അഭിനയത്തോടൊപ്പം തന്നെ രാഷ്ട്രീയ നിലപാടുകളും തുറന്ന് പറയുന്നതിൽ മുന്നിലാണ് നടൻ ശ്രീനിവാസൻ. കഴിഞ്ഞ ദിവസം കേന്ദ്ര ഗവൺമെന്റിന്റെരൂക്ഷ മായി വിമർശിച്ച് ശ്രീനിവാസൻ രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ജനങ്ങൾക്ക് നൽകേണ്ട അടിസ്ഥാന സൗകര്യങ്ങളായ നല്ല ഭക്ഷണമോ ശുദ്ധജലമോ നൽകാൻ കഴിയാത്ത സർക്കാർ എന്ത് മണ്ണാങ്കട്ടയാണ് കൊടുക്കുന്നതെന്ന് ശ്രീനിവാസൻ. കൗമുദി ടിവിയുടെ അഭിമുഖ പരിപാടിയായ താരപകിട്ടിലാണ് സർക്കാരിനെതിരെ കടുത്ത ഭാഷയിലാണ് വിമർശനവുമായി എത്തിയത്.
ശ്രീനിവാസന്റെ വാക്കുകൾ-
മനുഷ്യന് നിലനിൽക്കണമെങ്കിൽ വേണ്ടത് ഭക്ഷണമാണ്. നല്ല ഭക്ഷണം കൊടുക്കാൻ ഏതെങ്കിലും തല്ലിപൊളികൾക്ക് ഇതുവരെ കഴിഞ്ഞിട്ടുണ്ടോ? വിഷം ഉള്ള ഭക്ഷണം വേണ്ട രീതിയിൽ പരിശോധിക്കാനുള്ള ആളുകളുണ്ട്, സംവിധനങ്ങളുണ്ട്. പക്ഷേ അത് കാര്യമാത്രപ്രധാനമായ രീതിയിൽ നടന്നിട്ടില്ല. നല്ല വെള്ളം കൊടുക്കുന്നുണ്ടോ? എറണാകുളം ആളല്ലോ ഇത്. ഇവിടെ ജനങ്ങൾ കുടിക്കുന്നത് പെരിയാറിലെ വെള്ളമാണ്. ക്ളോറിനേഷൻ എന്നു പറയുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള സാങ്കേതിക വിദ്യയാണ് ഇപ്പോഴും നടപ്പാക്കി കൊണ്ടിരിക്കുന്നതെന്ന് വാട്ടർ അതോറിറ്റി പറയുന്നതും, ആളുകളെ കൊണ്ട് കുടിപ്പിക്കുന്നതും. രണ്ട് ലക്ഷത്തോളം പേരാണ് ഈ എറണാകുളത്ത് ഡയലാസിസിന് വിധേയരായിരിക്കുന്നത്. 50 ലക്ഷത്തോളം പേർ ഈ വെള്ളം കുടിക്കുന്നുണ്ട്. റെഡ് കാറ്റഗറിയിൽ പെട്ട എത്രയോ ഫാക്‌ടറികൾ ഇതിന്റെ കരയിലുണ്ട്. അവിടെ നിന്നുള്ള രാസമാലിന്യങ്ങൾ പെരിയാറിലേക്കാണ് ഒഴുക്കി വിടുന്നത്. അപ്പോൾ വെള്ളവുമില്ല, ഭക്ഷണവുമില്ല. പിന്നെന്ത് മണ്ണാങ്കട്ടയാണ് ഈ ഈ ഗവൺമെന്റ് കൊടുക്കുന്നത്’.
അതെ സമയം കേന്ദ്രത്തിലെ ഗവൺമെന്റ് ആവശ്യമില്ലാത്ത കാര്യങ്ങൾ പലതും ചെയ്യുന്നു. 3000 കോടി ചിലവാക്കിയിട്ട് സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയുണ്ടാക്കുന്നു. എന്തിനാണ് പ്രതിമയുണ്ടാക്കുന്നതെന്നും ശ്രീനിവാസൻ ചോദിക്കുന്നു. ജീവിച്ചിരിക്കുന്ന ആൾക്കാരുടെ പട്ടിണിമാറ്റിയതിനു ശേഷമല്ലെ പ്രതിമ ഉണ്ടാക്കേണ്ടത്. പ്രതിമ ഉണ്ടാക്കണ്ട എന്നു ഞാൻ പറയുന്നില്ല. ആദ്യം പട്ടിണിമാറ്റണമെന്നും ശ്രീനിവാസൻ പറയുന്നു
ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ കൊടിയുടെ കീഴിൽ നിന്നിട്ട് സല്യൂട്ട് അടിക്കേണ്ട ആവശ്യം തനിക്കില്ലെന്ന് ശ്രീനിവാസൻ ഒരിക്കൽ വ്യക്തമാക്കിയിരുന്നു. അങ്ങനെ സല്യൂട്ട് അടിക്കാൻ പറ്റിയ ഏതെങ്കിലും ഒരു പാർട്ടിയുണ്ടെന്ന് എനിക്ക് വിചാരവുമില്ല. ഇപ്പോൾ നിലവിലെ ഇന്ത്യയുടെ സാഹചര്യം വച്ചുനോക്കുമ്പോൾ അരവിന്ദ് കേജ്‌രിവാൾ വളരെ ഭേദപ്പെട്ട ഒരു ഭരണാധികാരിയാണെന്ന് ശ്രീനിവാസന്റെ കാഴ്ചപ്പാടിൽ.
തനിക്ക് ഗുണ്ടാസംഘമൊന്നുമിലെന്നും, എന്നെ സംരക്ഷിക്കാൻ ആരുമില്ലെന്നും, വരുന്നിടത്തുവച്ച് വരുന്നപോലെ എന്ന ഒരു ലെെനിൽ ആണെന്നും ചിലപ്പോൾ നമ്മളുടെ മനസിലുള്ളതിനെ ഒളിച്ചുവച്ച് പറയാൻ വളരെ ബുദ്ധിമുട്ടാണെന്നും പറയുകയുണ്ടായി
sreenivasan