ഭർത്താവുമായി അടിച്ചു പിരിഞ്ഞ് പ്രേതത്തിലെ നായിക..കാരണം സിനിമ മോഹമോ…?

കരിയറിൽ ഭർത്താവും താനും പരസ്പരം നൽകുന്ന പിന്തുണയെ കുറിച്ച് സംസാരിക്കുകയാണ് മലയാളികളുടെ പ്രിയങ്കരിയായ നടി ശ്രുതി. രണ്ടുപേരും അവരുടെ വർക്കുകളിൽ പരസ്പരം ഇൻവോൾവ്ഡ് ആണെന്ന് ശ്രുതി പറയുന്നു. ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.’

രണ്ടുപേരും അവരുടെ വർക്കിലൊക്കെ വളരെ ഇൻവോൾവ്ഡാണ്. എനിക്ക് തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ടില്ല. എനിക്ക് ഇഷ്ടമായാൽ ഞാൻ അത് ചെയ്യും. എന്നാൽ ഒരുപാട് സ്ക്രിപ്റ്റുകളൊക്കെ വരുമ്പോൾ ഞാൻ ഫ്രാൻസിസുമായി ഡിസ്കസ് ചെയ്യും. ഫ്രാൻസിസ് പരസ്യ കമ്പനിയിലാണ്. എന്തെങ്കിലും സ്ക്രിപ്റ്റൊക്കെ ചെയ്യുമ്പോൾ ഞാൻ അതിൽ സഹായിക്കാറുണ്ട്. ഞങ്ങൾക്കിടയിൽ പരസ്പരം വിമർശിക്കാനുള്ള സ്‌പേസ് ഉണ്ട്. എനിക്ക് എന്തെങ്കിലും തോന്നിയാൽ ഞാൻ പറയും. മറിച്ച് ഫ്രാൻസിസും പറയും’,’അത് ഞങ്ങളായി തന്നെ ഉണ്ടാക്കിയെടുത്ത സംഭവമാണ്. ഏതൊരു റിലേഷൻഷിപ്പിലായാലും ക്രിയാത്മക വിമർശനം നൽകാനാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്. ഒരാൾ എന്നോട് ഒരു കാര്യം കൊള്ളില്ലെന്ന് പറഞ്ഞാൽ, അതിൽ ഒരു കുഴപ്പവുമില്ല.

എന്നാൽ എന്ത് കൊണ്ട് കൊള്ളില്ല എന്ന് കൂടി പറയണം. അപ്പോൾ എനിക്ക് മനസിലാക്കാൻ കുറച്ചുകൂടി എളുപ്പമായിരിക്കും. അതാണ് ഞാൻ ഫ്രാൻസിസിൽ നിന്നും പഠിച്ച ഏറ്റവും നല്ല കാര്യം’,
‘ഫ്രാൻസിസ് പരസ്യകമ്പനിയിൽ ആണ്. ജോലി ചെയ്തത് മുഴുവൻ അതിലാണ്. അവിടെ ക്രിയാത്മക വിമർശനം വളരെ പ്രധാനപ്പെട്ട കാര്യമാണ്. നമ്മൾ ആരെയും ബഹുമാനത്തോടെ കാണുകയാണെങ്കിൽ നമുക്ക് അവിടെ ക്രിയാത്മക വിമർശനം നടത്താൻ സാധിക്കും. ഏതൊരു ബന്ധത്തിൽ ആണെങ്കിലും ബഹുമാനമാണ് ഏറ്റവും പ്രധാനം’, ശ്രുതി രാമചന്ദ്രൻ പറഞ്ഞു.

തന്റെ സിനിമയിലേക്കുള്ള വരവിനെ കുറിച്ചും ശ്രുതി അഭിമുഖത്തിൽ സംസാരിച്ചു. ‘ഞാൻ ആർകിടെക്റ്റാണ്. ചെറുപ്പത്തിലേ തന്നെ എന്റേത് ഒരു പ്രൊഫഷണൽ ജോലി ആയിരിക്കുമെന്ന് ഞാൻ കരുതിയിരുന്നു. സാധാരണ ഓഫീസ് ജോലി. അങ്ങനെയാണ് ബാച്ചിലേഴ്സും, മാസ്റ്റേഴ്സും ഒക്കെ ചെയ്യുന്നത്. പിന്നീട് ഒരു കോളേജിൽ പഠിപ്പിക്കുകയും ചെയ്തു. എട്ടാം ക്‌ളാസ് മുതൽ ഞാൻ ഒരു ആർക്കിടെക്റ്റ് ആകുമെന്ന് തന്നെയാണ് ഞാൻ ചിന്തിച്ചിരുന്നത്’

സിനിമയൊക്കെ അന്ന് മറ്റൊരു ലോകമായാണ് കണ്ടിരുന്നത്. എന്റെ ലോകവുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. എന്റെ അപ്പുപ്പൻ സിനിമയിൽ ആയിരുന്നു എന്നാൽ അപ്പുപ്പൻ സിനിമയിൽ നിന്നൊക്കെ മാറിയ സമയത്താണ് ഞാൻ വരുന്നത്. അതുകൊണ്ട് അപ്പൂപ്പന്റെ കുറച്ച് സിനിമ കഥകൾ അറിയാമെന്ന് അല്ലാതെ ഒട്ടും പരിചയമില്ലാത്ത ഇടമായിരുന്നു സിനിമ’,2014ൽ എന്റെ ഒരു ഡാൻസ് കണ്ടിട്ടാണ് രഞ്ജിത്തേട്ടൻ ഞാൻ എന്ന സിനിമയിലേക്ക് വിളിക്കുന്നത്. എന്നാൽ സിനിമ അന്നൊന്നും എനിക്ക് താല്പര്യമില്ലായിരുന്നു. അതിനു ശേഷം ഞാൻ മാസ്റ്റേഴ്സിന് പോയി. പിന്നീട് ഒരു കോളേജിൽ പഠിപ്പിക്കുന്നതിനിടെയാണ് ജയേട്ടൻ പ്രേതത്തിലേക്ക് വിളിക്കുന്നത്’, ശ്രുതി പറഞ്ഞു.

അതേസമയം നീരജ എന്ന സിനിമയിലാണ് ശ്രുതി അവസാനം അഭിനയിച്ചത്. ഇന്ദ്രജിത് നായകനാകുന്ന മാരിവില്ലിൻ ഗോപുരങ്ങളാണ് ശ്രുതിയുടേതായി അണിയറയിലുള്ള പുതിയ ചിത്രം.മലയാളത്തിലെ യുവനായികമാരിൽ ശ്രദ്ധേയയാണ് ശ്രുതി രാമചന്ദ്രൻ. വളരെ ചുരുക്കം സിനിമകളിലൂടെ തന്നെ മലയാള സിനിമയിൽ ഒരിടം കണ്ടെത്താൻ കഴിഞ്ഞ നടിയാണ് ശ്രുതി.

2014ൽ ദുൽഖർ സൽമാൻ നായകനായ ഞാൻ എന്ന സിനിമയിലൂടെയാണ് ശ്രുതി സിനിമയിലെത്തുന്നത്. എന്നാൽ പ്രേതം എന്ന സിനിമയ്ക്ക് ശേഷമാണ് കൂടുതൽ അവസരങ്ങൾ താരത്തെ തേടിയെത്തുന്നത്.മലയാളത്തിന് പുറമെ തെലുങ്കിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. ഒട്ടും പ്രതീക്ഷിക്കാതെ സിനിമയിലെത്തിയതാണ് ശ്രുതി. നടി എന്നതിലുപരി ഒരു തിരക്കഥാകൃത്ത് കൂടിയാണ് താരം. ഭർത്താവ് ഫ്രാൻസിസിനൊപ്പം ചേർന്ന് പുത്തൻ പുതു കാലൈ എന്ന ആന്തോളജി സിനിമയിൽ ഇളമൈ ഇദോ ഇദോ എന്ന കഥ എഴുതിയിരുന്നു. ഇപ്പോൾ അഭിനയവും എഴുത്തുമൊക്കെയായി മുന്നോട്ട് പോവുകയാണ് ശ്രുതി.

Aiswarya Kishore :