ലോക ക്രിക്കറ്റിലെ റെക്കോർഡുകൾ തകർക്കുന്ന ഗ്ലോബൽ സൂപ്പർസ്റ്റാറാണ് വിരാട് കോഹ്ലി – ഇന്ത്യൻ നായകനെ അഭിനന്ദിച്ച് ഓസ്‌ട്രേലിയൻ ഇതിഹാസ താരം !!!

ലോക ക്രിക്കറ്റിലെ റെക്കോർഡുകൾ തകർക്കുന്ന ഗ്ലോബൽ സൂപ്പർസ്റ്റാറാണ് വിരാട് കോഹ്ലി – ഇന്ത്യൻ നായകനെ അഭിനന്ദിച്ച് ഓസ്‌ട്രേലിയൻ ഇതിഹാസ താരം !!!

ഇംഗ്ലണ്ട് – ഇന്ത്യ ടെസ്റ്റിൽ ഇന്ത്യയുടെ പ്രതീക്ഷ മുഴുവൻ വിരാട് കൊഹ്‌ലിയിലാണ്. ആദ്യ ദിനത്തിലെ കോഹ്‌ലിയുടെ പ്രകടനം ഇന്നും തുടർന്നാൽ ഇന്ത്യക്ക് വിജയം ഉറപ്പാണ്. ഇംഗ്ലണ്ട് മണ്ണിൽ ആദ്യമായൊരു ടെസ്റ്റ് സെഞ്ചുറിയെന്ന ചരിത്ര നേട്ടമാണ് കോഹ്‌ലി എഡ്ജ്ബാസ്റ്റണിൽ നേടിയത്. കരിയറിലെ 22-ാം സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കോഹ്‌ലി നേടിയത്. 149 റൺസുമായി പത്താമനായാണ് ഇന്ത്യൻ ക്യാപ്റ്റൻ മടങ്ങിയത്.

ഇംഗ്ലണ്ടിനെതിരെ ആയിരം റൺസ് ടെസ്റ്റിൽ തികയ്ക്കുന്ന 13-ാമത്തെ ബാറ്റ്സ്മാൻ എന്ന ഖ്യാതിക്കും കോഹ്‌ലി പാത്രമായി. വ്യക്തിഗത സ്കോർ 22 ൽ എത്തിയപ്പോഴാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്. 172 പന്തില്‍ നിന്നാണ് വിരാട് കോഹ്‌ലി സെഞ്ചുറി തികച്ചത്. ഒരറ്റത്ത് വിക്കറ്റുകള്‍ നിലംപ്പെത്തിയപ്പോൾ ലീഡ് വഴങ്ങാതിരിക്കാന്‍ സ്കോറിങ് വേഗം കൂട്ടിയ കോഹ്‌ലി, ആദില്‍ റഷീദിന്‍റെ പന്തില്‍ ബ്രോഡിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. അപ്പോഴേക്കും 225 പന്തില്‍ 149 റണ്‍സ് അദ്ദേഹം നേടിയിരുന്നു. അതിൽ 22 ഫോറുകളും ഒരു സിക്സും ആ ബാറ്റില്‍ നിന്ന് പിറന്നു.

ക്യാപ്റ്റനായി ഏറ്റവും അധികം ടെസ്റ്റ് സെഞ്ചുറിയെന്ന നേട്ടത്തിൽ ഓസ്ട്രേലിയൻ ഇതിഹാസം അലൻ ബോർഡറിനും സ്റ്റീവ് വോയ്ക്കും റിക്കി പോണ്ടിങ്ങിനും ഒപ്പം കോഹ്‌ലി എത്തിയിരുന്നു. സെഞ്ചുറി നേടിയ കോഹ്‌ലിയെ അഭിനന്ദിച്ച് മുൻ പാക്കിസ്ഥാൻ താരം ഷുഹൈബ് അക്തറും മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സണും രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ മറ്റൊരു ക്രിക്കറ്റ് ഇതിഹാസം കൂടി കോഹ്‌ലിയെ അഭിനന്ദിച്ച് രംഗത്തെത്തി. കോഹ്‌ലി ഗ്ലോബൽ സൂപ്പർ സ്റ്റാർ ആണെന്നും ലോക ക്രിക്കറ്റിലെ എല്ലാ റെക്കോർഡുകളും കോഹ്‌ലി തകർക്കുമെന്നുമാണ് ഓസ്ട്രേലിയൻ ഇതിഹാസം സ്റ്റീവ് വോ പറഞ്ഞിരിക്കുന്നത്.

steve waugh about virat kohli

Sruthi S :