പൊൻമുട്ടയിടുന്ന താറാവിൽ ഭാസ്കരൻ തട്ടാനായി തീരുമാനിച്ചത് മോഹൻലാലിനെ; പിന്നീട് ശ്രീനിവാസനിലേക്ക്; കാരണം

പൊൻമുട്ടയിടുന്ന താറാവിൽ ഭാസ്കരൻ തട്ടാനായി ആദ്യം തീരുമാനിച്ചത് നടൻ മോഹൻലാലിനെയായിരുന്നു.
ചിത്രം പുറത്തിറങ്ങിയ വർഷങ്ങൾ കഴിയുമ്പോൾ ഒരു വെളിപ്പെടുത്തലുമായി നടൻ ശ്രനിവാസൻ രംഗത്ത്.

1988–ൽ രഘുനാഥ് പലേരി തിരക്കഥയെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമായിരുന്നു . ചിത്രത്തിൽ ജയറാം ചെയ്ത വേഷമായിരുന്നു ശ്രീനിവാസന് നല്കാൻ തീരുമാനിച്ചത് എന്നാൽ പിന്നീട് ഇന്നസെന്റിന്റെ നിർദേശപ്രകാരമാണ് നായകനായി ശ്രീനിവാസനെ തന്നെ തീരുമാനിച്ചത്

സൂപ്പർ ഹിറ്റ് ചിത്രത്തിന് പിന്നിലെ രസകരമായ ഒരു കഥ വെളിപ്പെടുത്തുകയാണ് ശ്രീനിവാസൻ.

രഘുനാഥ് പാലേരി സംവിധാനം ചെയ്യാൻ ആലോചിച്ച ചിത്രമാണ് പൊന്മുട്ടയിടുന്ന താറാവ്. മോഹൻലാലിനെയാണ് അദ്ദേഹം ഈ ചിത്രത്തിലെ നായകനായി തീരുമാനിച്ചത്. ജയറാം ചെയ്ത വേഷമായിരുന്നു ശ്രീനിവാസന് ആദ്യം ഈ ചിത്രത്തിൽ കരുതി വെച്ചത്. എന്നാൽ അന്ന് ഈ ചിത്രം നടന്നില്ല.

പിന്നീട് സത്യൻ അന്തിക്കാട് ഈ ചിത്രമൊരുക്കാൻ തീരുമാനിച്ചപ്പോഴും മോഹൻലാൽ തന്നെ നായകനാവണം എന്നാണ് രഘുനാഥ് പലേരിയും സത്യൻ അന്തിക്കാടും തീരുമാനിച്ചത്. പക്ഷേ ഈ ചിത്രത്തിന്റെ തിരക്കഥ വായിച്ച് ഇന്നസെന്റ് ആണ് ശ്രീനിവാസൻ നായകനാവുന്നതാവും നല്ലതെന്ന് അവരോടു പറഞ്ഞത്.

കാരണം, മോഹൻലാൽ അപ്പോഴേക്കും മലയാളത്തിലെ ഏറ്റവും വലിയ താരവും അതുപോലെ വലിയ ചിത്രങ്ങൾ ചെയ്യുന്ന നടനെന്ന പേരുമെടുത്തിരുന്നു. പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രം വളരെ ലളിതമായ ഒരു കഥ പറയുന്ന ചിത്രമായതു കൊണ്ട് തന്നെ മോഹൻലാൽ നായക വേഷത്തിൽ എത്തിയാൽ ഉണ്ടാകുന്ന പ്രേക്ഷക പ്രതീക്ഷ വളരെ വലുതായിരിക്കുമെന്നും, അത് ചിലപ്പോൾ ചിത്രത്തിന് ദോഷമായി വരാൻ സാധ്യതയുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു. അത് സത്യൻ അന്തിക്കാടിനും രഘുനാഥ് പാലേരിക്കും ബോധ്യമായതോടെയാണ് നായകനായി ശ്രീനിവാസൻ എത്തിയത്.

sreenivasan

Noora T Noora T :