അവർ വീണ്ടും ഇതുമായി വരുമ്പോൾ എനിക്ക് രോമാഞ്ചം തോന്നുന്നു; സുചിത്ര

മോഹൻലാൽ പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്. ഇതിനോടകം തന്നെ ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറിയിരുന്നത്. ഇപ്പോഴിതാ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ചിത്രത്തിന്റെ ടീസർ കഴിഞ്‍ ദിവസം അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു. റിപ്പബ്ലിക് ദിനമായ ജനുവരി 26 ഞായറാഴ്ച വൈകീട്ട് 07:07-നാണ് ടീസർ പുറത്തിറക്കിയത്.

ടീസർ പുറത്തിറങ്ങിയപ്പോൾ അവരവരുടെ കുടുംബത്തെയും താരങ്ങൾ സ്റേജിലേക്ക് എത്തിച്ചിരുന്നു. അതിൽ സുചിത്ര മോഹൻലാൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എനിക്ക് അങ്ങനെ വിശദമായി സംസാരിക്കാൻ ഒന്നും ആകില്ല, ഞാൻ അത്രയും പ്രിപ്പേർഡ് അല്ല. എനിക്ക് എന്താണോ ഫീൽ ചെയ്യുന്നത് അത് സംസാരിക്കാം. എമ്പുരാനെയും അതിന്റെ പ്രത്യേകതകളെയും കുറിച്ച് സംസാരിക്കും മുൻപേ വേറെ ഒരു കാര്യം പറയാം.

മിക്കവർക്കും അറിയാം ഞാൻ ഇങ്ങനെ ഉള്ള ഫങ്‌ഷൻസ് വരുന്നത് കുറവാണ് എന്ന്. വന്നിട്ടുണ്ട്, ഞാൻ സംസാരിച്ചിട്ടും ഉണ്ട്. വരും മുൻപേ ഞാൻ ആന്റണിയോട് പറയും ഞാൻ വരാം പക്ഷെ സ്റ്റേജിൽ കേറില്ല സംസാരിക്കില്ല എന്നൊക്കെ പറയും ആന്റണി ശരി ചേച്ചി എന്ന് പറഞ്ഞാണ് ഞാൻ വരുന്നത്. പക്ഷെ ഇവിടെ വരുമ്പോൾ ചേച്ചി ഒരു നാല് വാക്ക് മിണ്ടൂ പ്ലീസ് എന്നാകും ആന്റണി. ഞാൻ എങ്കിലും സന്തോഷത്തോടെ ഒഴിവാക്കുക ആണ് പതിവ്. എന്നാൽ ഞാൻ ഇന്ന് യെസ് പറഞ്ഞു.

കാരണം ഇത്തരത്തിൽ രണ്ടുമൂന്നുവട്ടം ആയ സ്ഥിതിക്കിക്ക് ഞാൻ ഒന്ന് പ്രിപ്പയർ ആകണമല്ലോ. ഇന്ന് ജനുവരി 26 എന്നെ സംബന്ധിച്ചിടത്തോളം വളരെ വലിയ പ്രാധാന്യം ഉള്ള ദിവസം ആണ്. ഇത് പറയുമ്പോൾ എന്റെ ഹൃദയത്തിന്റെ ഇടിപ്പ് കൂടുന്നു. ഞാൻ എക്സൈറ്റഡ് ആകുന്നു. നിങ്ങൾക്ക് എല്ലാവര്ക്കും അറിയുന്ന കാര്യമാണ് എന്റെ അച്ഛൻ ഒരു ഫിലിം പ്രൊഡ്യൂസർ ആയിരുന്നു എന്ന്, ഡാഡി എല്ലാ ജാൻ 26 നും ഒരു സിനിമ റിലീസ് ചെയ്യുമായിരുന്നു.

സിനിമ റിലീസിംഗ് മാത്രമല്ല എന്റെ പേരന്റ്സിന്റെ വെഡിങ് ആനിവേഴ്സറി കൂടിയാണ് ആ ദിവസം. ഞങ്ങൾക്ക് എല്ലാവർക്കും ആഘോഷത്തിന്റെ ദിവസം ആണ് ജാൻ 26. അങ്ങനെ എന്റെ കല്യാണം കഴിഞ്ഞു. ആശിർവാദ് സിനിമാസ് വന്നു. അതിലെ ഏറ്റവും ആദ്യ സിനിമ നരസിംഹം റിലീസ് ചെയ്തിട്ട് ഇന്ന് ജാൻ 26 നു 25 വര്ഷം തികയുന്നു. അത് എനിക്ക് ഏറ്റവും സന്തോഷം നൽകുന്ന നിമിഷം ആണ്.

ആശിർവാദ് സിനിമാസ് ഒരു പാവറ്ഹൗസ് ആയി ഇന്ന് ഇൻഡസ്ട്രിയിൽ മാറിയിട്ടുണ്ട്. അതിനു കാരണം ആന്റണി പെരുമ്ബാവൂരും അതിലെ ഓരോ അംഗങ്ങളുടെയും കഠിനാധ്വാനത്തിന്റെയും, പരിശ്രമത്തിന്റെയും ഫലമാണ്. ഇത് ഇന്ന് നിങ്ങളോട് സംസാരിക്കുമ്പോൾ ഞാൻ അതീവ സന്തുഷ്ടയാണ്. ഇനി എമ്പുരാനെ കുറിച്ച് പറഞ്ഞാൽ നമുക്ക് അറിയാം. പൃഥ്വിയുടെ കഴിവും മുരളിയുടെ ബ്രില്യൻസും ചേർന്നതാണ് ലൂസിഫർ എന്ന് എനിക്ക് അറിയാം അവർ വീണ്ടും ഇതുമായി വരുമ്പോൾ എനിക്ക് രോമാഞ്ചം തോനുന്നു.

കാരണം ഇവർ രണ്ടുപേരും ആ ലോകത്തിന്റെ ആഴങ്ങളിലേയ്ക്ക് നമ്മളെ കൊണ്ടുപോകുമെന്ന് എനിക്കുറപ്പാണ്. ഞാനും ക്ഷമയോടെ കാത്തിരിക്കുന്നു. അതേദിവസമാണ് എന്റെ മകളുടെ ജന്മദിനവും. അതിനാൽ ആ ദിവസം എനിക്ക് രണ്ട് സന്തോഷമാണ്. അന്റണിയ്ക്ക് ഞാൻ നല്ലൊരു ഭാവി ഇനിയും ആശംസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് സുചിത്ര പറഞ്ഞത്.

അതേസമയം, മാർച്ച് 27-നാണ് എമ്പുരാൻ തിയേറ്ററുകളിലെത്തുക. ലൂസിഫറിൻറെ വൻ വിജയത്തിന് പിന്നാലെ 2019 ൽ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം 2023 ഒക്ടോബറിലാണ് ആരംഭിച്ചത്. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങൾക്കൊപ്പം റഷ്യയും ചിത്രത്തിൻറെ ഒരു പ്രധാന ലൊക്കേഷനാണ്. ചിത്രത്തിൽ മഞ്ജു വാര്യർ, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രജിത്ത്, ഫാസിൽ, സാനിയ ഇയ്യപ്പൻ, പൃഥ്വിരാജ്, നൈല ഉഷ, അർജുൻ ദാസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

Vijayasree Vijayasree :