ഹിന്ദു വധുക്കളെപ്പോലെ അണിഞ്ഞൊരുങ്ങിയ ശ്രീലക്ഷ്മിയുടെ വിവാഹച്ചിത്രങ്ങൾ!

കഴിഞ്ഞ ദിവസമാണ് നടന്‍ ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി വിവാഹിത ദിനത്തില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടത് ശ്രീലക്ഷ്മിയുടെ വസ്ത്രധാരണവും മേക്കപ്പുമാണ്.സാധാരണ കണ്ടുവരുന്ന കേരള വധുവിന്റെ സങ്കല്‍പത്തില്‍ നിന്നും മാറി ഉത്തരേന്ത്യന്‍ വധുക്കളെപ്പോലെ ശ്രീലക്ഷ്മിയെ അണിയിച്ചൊരുക്കിയത് പ്രശസ്ത മേക്കപ്പ് ആര്‍ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ ആയിരുന്നു.എന്നാൽ ഇപ്പോളിതാ തനി കേരളം സ്റ്റൈലിൽ വധുവരന്മാർ ഒരുങ്ങി നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവരുന്നത്.

ഹിന്ദു വധുക്കളെപ്പോലെ അണിഞ്ഞൊരുങ്ങിയ ശ്രീലക്ഷ്മിയുടെ വിവാഹച്ചിത്രങ്ങളാണ് വൈറലാവുന്നത്. നിരവധി സെലിബ്രിറ്റികളുടെ മേക്കപ്പ് ആര്‍ടിസ്റ്റായ ഉണ്ണിയാണ് ഹിന്ദു വധുവായി ശ്രീലക്ഷ്മിയെ അണിയിച്ചൊരുക്കിയത്. കടുംചുവപ്പ് പട്ടുസാരിയും ആഭരണങ്ങളും അണിഞ്ഞ് ശ്രീലക്ഷ്മിയെത്തിയപ്പോള്‍ ഗോള്‍ഡന്‍ നിറത്തിലുള്ള കുര്‍ത്തിയണിഞ്ഞാണ് ജിജിന്‍ എത്തിയത്.

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ മുംബൈക്കാരനായ ജിജിന്‍ ജഹാംഗീറിനെയാണ് ശ്രീലക്ഷ്മി വിവാഹം കഴിച്ചത്.വിവാഹച്ചടങ്ങിൽ ജഗതി ശ്രീകുമാർ എത്തിയിരുന്നില്ല.എന്നാൽ സിനിമയിൽ നിന്നും പല പ്രമുഖരും സിനിമയിൽ പങ്കെടുത്തു.ഒപ്പം ബിഗ്‌ബോസ് താരങ്ങളും ഉണ്ടായുരുന്നു.സാബുവും,രഞ്ജിനിയും,ശ്വേതയും ,അർച്ചനയുമൊക്കെ വിവാഹത്തിൽ തിളങ്ങി നിന്നവരാണ്.

sreelekshmi marriage photos

Vyshnavi Raj Raj :