നടന്‍ ശ്രീനിവാസന്റെ സഹോദരന്‍ അന്തരിച്ചു

മലയാളികളുടെ പ്രിയ നടന്‍ ശ്രീനിവാസന്റെ സഹോദരന്‍ രവീന്ദ്രന്‍ എംപികെ(78) അന്തരിച്ചു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം.

സംസ്‌കാരം ഇന്ന് കണ്ണൂര്‍, മമ്പറം മൈലുള്ളി മൊട്ടയിലെ സഹോദരിയുടെ വസതിയില്‍ വെച്ച് നടക്കും.

പട്യം കോങ്ങാറ്റയിലെ പരേതനായ ഉച്ചനമ്പള്ളി ഉണ്ണി മാസ്റ്ററുടേയും ലക്ഷ്മിയുടേയും മകനാണ്. രാജഗോപാല്‍, വനജ എന്നിവരാണ് മറ്റ് സഹോദരങ്ങള്‍.

Vijayasree Vijayasree :