ശ്രീനിവാസന്റെ ആരോഗ്യ സ്ഥിതിയിൽ പുരോഗതി ;ഇപ്പോളും വെന്റിലേറ്ററിൽ തുടരുന്നു .

നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീനിവാസന്റെ നിലയിൽ നേരിയ പുരോഗതിയെന്നു ആശുപത്രി അധികൃതർ അറിയിച്ചു.

ഇന്നലെ രാവിലെ പുതിയ സിനിമയുടെ ഡബ്ബിങ്ങിനായി എറണാകുളത്തെ സ്റ്റുഡിയോയിലെത്തിയപ്പോഴാണ് കടുത്ത ശ്വാസതടസമുണ്ടായത്.


ഐ.സി.യുവില്‍ പ്രവേശിപ്പിച്ച ശ്രീനിവാസനെ വെന്റിലേറ്ററിന്റെ സഹായത്തോടുകൂടിയാണ് ശ്വാസഗതി സാധാരണനിലയിലാക്കിയത്. വൈകുന്നേരത്തോടുകൂടി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറങ്ങി.

ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നും ഹൃദ്രോഗബാധയുണ്ടെന്നും ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായംതേടുന്നുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. മാസങ്ങള്‍ക്കു മുമ്ബ് ശ്വാസതടസത്തെത്തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് ദിവസങ്ങള്‍ക്കുശേഷം പൂര്‍ണാരോഗ്യത്തോടുകൂടിയാണ് നടന്‍ ആശുപത്രി വിട്ടത്.

sreenivasan’s health condition updates

Sruthi S :