എസ്എസ് രാജമൗലി പീ ഡിപ്പിക്കുന്നു; ഉറ്റസുഹൃത്തിന്റെ പരാതിയിൽ കേസ്

ബ്രഹ്മാണ്ഡ സംവിധായകൻ എസ്എസ് രാജമൗലി പീ ഡിപ്പിക്കുന്നതായി ഉറ്റ സുഹൃത്ത് രം​ഗത്ത്. ഉപ്പാലപടി ശ്രീനിവാസ റാവുവാണ് പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. 1990 മുതൽ രാജമൗലിയുടെ അടുത്ത സുഹൃത്താണെന്ന് അവകാശപ്പെടുന്ന ഇയാൾ തെലുങ്ക് സിനിമയിലെ മുതിർന്ന ടെക്‌നീഷ്യനാണ്.

ആത്മഹത്യ ചെയ്യുകയല്ലതെ എന്റെ മുന്നിൽ മറ്റു വഴികളൊന്നുമില്ല. 55 വയസ്സായിട്ടും ഞാൻ അവിവാഹിതനായി തുടരുന്നതിന് കാരണം രാജമൗലിയാണ്. യമദോംഗ എന്ന സിനിമ വരെ ഞങ്ങൾ ഒരുമിച്ച് ചെയ്തിരുന്നു. പക്ഷേ, ഒരു സ്ത്രീക്കുവേണ്ടി അദ്ദേഹം എന്റെ കരിയർ നശിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

രാജമൗലിയോട് തന്റെ സാഹചര്യം പല തവണ വിശദീകരിച്ചതായും എന്നാൽ ആ സ്ത്രീയുടെ സ്വാധീനത്താൽ സംവിധായകൻ തന്നെ മനസ്സിലാക്കുന്നില്ലെന്നും റാവു പറയുന്നു. വീഡിയോ പ്രസ്താവനയിലും മേട്ടു പോലീസ് സ്‌റ്റേഷനിൽ വ്യാഴാഴ്ച നൽകിയ കത്തിലും ഇക്കാര്യം റാവു ആരോപിച്ചിട്ടുണ്ട്.

റാവുവിന്റെ പരാതിയിൽ രാജമൗലിക്കെതിരേ പീഡനത്തിന് പോലീസ് കേസെടുത്തു. എന്നാൽ, ഈ സംഭവങ്ങൾ നടക്കുമ്പോൾ അതിൽ മൂന്ന് പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ നൽകാൻ റാവുവിന് കഴിഞ്ഞിട്ടില്ല. റാവുവിന്റെ ആരോപണങ്ങളെ പിന്തുണയ്ക്കാൻ അവരുടെ അടുത്ത സുഹൃത്തുക്കളൊന്നും മുന്നോട്ട് വന്നിട്ടുമില്ല.

Vijayasree Vijayasree :