ശ്രീവിദ്യയ്ക്ക് ആരോടെങ്കിലും പ്രത്യേകമായ പ്രണയം തോന്നിയിട്ടുണ്ടെങ്കില്‍ അത് കമൽഹാസനോട് ആയിരുന്നില്ല; ജോൺ പോൾ പറഞ്ഞ വാക്കുകൾ !

നടി ശ്രീവിദ്യയുടെ ജീവിതത്തെ കുറിച്ചുള്ള അനേകം കഥകള്‍ പലവിധ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. നിരവധി പുരുഷന്മാരുമായി പ്രണയത്തിലായിട്ടുണ്ട് എന്നതാണ് മലയാളികൾക്ക് ശ്രീവിദ്യയെ കുറിച്ച് അറിയാവുന്നത്. എന്നാൽ അതൊന്നും ശ്രീവിദ്യയ്ക്ക് ആശ്വാസമായില്ല എന്ന് വേണം കരുതാൻ. എഴുത്തുകാരി മാധവിക്കുട്ടിയുടെ അഭിനേത്രി വേർഷൻ ആണ് ശ്രീവിദ്യ എന്ന് വേണമെങ്കിലും പറയാം.

സംവിധായകന്‍ ഭരതന്‍ മുതല്‍ നടന്‍ കമല്‍ഹാസന്‍ വരെയുള്ള താരങ്ങളുമായി ശ്രീവിദ്യ പ്രണയത്തിലായിരുന്നു എന്നാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്ന വാർത്തകൾ. ഭര്‍ത്താവ് ജോര്‍ജിനെയും നടി പ്രണയിച്ച് വിവാഹം കഴിച്ചതാണ്.

മലയാള സിനിമാ പ്രേക്ഷകർ ഒരിക്കലും മറക്കാത്ത ശ്രീവിദ്യയുടെ കഥ അന്നും ഇന്നും ഒരുപോലെ ചർച്ച ചെയ്യപ്പെട്ടു. 16 വർഷങ്ങൾക്ക് മുൻപ് അര്‍ബുദം ബാധിച്ചാണ് ശ്രീവിദ്യ വിടവാങ്ങിയത് . എന്നാൽ ഇന്നും ശ്രീവിദ്യയുടെ സിനിമകളും അഭിമുഖങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്.

സംഗീതാജ്ഞയായ എം എൽ വസന്തകുമാരിയുടെയും ആർ കൃഷ്ണമൂർത്തിയുടെയും മകളായ ശ്രീവിദ്യ വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിലേക്ക് എത്തി.

നൃത്തത്തിൽ നിന്നാണ് അഭിനയത്തിലേക്ക് നടി എത്തുന്നത്. തിരുവുള്‍ ചൊല്‍വര്‍ എന്ന തമിഴ് സിനിമയിലൂടെ ആയിരുന്നു ശ്രീവിദ്യയുടെ അരങ്ങേറ്റം. പതിമൂന്ന് വയസ്സായിരുന്നു അന്ന് താരത്തിന്റെ പ്രായം. പിന്നീട് സത്യൻ നായകനായ ചട്ടമ്പിക്കവല എന്ന ചിത്രത്തിലൂടെ ശ്രീവിദ്യ നായികയുമായി.

പിന്നീടങ്ങോട്ട് ശ്രീവിദ്യ എന്ന നടി മലയാള സിനിമയുടെ തന്നെ മുഖമായി മാറുകയായിരുന്നു. 40 വർഷക്കാലം സിനിമാ ലോകത്ത് നിറഞ്ഞു നിന്ന താരം 800ല്‍ പരം സിനിമകളിലാണ് അഭിനയിച്ചത്. സിനിമയ്ക്ക് പുറമെ മിനിസ്‌ക്രീനിലും നടി തിളങ്ങി നിന്നിരുന്നു.

തന്റെ വ്യക്തി ജീവിതം കൊണ്ട് പലപ്പോഴും വാർത്തകളിൽ നിറഞ്ഞു നിന്നിട്ടുള്ള നടി കൂടിയാണ് ശ്രീവിദ്യ. ശ്രീവിദ്യയുടെ പ്രണയങ്ങളും വിവാഹവും എല്ലാം സിനിമാ ലോകം വലിയ രീതിയിൽ ചർച്ച ചെയ്തിട്ടുള്ളതാണ്. നടന്‍ കമല്‍ ഹാസനുമായിട്ടുള്ള ബന്ധത്തിന്റെ പേരിലാണ് ശ്രീവിദ്യ കൂടുതലായും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. അണ്ണൈ വേളാങ്കണ്ണി, ഉണർച്ചികൾ, അപൂർവ രാഗങ്ങൾ തുടങ്ങിയ ചിത്രങ്ങളിൽ കമൽ ഹാസനുമായി ഒന്നിച്ചു അഭിനയിച്ച ശ്രീവിദ്യ കമൽ ഹസനുമായി പ്രണയത്തിലാവുകയായിരുന്നു.

ഒരിക്കൽ അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോൾ ശ്രീദേവിയുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം സംസാരിച്ചിരുന്നു. അന്ന് ശ്രീദേവിയുടെ യഥാർത്ഥ പ്രണയം കമൽ ഹാസനോട് ആയിരുന്നില്ലെന്ന് ശ്രീദേവിയുടെ അടുത്ത സുഹൃത്തായ അദ്ദേഹം വെളിയപ്പെടുത്തിയിരുന്നു.

“ശ്രീദേവിക്ക് ആരോടെങ്കിലും പ്രത്യേക ഇഷ്ടം തോന്നിയിട്ടുണ്ടെങ്കിൽ അത് സംവിധായകൻ ഭരതനോട് മാത്രമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. സഫാരി ചാനലിലെ ഒരു പരിപാടിയിലാണ് ജോൺ പോൾ ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ വീണ്ടും വൈറലായിരിക്കുകയാണ്.

ശ്രീവിദ്യയ്ക്ക് ആരോടെങ്കിലും പ്രത്യേകമായ പ്രണയം തോന്നിയിട്ടുണ്ടെങ്കില്‍ അത് ഭരതനോടായിരുന്നു. വിവാഹത്തിലെത്തില്ലെന്നറിഞ്ഞിട്ടും അന്യോന്യം പ്രണയിച്ചവരായിരുന്നു ഇരുവരും. ദാമ്പത്യമല്ല ഈ ബന്ധത്തിന്റെ ഭാവി എന്ന് ഇരുവര്‍ക്കും നേരത്തെ തന്നെ അറിയാമായിരുന്നു. ഭരതന്റെ പങ്കാളി കെപിഎസി ലളിതയെ നന്നായി മനസിലാക്കിയിരുന്ന ആളാണ് ശ്രീവിദ്യ.

ഭരതൻ്റെ കുട്ടികളുടെ അമ്മയാണ് അവരെന്നും കുടുംബത്തിന്റെ ശക്തിയാണ് അദ്ദേഹത്തിന്റെ ശക്തിയെന്നും ശ്രീവിദ്യ മനസിലാക്കിയിരുന്നു. അതുകൊണ്ട് തന്നെയാണ് ശ്രീവിദ്യയും കെപിഎസി ലളിതയും അടുത്ത സുഹൃത്തുക്കളായി മാറിയതെന്നും ജോൺ പോൾ പറഞ്ഞു.

ഭരതനുമായുള്ള പ്രണയത്തിന് ശേഷം നിർമ്മാതാവായ ജോർജ് തോമസിനെ ശ്രീവിദ്യ വിവാഹം കഴിച്ചിരുന്നു. സിനിമ വിട്ട് കുടുംബകാര്യങ്ങളുമായി ഒതുങ്ങി കൂടാൻ ആയിരുന്നു ശ്രീവിദ്യക്ക് താത്പര്യം. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടി കാണിച്ച് ജോർജ് ശ്രീവിദ്യയെ അഭിനയത്തിലേക്ക് തള്ളിവിട്ടു. ഇതോടെ വിവാഹം തെറ്റായ തീരുമാനമായിരുന്നു എന്ന് തിരിച്ചറിഞ്ഞ് ശ്രീവിദ്യ വിവാഹമോചനം നേടി. വലിയ രീതിയിലുള്ള നിയമയുദ്ധങ്ങളിലേക്ക് പോയ വിവാഹ മോചനം ആയിരുന്നു ഇത്.

2003 ലാണ് ശ്രീവിദ്യയ്ക്ക് അർബുദ രോഗം സ്ഥിരീകരിക്കുന്നത്. ചികിത്സയ്ക്കിടയിലും താരം അഭിനയത്തിൽ സജീവമായിരുന്നു. ഒടുവിൽ 2006 ഒക്ടോബര്‍ 19 ന് ശ്രീവിദ്യ മരണത്തിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു.

മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമെല്ലാം അഭിനയിച്ച ശ്രീവിദ്യ ഇന്നും മായാത്ത ഓര്‍മ്മയായി സിനിമാപ്രേമികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ശ്രീവിദ്യ അവിസ്മരണമാക്കിയ നിരവധി കഥാപാത്രങ്ങളും നിറം മങ്ങാതെ നിൽക്കുന്നു.

about sreevidhya

Safana Safu :