നിലവിലെ ഇന്ത്യയുടെ സാഹചര്യം വച്ചുനോക്കുമ്പോള്‍ അരവിന്ദ് കെജ്‌രിവാള്‍ വളരെ ഭേദപ്പെട്ട ഒരു ഭരണാധികാരിയാണ്!

ഡൽഹിയിലെ തിരഞ്ഞെടുപ്പവസാനിച്ചപ്പോൾ വിജയം തൂത്തു വാരിയത്തിന്റെ ആഘോഷത്തിലാണ് അരവിന്ദ്
കെജ്‌രിവാള്‍.തുടർച്ചയായി ഏത് മൂന്നാം തവണയാണ് ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ അധികാരമേൽക്കുന്നത്.ഇപ്പോളിതാ നടൻ ശ്രീനിവാസന്‍ ഒരു അഭിമുഖത്തില്‍ കെജ്‌രിവാളിനെ കുറിച്ച് പറഞ്ഞത് ശ്രദ്ധ നേടുകയാണ്.

‘ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയുടെ കീഴില്‍ നിന്നിട്ട് സല്യൂട്ട് അടിക്കേണ്ട ആവശ്യം എനിക്ക് തോന്നിയിട്ടില്ല. അങ്ങനെ സല്യൂട്ട് അടിക്കാന്‍ പറ്റിയ ഏതെങ്കിലും ഒരു പാര്‍ട്ടിയുണ്ടെന്ന് എനിക്ക് വിചാരവുമില്ല. ഇപ്പോള്‍ നിലവിലെ ഇന്ത്യയുടെ സാഹചര്യം വച്ചുനോക്കുമ്പോള്‍ അരവിന്ദ് കെജ്‌രിവാള്‍ വളരെ ഭേദപ്പെട്ട ഒരു ഭരണാധികാരിയാണെന്ന് പറയാം. അത് അപ്രിഷിയേറ്റ് ചെയ്യേണ്ടതായിട്ടുള്ള ഒരു രാഷ്ട്രീയ കാഴ്ചപ്പാടാണ് എനിക്ക് ഇപ്പോള്‍ ഉള്ളത്. വേറെ ആള്‍ക്കാര് മൊത്തത്തില്‍ പിശകാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്’. കൗമുദിയുമായുള്ള അഭിമുഖത്തില്‍ ശ്രീനിവാസന്‍ പറഞ്ഞു.

അമിത് ഷാ അടക്കമുള്ള നേതാക്കളുടെ വന്‍നിര ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തിയിട്ടും ഡല്‍ഹി നിയമസഭയിലെ 70 സീറ്റുകളില്‍ 62 സീറ്റുകളും കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി (എഎപി) നേടി. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ അടിസ്ഥാന വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് കെജ്‌രിവാള്‍ വിജയം കൈവരിച്ചത്.

sreenivasan about aravind kejrival

Vyshnavi Raj Raj :