ശ്രീദേവിയെ വിവാഹം ചെയ്യണം! പ്രണയം പറയാൻ ചെന്നപ്പോൾ വീട്ടിൽ കണ്ട കാഴ്ച്ച! ആ കണ്ണീരുമായി ഇറങ്ങിയോടി രജനി..

ലോക സിനിമ ലോകത്ത് നിരവധി ആരാധകരുള്ള നടനാണ് രജനികാന്ത്. നിരവധി നടിമാർക്കൊപ്പം താരം അഭിനയിച്ചിട്ടുണ്ടെങ്കിലും ജനമനസ് കീഴടക്കിയ താര ജോഡികളായിരുന്നു രജനീകാന്തും നടി ശ്രീദേവിയും. സിനിമയിൽ മാത്രമല്ല ജീവിതത്തിലും രജനികാന്ത് നടി ശ്രീദേവിയെ പ്രണയിച്ചിരുന്നു എന്നതാണ് സത്യം. ഏകദേശ 19 ഓളം സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ചർച്ചയാകുന്നത് 1976ൽ റിലീസ് ചെയ്ത മൂൺട്ര് മുടിച്ച് എന്ന സിനിമയുടെ സംവിധായകൻ കെ. ബാലചന്ദർ പറയുന്ന വാക്കുകളാണ്. രജനികാന്തും ശ്രീദേവിയും ഒരുമിച്ച് അഭിനയിച്ച ചിത്രമാണിത്. എന്നാൽ പതിമൂന്നാമത്തെ വയസിലാണ് ശ്രീദേവി ഈ സിനിമയിൽ അഭിനയിക്കുന്നത്. ഈ സിനിമയ്ക്കിടെ രജനികാന്തിനും ശ്രീദേവിക്കുമിടയിൽ നല്ല സൗഹൃദവും ഉടലെടുത്തു. മാത്രമല്ല ശ്രീദേവിയുടെ അമ്മയുമായും രജനി നല്ലൊരു ബന്ധം ഉണ്ടാക്കിയിട്ടുണ്ട്.

അപ്പോഴേക്കും ശ്രീദേവിയോടുള്ള പ്രണയം രജനിയിൽ തീവ്രമായിരുന്നു. പിന്നീട് ആ സൗഹൃദം വിവാഹത്തിലേക്ക് എത്തിക്കാമെന്ന ചിന്തയായി രജനിക്ക്. ഇതേതുടർന്ന് പ്രണയം പറയാനും വിവാഹലോചനയ്ക്കായും രജനി ശ്രീദേവിയുടെ വീട്ടിലേക്ക് പോകുകയും ചെയ്തു. എന്നാൽ അന്ന് അവിടെ ശ്രീദേവിയുടെ ​ഗൃഹപ്രവേശനമായിരുന്നു. രജനി അവിടെ എത്തിയപ്പോഴേക്കും മുഴുവൻ വൈദ്യുതിയും നിലച്ചു.

ഇത് കണ്ടതോടെ അതൊരു നല്ല ശകുനമായി രജനിക്ക് തോന്നിയില്ലെന്നും അങ്ങനെ ഈ വിവരം പറയാതെ രജനികാന്ത് മടങ്ങിയെന്നുമാണ് സംവിധായകൻ കെ. ബാലചന്ദർ ഒരിക്കൽ പറഞ്ഞത്. അതേസമയം 13 വയസിന്റെ വ്യത്യാസമുണ്ടായിരുന്നു രജനിയും ശ്രീദേവിയും തമ്മിൽ. ഈ സംഭവത്തോടെ ആ ബന്ധം അവിടെ അവസാനിച്ചു. ശ്രീദേവി പിന്നീട് ബോണികപൂറിനെ വിവാഹം ചെയ്‌തെങ്കിലും ആ പഴയ സൗഹൃദം രജനികാന്ത് ഒഴിവാക്കിയില്ലെന്നും രജനിക്ക് ശ്രീദേവിയോടുള്ള ഇഷ്ടത്തിന് ഒരു ശതമാനം പോലും കുറവില്ലായിരുന്നെന്നും അദ്ദേഹം പറയുന്നു.

Vismaya Venkitesh :