെ സമയം തന്നെ ജീവിതത്തില്‍ തന്നെ നന്നായി അറിയുന്ന ഒരാളാകണമെന്നും സുചിത്ര പറയുന്നു.

ജീവിത പങ്കാളി മൃഗങ്ങളെ സ്നേഹിക്കുന്ന വ്യക്തിയായിരിക്കണം. എന്നാൽ പെട്ടെന്നുള്ള വിവാഹം ഒരു കാരണവശാലും ഉണ്ടാകില്ല. പങ്കാളിലെയുമായി സംസാരിച്ചിട്ട് മാത്രമേ അദ്ദേഹത്തെ വിവാഹം ചെയ്യുകയുള്ളു.. അതെ സമയം തന്നെ ഇപ്പോൾ ഒരു വിവാഹത്തെ കുറിച്ച് താൻ സങ്കൽപ്പിക്കില്ലെന്നും സുചിത്ര കൂട്ടിച്ചേർത്തു

Noora T Noora T :