ശ്രീദേവിയെ ഇടിച്ചിട്ട ഇറ്റലിക്കാരനെ അന്വേഷിച്ചു ബോണി കപൂർ ഇറ്റലിയിലേക്ക് പറന്ന കഥ !

ബോണി കപൂറും ശ്രീദേവിയും വിവാഹ കഴിച്ചിട്ട് ഇപ്പോൾ രണ്ട് പതിറ്റാണ്ടിലേറെയായി .ബോണി കപൂർ പലപ്പോഴും അവരുടെ പ്രണയ വിശേഷങ്ങൾ പങ്ക് വെക്കാറുണ്ട് .അടുത്തിടെ ഒരു അഭിമുഖത്തിൽ അവരുടെ മകളും ഓർമകൾ പങ്ക് വെച്ചു.

ഇറ്റലിയിയിൽ വച്ചൊരാൾ ശ്രീദേവിയെ മർദിച്ചപ്പോൾ ബോണി കപൂർ ഇന്ത്യയിൽ നിന്ന് ശ്രീദേവിയുടെ അടുത്തേക്ക് ഓടിയെത്തി. അന്ന് അച്ഛൻ വല്ലാതെ അസ്വസ്ഥനായിരുന്നു എന്ന് ജാൻവി കപൂർ ഓർക്കുന്നു.

കുറച്ചു ഫർണിച്ചറുകൾ വാങ്ങുവാൻ ശ്രീദേവി ഒരു ഷോപ്പിലേക്ക് പോയപ്പോൾ ഒരു ഇറ്റാലിയൻ ശ്രീദേവിയെ മർദിക്കുകയും സംഭവം അറിഞ്ഞു ബോണി കപൂർ ഖുഷിയെ വിട്ട് ഇന്ത്യയിൽ നിന്ന് ഓടിയെത്തി. ജാൻവി കപൂർ ഈ സംഭവത്തെ കുറിച്ച് അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ പറഞ്ഞു.

വോഗുമായുള്ള ഒരു ചാറ്റിൽ, ശ്രീദേവി തങ്ങളുടെ ചെന്നൈയിലെ വീട്ടിലേക്ക് കുറച്ച് ഫർണിച്ചറുകൾ വാങ്ങാൻ ഇറ്റലിയിൽ പോയിരുന്നതായി ജാൻവി ഓർമിച്ചു.ഒരു സുഹൃത്തിനൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം നടന്നത് . ഇതിനെ കുറിച്ചു ബോണി കപൂറിനോട് സുഹൃത് സംസാരിച്ചു. അദ്ദേഹം ഒരു തമാശയെന്നോണം പറഞ്ഞതായിരുന്നു. പക്ഷെ അച്ഛൻ വല്ലാതെ അസ്വസ്ഥനാവുകയും ഇറ്റലിയിലേക്ക് തിരിക്കുകയും ചെയ്തു.ആ സംഭവം ഒടുവിൽ അവരുടെ ഒരു ചെറിയ ഹണിമൂണിൽ അവസാനിച്ചു.

തന്നിലെ റൊമാൻസ് പുറത്തു വന്നതിനു കാരണം അമ്മയുടെയും അച്ഛന്റെയും സ്നേഹത്തിന്റെ ഊഷ്മളത കണ്ടിട്ടാണ്. എപ്പോഴും അവർ തമ്മിൽ പ്രണയമായിരുന്നു.

“ഞാൻ ജനിക്കുന്നതിന് മുമ്പുള്ള എന്റെ പ്രിയപ്പെട്ട ഫോട്ടോകൾ തീർച്ചയായും അമ്മയുടെയും അച്ഛന്റെയും ഫോട്ടോകളാണ് ,” അവൾ പറഞ്ഞു. തുടർന്ന് ജാൻവി കൂട്ടിച്ചേർത്തു, “അവരുടെ ആദ്യ ഫോട്ടോകളിൽ നിങ്ങൾക്ക് അവരുടെ യാത്രയും ജീവിതവും കാണാം.”.

ബോണി കപൂറിന്റെയും ശ്രീദേവിയുടെയും മൂത്ത മകളാണ് ജാൻവി കപൂർ. അടുത്തിടെ തന്റെ പിതാവ്‌ നിർമിച്ച മിലിയിൽ താരം അഭിനയിച്ചിരുന്നു. വരുൺ ധവാനൊപ്പം നിതേഷ് തിവാരിയുടെ ബവൽ, രാജ്‌കുമാർ റാവുവിനൊപ്പം ശരൺ ശർമ്മയുടെ മിസ്റ്റർ ആൻഡ് മിസിസ് മഹി എന്നിവ അവളുടെ വരാനിരിക്കുന്ന ചിത്രങ്ങളാണ്.

1996-ൽ ശ്രീദേവിയും ബോണി കപൂറും വിവാഹിതരായി. ബോണിയുടെ രണ്ടാം വിവാഹവും ശ്രീദേവിയുടെ ആദ്യ വിവാഹവുമായിരുന്നു . അവർക്ക് രണ്ട് പെൺമക്കൾ. 1997ൽ ജാൻവി ജനിച്ചു, 2000 ൽ ഖുഷി കപൂർ ജനിച്ചു. 2023-ലാണ് ഖുഷി ആദ്യമായി അഭിനയത്തിലേക്ക് വന്നത്

80കളിലെയും 90കളിലെയും മുൻനിര ഹിന്ദി ചലച്ചിത്ര താരമായിരുന്നു ശ്രീദേവി. ജനിച്ചത് 1963 ഓഗസ്റ്റ് 13 നായിരുന്നു . തമിഴ് , ഹിന്ദി , തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിലാണ് ശ്രീദേവി അഭിനയിച്ചിട്ടുള്ളത്. ഇന്ത്യൻ സിനിമയിലെ ആദ്യ വനിതാ സൂപ്പർ താരം ആയി അറിയപ്പെടുന്ന ഇവർ ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രശസ്തയായ അഭിനേത്രികളിൽ ഒരാളാണ്.

തന്റെ നാലാം വയസ്സിൽ തുണൈവൻ എന്ന തമിഴ് ചിത്രത്തിൽ ഒരു ബാലതാരമായി അഭിനയം തുടങ്ങിയ ശ്രീദേവി1980-കളിലാണ് ഒരു നായിക വേഷം ചെയ്തത്. 1997-ൽ അഭിനയ ജീവിതത്തിൽ നിന്ന് അവർ വിരമിച്ചു. 2013 -ൽ പദ്മശ്രീ നൽകി ഭാരതം ഇവരെ ആദരിച്ചിരുന്നു. 1971ൽ പുറത്തിറങ്ങിയ പൂമ്പാറ്റ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസർക്കാർ പുരസ്കാരം ലഭിച്ചിരുന്നു. 2017 -ൽ ഇറങ്ങിയ മാം എന്ന സിനിമയാണ് അവസാന ചിത്രം. ദേവരാഗം, തുലാവർഷം, ആ നിമിഷം, സത്യവാൻ സാവിത്രി അടക്കം ഏകദേശം 26 ഓളം മലയാളസിനിമകളിൽ ഇവർ വേഷമിട്ടിട്ടുണ്ട്. രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ആറ് ഫിലിം ഫെയർ പുരസ്‌കാരങ്ങളും ശ്രീദേവിക്ക് ലഭിച്ചിട്ടുണ്ട്.

2018 ഫെബ്രുവരി 24 ശനിയാഴ്ച രാത്രി 11:30 -ന് ദുബായിലെ ജുമൈറ ടവേർസ് ഹോട്ടൽമുറിയിലെ ബാത് ടബ്ബിൽ മുങ്ങി മരിച്ചുവെന്ന് ദുബായ് പോലീസ് സ്ഥിരീകരിച്ചു. തലയിൽ ആഴത്തിൽ മുറിവേറ്റിരുന്നുവെങ്കിലും ശ്വാസകോശത്തിൽ വെള്ളം കയറിയാണു മരണമെന്നത് ദുബായ് പോലീസിൽ നിന്ന് അറിയിപ്പുണ്ടായി .എങ്കിലും ശരിയായ മരണകാരണം ഇനിയും പുറത്തുവന്നിട്ടില്ല ബോണി കപൂറിൻറെ അനന്തരവൻ മോഹിത് മർവയുടെ വിവാഹത്തിൽ പങ്കെടുക്കാൻ അവർ ബോണിക്കും ഖുഷിക്കുമൊപ്പം അവിടെ എത്തിയതായിരുന്നു. മരിക്കുമ്പോൾ അവർക്ക് 54 വയസുണ്ടായിരുന്നു.

Noora T Noora T :