തമിഴ് സംവിധായകനും നടനുമായ എസ്‌.എസ്‌.സ്റ്റാൻലി അന്തരിച്ചു

പ്രശസ്ത തമിഴ് സംവിധായകനും നടനുമായ എസ്‌.എസ്‌.സ്റ്റാൻലി അന്തരിച്ചു. 57 വയസായിരുന്നു പ്രായം. കഴിഞ്ഞ ഏതാനും നാളുകളായി ​ഗുരുതരമായ ആ​രോ​ഗ്യ പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നുവെന്നാണ് തമിഴ് മാധ്യമങ്ങളുടെ റിപ്പോർട്ട്. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം.

മൂന്നാറിൽ 1967ൽ ആയിരുന്നു എസ്‌.എസ്‌.സ്റ്റാൻലി ജനിച്ചത്. ആകെ നാല് ചിത്രങ്ങളായിരുന്നു എസ്‌.എസ്‌.സ്റ്റാൻലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയത്.

2002ൽ ആണ് ‘ഏപ്രിൽ മാതത്തിൽ’ എന്ന ആദ്യ ചിത്രം സംവിധാനം ചെയ്തത്. ശ്രീകാന്തും സ്നേഹയും അഭിനയിച്ച ഈ കോളേജ് ലവ് സ്റ്റോറി പടം ബോക്സ് ഓഫീസ് വിജയമായിരുന്നു.

ധനുഷ് നായകനായി എത്തിയ പുതുക്കോട്ടയിലിരുന്നു ശരവണൻ എന്ന ചിത്രവും അദ്ദേഹത്തിന്റേതാണ്. 2015 ൻ്റെ തുടക്കത്തിൽ എആർ മുരുകദോസിൻ്റെ പ്രൊഡക്ഷൻ ഹൗസിനായി ആദംസ് ആപ്പിൾ എന്ന പേരിൽ ഒരു സിനിമ സംവിധാനം ചെയ്യാൻ എസ്‌.എസ്‌.സ്റ്റാൻലി തീരുമാനിച്ചിരുന്നു.

വൈഭവിനെയും ആൻഡ്രിയ ജെറമിയയെയും അഭിനേതാക്കളെ അവതരിപ്പിക്കാനും അദ്ദേഹം പദ്ധതിയിട്ടു. എന്നാൽ ഈ പ്രോജക്ട് യാഥാർത്ഥ്യമായില്ല.

‘പെരിയാർ’ സിനിമയിൽ അണ്ണാദുരൈ ആയി വേഷമിട്ടിരുന്നു. ‘രാവണൻ’, ‘സർക്കാർ’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 2024ൽ പുറത്തിറങ്ങിയ ‘മഹാരാജ’യാണ് അവസാന ചിത്രം.

Vijayasree Vijayasree :