മലയാളത്തിലാദ്യമായി സ്ട്രാഡാ ക്യാമറ ക്രയിൻ , മാമാങ്കത്തിനായി ! വെറും 15 ദിവസം ക്യാമറക്ക് വേണ്ടി മുടക്കുന്ന തുക കേട്ടോ ?

മലയാളി പ്രേക്ഷകരും മമ്മൂട്ടി ആരാധകരും ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. ചരിത്ര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമ ഒട്ടേറെ വിവാദങ്ങൾ കടന്നാണ് അവസാന ഘട്ടത്തിലേക്ക് കടക്കുന്നത്. ക്‌ളൈമാക്‌സ് ഷൂട്ടിങ്ങിനായി എത്തിച്ചിരിക്കുന്ന സ്ട്രാഡാ ക്രെയിന്‍ ക്യാമറ ആണ് താരമാകുന്നത് .

25 നിലയുള്ള കെട്ടിടത്തിന്റെ ഉയരത്തില്‍ വരെ ക്യാമറ ഉയര്‍ത്താന്‍ കഴിയുന്ന സ്ട്രാഡാ ക്രെയിന്‍ ഇതാദ്യമായാണ് ഒരു മലയാള സിനിമയില്‍ ഉപയോഗിക്കുന്നത്. ഇന്ത്യയിലാകെ ഒരു സ്ട്രാ ഡാ ക്രെയിന്‍ ഉള്ളത് റാമോ ജി സ്റ്റുഡിയോയില്‍ മാത്രമാണ്. അവിടെ നിന്നാണ് പ്രതിദിനം നാലു ലക്ഷം രൂപ വാടക നല്‍കി സ്ട്രാഡാ ക്രെയിന്‍ കൊച്ചിയിലെ നെട്ടുരിലെ ഷൂട്ടിംഗ് സ്ഥലത്ത് എത്തിച്ചിട്ടുള്ളത്. പതിനഞ്ച് ദിവസത്തോളം ക്രെയിന്‍ ഷൂട്ടിംഗിനു ഉപയോഗിക്കും.

ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള അവസാന മാമാങ്കത്തിലെ യുദ്ധരംഗങ്ങളാണ് നെട്ടൂരില്‍ ഒരുക്കിയിരിക്കുന്ന പടു കൂറ്റന്‍ യുദ്ധ ഭൂമിയില്‍ ചിത്രീകരിക്കുന്നത്. മമ്മൂട്ടി പങ്കെടുക്കുന്ന പോരാട്ട രംഗങ്ങള്‍ ചിത്രീകരിച്ചു കഴിഞ്ഞു. ഉണ്ണി മുകുന്ദന്റെ കരിയറിലെ വഴിത്തിരിവ് ആയേക്കാവുന്ന അതി സാഹസിക രംഗങ്ങളാണ് ഇപ്പോള്‍ ചിത്രികരിക്കുന്നത്. മണിക്കുട്ടന്‍, അബു സലിം , തുടങ്ങിയവരും നൂറുകണക്കിന് ഭടന്മാരും ആനകളും കുതിരകളുമൊക്കെ അണി നിരക്കുന്ന വമ്ബന്‍ 
സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നത് കൃഷ്, ദങ്കല്‍, പത്മാവത് തുടങ്ങിയ മെഗാഹിറ്റ് ചിത്രങ്ങളുടെ ആക്ഷന്‍ സംവിധായകനായ ശ്യാം കൗശലാണ്.

strada camera crane for mamankam movie climax shooting

Sruthi S :