ആ വിദ്വാനെ സൂക്ഷിക്കേണ്ടിയിരിക്കുന്നു, ഞാൻ ചോദിച്ചു ആരെ? ആ മോഹൻലാലില്ലേ, അവനെ തന്നെ!

നടനായും സംവിധായകനായുമൊക്കെ മലയാളികൾക്ക് ഏറെ
സുപരിചിതനാണ് ശ്രീനിവാസൻ.കുടുതലും ഹാസ്യ കഥാപാത്രങ്ങൾ
ചെയ്തുകൊണ്ടാണ് താരം സിനിമയിലേക്ക് കടന്നു വരുന്നത്.എന്നാൽ
സിനിമയ്ക്കകത്ത് മാത്രമല്ല പുറത്തും ശ്രീനിവാസൻ നർമ്മം
കൈവിടാറില്ല.ഇപ്പോളിതാ മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ചുള്ള ശ്രീനിവാസന്റെ ഒരുപരാമർശം ശ്രദ്ധേയമാവുകയാണ്. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തുറന്നു പറച്ചിൽ നടത്തിയത്.

അന്ന് മമ്മൂട്ടി നായകനായി ഷൈൻ ചെയ്‌ത് നിൽക്കുകയാണ്. മോഹൻലാൽ കുറേ ചിത്രങ്ങളിൽ കൂടി വില്ലനായി തുടർന്നു. അങ്ങനെയിരിക്കെ ഒരുദിവസം മദ്രാസിലെ വുഡ്‌ലാന്റ് ഹോട്ടലിൽ വച്ച് മമ്മൂട്ടി എന്നോട് പറഞ്ഞു, ആ വിദ്വാനെ സൂക്ഷിക്കേണ്ടിയിരിക്കുന്നു.ഞാൻ ചോദിച്ചു ആരെ?ആ
മോഹൻലാലില്ലേ, അവനെ തന്നെ. അവൻ അടുത്തുതന്നെ നായകനാകുമെന്ന്മാത്രമല്ല എനിക്കൊരു ഭീഷണിയാവാനും സാധ്യതയുണ്ട്. മോഹൻലാൽ അന്ന്ഫുൾടൈം വില്ലനാണെന്ന് ഓർക്കണം. ആ സമയത്താണ് മമ്മൂട്ടിയുടെ
ദീർഷവീക്ഷണത്തോടെയുള്ള കമന്റ്. അതിന്റെ അർത്ഥമെന്താ? മമ്മൂട്ടി ചില്ലറക്കാരനല്ല-ശ്രീനിവാസന്റെ വാക്കുകൾ.

sreenivasan about mammootty mohanlal

Vyshnavi Raj Raj :