വാനമ്പാടി എന്ന പരമ്പരയിലെ പത്മിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് സുചിത്ര നായർ. സീരിയലിലെ വില്ലത്തിയായ പദ്മിനിയായി പ്രേക്ഷകര്‍ ഏറ്റെടുത്ത നടി. ബിഗ് ബോസ് നാലാം സീസണിൽ മത്സരാർത്ഥിയായി എത്തി മിന്നും പ്രകടനം കാഴ്ച വെച്ച് സുചിത്ര ശ്രദ്ധ നേടിയിരുന്നു.
ബിഗ് ബോസിന് ശേഷം മോഹൻലാലിന്റെ വാലിബനിൽ അഭിനയിക്കാനുള്ള അവസരവും നടിയ്ക്ക് ലഭിച്ചു. സുചിത്രയുടെ ആദ്യ സിനിമ കൂടെയാണ് മലൈക്കോട്ടൈ വാലിബൻ. മലൈക്കോട്ടൈ വാലിബനിലൂടെ മോഹൻലാലിൻറെ നായികയായി മികച്ച പ്രകടനമാണ് സീരിയൽ നടി സുചിത്ര കാഴ്ചവെച്ചത്. അതേസമയം പ്രണയത്തെ കുറിച്ചും സുചിത്ര വ്യക്തമാക്കുന്നുണ്ട്. ഞാൻ കല്യാണം കഴിക്കും.
എന്നെ മനസിലാക്കുന്ന, എന്തും എനിക്ക് തുറന്ന് പറയാൻ പറ്റുന്ന ഒരു സുഹൃത്തിനെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അങ്ങനെ ഒരാൾ വന്നാൽ മാത്രം വിവാഹം. ഇപ്പോൾ ഒരു ബ്രേക്കപ് കഴിഞ്ഞ സ്റ്റേജിലൂടെയാണ് ഞാൻ കടന്ന് പോകുന്നത്. അയാൾക്ക് വേണ്ടി ഞാൻ എന്റെ പല ഇഷ്ടങ്ങളും മാറ്റിവച്ചിരുന്നു. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ സ്വാതന്ത്ര്യത്തോടെ നടക്കാനോ ഒന്നും കഴിയാത്ത ഒരാൾക്കൊപ്പമായിരുന്നു ഞാൻ ഇതുവരെ എന്നത് ആ ബന്ധത്തിൽ നിന്ന് പുറത്ത് കടന്നപ്പോഴാണ് ബോധ്യമായത് എന്നും താരം വ്യക്തമാക്കി.
ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയതിനു ശേഷം വളരെയധികം ആരാധകരെ സ്വന്തമാക്കിയ താരം സോഷ്യൽ മീഡിയയിൽ ഒക്കെ സജീവ സാന്നിധ്യം തന്നെയാണ്. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകരോട് പങ്കുവയ്ക്കുകയും ചെയ്യാറുണ്ട് വളരെ വേഗം താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കുകയും ചെയ്യും ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പുതിയൊരു ചിത്രമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്..
വളരെ സ്ലിമ്മായി അതിമനോഹരിയായി ആണ് ഈ ചിത്രങ്ങളിൽ താരത്തെ കാണാൻ സാധിക്കുന്നത് താരം വളരെയധികം ഗ്ലാമർ ആയല്ലോ എന്നാണ് ഇതിന് താഴെ വരുന്ന കമന്റുകൾ. പ്രായം കുറഞ്ഞു വരികയാണോ പ്രായം പിന്നിലേക്ക് പോവുകയാണോ എന്നൊക്കെ ആളുകൾ കമന്റുകൾ ആയി ചോദിക്കുകയും ചെയ്യുന്നു.
ലിജോ ജോസ് പല്ലിശേരി ഒരുക്കിയ മലക്കോട്ട വാലിഭൻ എന്ന ചിത്രത്തിലും അതിമനോഹരമായ പ്രകടനം തന്നെയായിരുന്നു താരം കാഴ്ചവെച്ചത്. പ്രായമിത്ര ആയിട്ടും എന്താണ് വിവാഹം ചെയ്യാത്തത് എന്ന് വീട്ടുകാരും ബന്ധുക്കളും, നാട്ടുകാരും വരെ ചോദിച്ചു തുടങ്ങി. എന്നാല്‍ ഒരു സിനിമയെങ്കിലും എന്ന തന്റെ സ്വപ്‌നം പൂര്‍ത്തീകരിച്ച ശേഷം മാത്രമേ വിവാഹവും ഉണ്ടാവുകയുള്ളൂ എന്നായിരുന്നു സുചിത്ര പറഞ്ഞത്.
ഒടുവിൽ അത് സംഭവിച്ച സന്തോഷം അറിയിച്ചും നടി ആരാധകർക്ക് മുന്നിലെത്തിയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബൻ ചിത്രത്തിലൂടെയാണ് സുചിത്രയുടെ തുടക്കം.
പ്രാധാന്യമുള്ള വേഷം തന്നെയാണ് സിനിമയിൽ നടിയ്ക്ക് ലഭിച്ചത്. അതിനൊത്ത പ്രകടനം കാഴ്ച വെക്കാനും സൂചിത്രയ്ക്ക് കഴിഞ്ഞുവെന്നായിരുന്നു സിനിമ കണ്ട ആരാധകരുടെ പ്രതികരണം. മോഹൻലാലിന്റെ നായികയായിട്ടായിരുന്നു താരം എത്തിയത്.