കളരി പഠിക്കാനെത്ത പ്രണയത്തിലായി’ സ്റ്റാർ മാജിക്കിലെ അഭിയുടെ ഇംഗ്ലീഷുകാരൻ ഭർത്താവ്; പ്രണയ- വിവാഹ വിശേഷങ്ങൾ ഇങ്ങനെ !

സ്റ്റാർമാജിക്ക് റിയാലിറ്റി ഷോയിലൂടെ മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് അഭി മുരളി
മോഡൽ , നർത്തകി, കളരി, ഫിറ്റ്നസ് കോച്ച്, ബോക്സിങ് എന്നിവയിൽ കഴിവ് തെളിയിച്ച് ആരാധകരെ സ്വന്തമാക്കിയ പ്രതിഭയാണ് കോഴിക്കോട് സ്വദേശിനി അഭിരാമി മുരളി. ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന പരിപാടിയിലൂടെയാണ് അഭിരാമിക്ക് ആരാധകരുണ്ടായത്.

മിസ് ഫിറ്റ്നസ് വുമൺ മിസ് കേരള 2022 ആയും അഭി‌രാമി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അടുത്തിടെയാണ് താരം താനൊരു വിദേശിയെ വിവാഹം ചെയ്യാൻ പോവുകയാണെന്നും വിവാഹനിശ്ചയം കഴി‍ഞ്ഞുവെന്നും സോ‌ഷ്യൽമീഡിയ വഴി അറിയിച്ചത്.ഇപ്പോഴിത താൻ എങ്ങനെ ഒരു സായിപ്പിനെ പ്രണയിച്ചുവെന്ന കഥ സ്റ്റാർ മാജിക്കിൽ‌ ഭർത്താവിനൊപ്പം പങ്കെടുത്ത് പങ്കുവെച്ചിരിക്കുകയാണ് അഭിരാമി മുരളി. ‘വിദേശി കല്യാണം കഴിക്കണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ടായിരുന്നു.’

‘യൂറോപ്പിലുള്ള മസഡോണിയ എന്ന രാജ്യത്താണ് ഭർത്താവ് ഡയാൻ ജനിച്ച് വളർന്നത്. മസഡോണിയ എവിടെയാണ് ഏത് ഭൂഖണ്ഡമാണെന്ന് പോലും എനിക്ക് മുമ്പ് അറിയില്ലായിരുന്നു. ഭർത്താവും അദ്ദേഹത്തിന്റെ സഹോദരിയും കൂടിയാണ് കുറച്ച് നാൾ‌ മുമ്പ് കേരളത്തിൽ വന്നത്.’
കളരിയിൽ ട്രീറ്റ്മെന്റിന് വന്നതായിരുന്നു ഇരുവരും. ഇരുവരും കപ്പിൾസാണെന്നാണ് ഞാൻ ആദ്യം കരുതിയത്. പിന്നീട് സഹോദരനും സഹോദരിയുമാണെന്ന് മനസിലായത്. ഞങ്ങൾ‌ക്കിടയിൽ സംഭവിച്ചത് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് തന്നെയാണ്.

‘ഞങ്ങൾ‌ രണ്ടുപേരും പരസ്പരം പ്രണയം പറഞ്ഞതാണ്. അല്ലാതെ ആദ്യം ആര് പ്രപ്പോസ് ചെയ്തുവെന്നൊന്നുമില്ല. എന്റെ കളരിയിലാണ് ഇരുവരും ട്രീറ്റ്മെന്റ് ചെയ്തിരുന്നത്. കളരിയുടെ ഡോക്യുമെന്ററി ഷൂട്ട് ചെയ്യാൻ പോയപ്പോഴാണ് ആദ്യം ‌ഡയാനെ കണ്ടത്. ആറോളം പേരുമായി ഉറുമികൊണ്ട് പയറ്റുന്ന ഡയാനെയാണ് ആദ്യം കണ്ടത്. അപ്പോൾ തന്നെ ഞാൻ‌ ഇംപ്രസ്സായി.’
ശേഷം ഞങ്ങൾ പേരൊക്ക ചോദിച്ച് പരിചയപ്പെട്ടു. പക്ഷെ ഡയാൻ എന്റെ പേര് മറന്നുപോയി. പിന്നെ ഡയാൻ പേര് എന്നോട് ചോദിച്ചപ്പോൾ പറഞ്ഞ് കൊടുത്തില്ല. പകരം നാളെയും കളരിയിൽ വന്നാൽ പറഞ്ഞ് തരാമെന്ന് പറഞ്ഞു. കളരിയിൽ വേറെയും പെൺകുട്ടികളുണ്ട്.’

‘അവരോടെല്ലാം ഞാൻ പറഞ്ഞിരുന്നു ഡയാനെ സഹോദരനായിട്ട് മാത്രമെ കാണാവൂവെന്ന് കാരണം എനിക്ക് അപ്പോഴെ നോട്ടമുണ്ട്. ഡയാനുമായി നന്നായി സംസാരിച്ച് തുടങ്ങിയപ്പോൾ തന്നെ ഞാൻ ആദ്യം ചോദിച്ചത് എന്നേയും മസഡോണിയയ്ക്ക് കൊണ്ടുപോകുമോ എന്നാണ്. അദ്ദേഹം കരുതിയത് ടൂറിസ്റ്റായി കൊണ്ടുപോകുമോ എന്നാണ് ഞാൻ ചോദിച്ചത് എന്നാണ്.’
ജീവിതത്തിലേക്ക് വരുന്നതിന് മുന്നോടിയായുള്ള ചോദ്യമാണെന്ന് അദ്ദേഹം വിചാരിച്ചതേയില്ല. ഡയാനെ കാണാൻ വേണ്ടി നേരത്തെ ഒരുങ്ങി കളരിയിൽ പോയി നിന്നിട്ടുണ്ട്. പക്ഷെ ഡയാൻ വൈകിയെ വരൂ. ഒരു ദിവസം കളരിയിലെ ​ഗ്രൂപ്പ് ഫോട്ടോ സോഷ്യൽമീഡിയയിൽ ഇട്ടപ്പോൾ ഡയാനെ ഞാൻ ടാ​ഗ് ചെയ്തു.’

‘അതുകണ്ട് അദ്ദേഹം വിളിച്ച് കൂടുതൽ ഫോട്ടോകൾ‌ ഉണ്ടെങ്കിൽ വാട്സ് ആപ്പ് ചെയ്ത് തരാൻ പറഞ്ഞു. അങ്ങനെ മെസേജുകൾ അയക്കാൻ തുടങ്ങി. ട്രീറ്റ്മെന്റിന് വന്ന ഡയാൻ വളരെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ കളരി പഠിച്ച് പയറ്റാൻ തുടങ്ങി. അതിലാണ് ഞാൻ ശരിക്കും പ്രണയത്തിലായത്.’
‘വിദേശിയെ പ്രണയക്കാൻ ചാൻസുണ്ടെന്ന് നേരത്തെ പറഞ്ഞ് വെച്ചിരുന്നു. അമ്മ പക്ഷെ അത് സീരിയസായി എടുത്തില്ല. അവസാനം ഡയാന്റെ കാര്യം വീട്ടിൽ പറഞ്ഞപ്പോൾ‌ അവർക്ക് ടെൻഷനായി. വേറെ രാജ്യം, കൾച്ചറൊക്കെയായതുകൊണ്ട്. പിന്നെ ഡയാൻ വന്ന് അച്ഛനോട് സംസാരിച്ചപ്പോൾ‌ അച്ഛനും വീട്ടുകാരും ഹാപ്പിയായി.’

‘അ‍ഞ്ച് വർഷം കഴിഞ്ഞ് മാത്രമെ വിവാഹ​മുള്ളൂവെന്ന് പറഞ്ഞ് നടന്നയാളെ ഞാൻ അഞ്ച് മാസം കൊണ്ട് സെറ്റാക്കി. ഇന്റർനാഷണലി വിവാ​ഹം രജിസ്ട്രർ ചെയ്തു. ഇപ്പോൾ ഞാൻ ഒഫീഷ്യലി ഡയാന്റെ ഭാര്യയാണ്. ശേഷം ഞാൻ മസഡോണിയയിൽ പോയി ഡയാന്റെ കുടുംബത്തെ കണ്ടു.’

അവർക്കൊപ്പം താമസിച്ചു. അവർക്ക് ഞാൻ മൂന്നാമത്തെ മകളെപ്പോലെയാണ്. അത്ര സ്നേഹത്തോടെയാണ് എന്നെ നോക്കിയത്. ഞാൻ ഒറ്റയ്ക്കാണ് പോയതെങ്കിലും അച്ഛനും അമ്മയും അനിയനുമെല്ലാം ഫുൾ സപ്പോർട്ടായിരുന്നു. മസഡോണിയയിൽ വെച്ചാണ് വിവാ​ഹനിശ്ചയം നടന്നത്. കളരി അവതരിപ്പിച്ചുകൊണ്ടാണ് എന്നെ ഡയാൻ പ്രപ്പോസ് ചെയ്തത്. ഡയാൻ സോഫ്റ്റ് വെയർ എഞ്ചിനീയർ കൂടിയാണ്. ജോലിയോട് ഭയങ്കര കമ്മിറ്റഡാണ്.’

‘മാത്രമല്ല എന്നെ നന്നായി കെയർ ചെയ്യും. വിവാഹം രജിസ്ട്രർ ചെയ്തിട്ടേയുള്ളു. അതുകൊണ്ട് വരുന്ന ജനുവരിയിൽ കേരള സ്റ്റൈൽ വിവാഹം ​ഗുരുവായൂരിൽ വെച്ച് നടക്കും. എന്റെ അമ്മയും അച്ഛനും ​ഗുരുവായൂരിൽ വെച്ചാണ് വിവാഹിതരായത്. അതുകൊണ്ട് ​ഗുരുവായൂരിൽ വെച്ച് വിവാഹിതയാകണമെന്നത് എന്റേയും ആ​ഗ്രഹമാണ്. കോഴിക്കോട് വെച്ച് റിസപ്ഷനുമുണ്ടാകും’ അഭിരാമി മുരളി പറഞ്ഞു.

AJILI ANNAJOHN :