തീയറ്ററുകളിൽ വിജയകരമായ പ്രദര്ശനം തുടരുന്നു ; സക്സ്സസ് സെലിബ്രേഷൻ സങ്കടിപ്പിച്ചു ‘ഒരു യമണ്ടൻ പ്രേമകഥ ‘ ടീം

പ്രദർശന വേദികളിൽ എല്ലാം തന്നെ വിജയകരമായ മുന്നേറ്റം നടത്തി പ്രേക്ഷക പ്രീതി പിടിച്ചു പറ്റി ഉയരങ്ങൾ കീഴടക്കുകയാണ് ബി സി നൗഫലിന്റെ സംവിധാനത്തിൽ ദുൽഖർ സൽമാൻ നായകാനായ ഒരു യമണ്ടൻ പ്രേമകഥ .പ്രദര്ശന വേദികളിൽ എല്ലാം തന്നെ ഹൗസ് ഫുൾ ആയി തന്നെ ആണ് ചിത്രത്തിന്റെ പ്രദര്ശനം നടക്കുന്നത് .

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട തിരക്കഥാകൃത്തുക്കളായ ബിബിൻ ,വിഷ്ണു എന്നിവരുടെ കൂട്ടുകെട്ടിൽ പിറന്നതാണ് ‘ഒരു യമണ്ടൻ പ്രേമകഥയുടെ ‘ തിരക്കഥ .അവരുടെ മറ്റു ചിത്രങ്ങൾ പോലെ തന്നെ ഈ ചിത്രത്തിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന നർമ്മങ്ങൾ ഒരു കുറവും വരുത്താതെ ഉൾപ്പെടുത്തുന്നതിൽ വിജയിച്ചിരിക്കുകയാണ് ഇരുവരും .ആന്റോ ജോസഫ്, സി ആർ സലിം എന്നിവർ ചേർന്ന് ആണ് നിർമ്മിച്ചിരിക്കുന്നത്.

പ്രദേശന വേദികളിൽ എല്ലാം മികച്ച പ്രകടനവും ഒപ്പം ബോക്സ് ഓഫീസിൽ വലിയ കളക്ഷനും നേടി മുന്നേറുകയാണ് ചിത്രം .ഇതിനിടെ ചിത്രത്തിന്റെ സക്സ്സസ് സെലിബ്രേഷൻ കൂടി സങ്കടിപ്പിച്ചിരിക്കുകയാണ് ‘ഒരു യമണ്ടൻ പ്രേമകഥ ‘ ടീം .എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനടുത്തുള്ള ഹോട്ടൽ എക്സ്സലൻസിയിൽ വച്ചാണ് അണിയറ പ്രവർത്തകർ ഒന്നടങ്കം സന്തോഷം പങ്കിടുന്നത് .

മലയാളത്തിൽ തിളങ്ങി നിൽക്കുന്ന സമയത്തു തന്നെ ചെറിയ ഒരു ഇടവേള എടുത്തു അന്യഭാഷാ ചിത്രങ്ങളിൽ ദുൽഖർ അഭിനയിച്ചു എങ്കിലും ആരാധകരെ ഒട്ടും തന്നെ നിരാശപ്പെടുത്താതെ ആയിരുന്നു ദുൽഖർ സൽമാന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് .

വിഷ്ണു ഉണ്ണികൃഷ്ണൻ, സൗബിൻ ഷാഹിർ, സലിം കുമാർ, ഹാരിഷ് കണാരൻ, ധർമജൻ, രഞ്ജി പണിക്കർ, ബൈജു, സുരാജ് വെഞ്ഞാറമൂട്, ലെന, ദിലീഷ് പോത്തൻ, സുനിൽ സുഗത, അശോകൻ, പ്രദീപ് കോട്ടയം, ബിബിൻ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ നിഖില വിമൽ, സംയുത മേനോൻ എന്നിവരാണ് നായികാ വേഷത്തിൽ എത്തിയിരിക്കുന്നത്. നാദിർഷ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് പി സുകുമാർ ആണ് കാമറ ചലിപ്പിച്ചിരിക്കുന്നത്.

കോമഡിക്ക് പ്രാധാന്യം നൽകി നിർമിച്ച ചിത്രം കുടുംബ പ്രേക്ഷകരെയും ,ആരാധകരെയും ,എല്ലാ തരത്തിലുള്ള പ്രേക്ഷകരെയും രസിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല .

success celebration of oru yamandan pramakadha

Abhishek G S :