ടെലിവിഷൻ പരിപാടികളിലും സിനിമകളിലും സജീവമായി തുടരുകയാണ് നടി ശ്രീവിദ്യ മുല്ലച്ചേരി. സംവിധായകൻ രാഹുൽ രാമചന്ദ്രനും ശ്രീവിദ്യയും വിവാഹിതരാവാൻ പോകുകയാണ്. ഇതിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ വിവാഹത്തിന് മുൻപായി കുറച്ച് ചോദ്യങ്ങൾ പരസ്പരം ചോദിച്ചിരിക്കുകയാണ് താരങ്ങൾ. നമുക്ക് ചോയിച്ച് ചോയിച്ച് പോവാമെന്ന ക്യാപ്ഷനോടെയായിരുന്നു പുതിയ വീഡിയോ പങ്കുവെച്ചത്.
അതേസമയം ഇഷ്ടമില്ലാത്ത സ്വഭാവത്തെക്കുറിച്ച് ഇരുവരും സംസാരിച്ചിരുന്നു. ഒരാൾ ഇറിറ്റേറ്റഡായിരിക്കുമ്പോൾ സ്‌പേസ് കൊടുക്കത്തില്ലേ, അങ്ങനെയൊരു പരിപാടി ഇവിടെയില്ലെന്നും താൻ ഇറിറ്റേറ്റഡായിരിക്കുകയാണെങ്കിൽ വന്ന് ചൊറിഞ്ഞ് മാക്‌സിമം അലമ്പാക്കുമെന്നും നടി പറയുന്നു. മാത്രമല്ല വഴക്ക് പറഞ്ഞാൽ ഇവന് കരയാൻ പാടില്ല. എന്നാൽ വഴക്ക് പറയാതിരുന്നൂടേ, അത് പറ്റൂലയെന്നുമാണ് ശ്രീവിദ്യയുടെ പരാതി.
എന്നാൽ ഇതിന് രാഹുൽ നൽകുന്ന മറുപടിയും രസകരമാണ്. തന്റെ മുന്നിൽ ആരും കരയുന്നത് എനിക്കിഷ്ടമല്ലെന്നായിരുന്നു രാഹുലിന്റെ മറുപടി. നീ എന്തിനാ കരയുന്നതെന്ന് ചോദിക്കും. ഇവളുടെ കാര്യത്തിൽ ഇഷ്ടമില്ലാത്തതൊന്നുമില്ല. കുറച്ച് പിടിവാശിയുണ്ട്, അത് അഡ്ജ്സ്റ്റ് പോകാവുന്നതേയുള്ളൂയെന്നും രാഹുൽ പറയുന്നു. അതേസമയം തന്നെ എൻഗേജ്‌മെന്റൊന്നും തനിക്ക് എൻജോയ് ചെയ്യാൻ പറ്റിയിട്ടില്ലെന്നും രാഹുൽ പറഞ്ഞു. അതിനാൽ കല്യാണത്തിനെങ്കിലും എല്ലാം എൻജോയ് ചെയ്യണമെന്നാഗ്രഹമുണ്ടെന്നും നീ വരുമ്പോൾ ദേവത വരുന്നത് പോലെ തോന്നണമെന്നായിരുന്നു രാഹുൽ ശ്രീവിദ്യയോട് പറഞ്ഞത്.
മേജർ രവിയുടെ സിനിമ പോലെയായിരിക്കും ഞങ്ങളുടെ ജീവിതം എന്നാണ് തോന്നുന്നതെന്നും പൊട്ടൽ, ചീറ്റൽ, സമാധാനം, സന്തോഷം അങ്ങനെയായിരിക്കുമെന്നുംരാഹുൽ കളിയോടെ പറയുന്നു. എന്നാൽ ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ പോലെയാവണം എന്ന് എനിക്കാഗ്രഹമുണ്ടെന്നായിരുന്നു ശ്രീവിദ്യയുടെ കമന്റ്. എന്നാൽ നടക്കാൻ പോവുന്നത് ‘കലി’യായിരിക്കും എന്നും രാഹുൽ ഇതിനു മറുപടി ഉടനെ നൽകുന്നുണ്ട്. ഈ രസകരമായ വീഡിയോ എപ്പോൾ വൈറലാകുകയാണ്.