മലയാള സിനിമാ ലോകത്തും രാഷ്ട്രീയ ലോകത്തും വലിയ കോളിളക്കങ്ങളാണ് ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നടക്കുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽതന്റെ പ്രതികരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടി ശ്രീലത നമ്പൂതിരി. ഞാൻ വരുന്ന സമയത്ത് ഒരുപാട് സിനിമകൾ ഉണ്ടായിരുന്നു. പെൺകുട്ടികളുടെ എണ്ണം കുറവായിരുന്നു.
അന്ന് കതകിൽ തട്ട് ഇല്ലായിരുന്നു, ഇന്ന് ഒരുപാട് പെൺകുട്ടികളാണ് സിനിമയിൽ. അഭിനയിക്കാനുള്ള അവസരം കിട്ടുന്നുണ്ടാകുന്നില്ല. ഈ കാലഘട്ടത്തിലെ പെൺകുട്ടികൾക്ക് ധൈര്യമില്ല. പെട്ടെന്ന് പ്രശസ്ത ആവാനാണ് ഇപ്പോഴത്തെ പെൺകുട്ടികൾ സിനിമയിലേക്ക് വരുന്നത്. ഇപ്പോൾ പുറത്തിറങ്ങുന്ന സിനിമയിൽ സ്ത്രീകൾ ഇല്ലല്ലോ.
സ്ത്രീകൾ വേണ്ട എന്നാണ്. മാത്രവുമല്ല അച്ഛനും അമ്മയും ഒന്നുമില്ല പുതിയ സിനിമകളിൽ. എല്ലാവരും പറയുന്ന പവർ ഗ്രൂപ്പ് ഞാൻ കണ്ടിട്ടില്ല. ഒപ്പം ഉണ്ടായിരുന്ന ഒരു സഹപ്രവർത്തകയ്ക്ക് ദുരനുഭവം ഉണ്ടായിട്ടുണ്ട്. ഒരു രാത്രി മുഴുവൻ അവരും അമ്മയും കഴിഞ്ഞത് തന്റെ മുറിയിലാണ്. പക്ഷേ പരാതിപ്പെടാൻ തയ്യാറാകുന്നില്ല.
കമ്മീഷൻ വന്നശേഷമല്ലേ എന്നെ പീ ഡിപ്പിച്ചു എന്ന് പറഞ്ഞ് എല്ലാരും പുറത്തുവരുന്നത്. ബംഗാളി നടി ഇത്രയും വർഷം എവിടെയായിരുന്നു. ദുര നുഭവം നേരിട്ടവർ തെളിവ് സഹിതം ധൈര്യമായി മുന്നോട്ട് വരണം. ദു രനുഭവം ഉണ്ടായാൽ സിനിമയിൽ കടിച്ചു തൂങ്ങരുത്, മറ്റ് തൊഴിൽ തേടി പോകണം എന്നും ശ്രീലത പറഞ്ഞു.
രഞ്ജിനെതിരെ ആരോപണം ഉന്നയിച്ച നടിയുടെ വാക്കുകൾ;
മമ്മൂട്ടിയോടൊപ്പം ഒരു മലയാള സിനിമയിൽ അഭിനയിക്കാനായിരുന്നു വിളിച്ചത്. ആ സമയത്ത് ഞാൻ ചില വ്യക്തിപരമായ പ്രശ്‌നങ്ങളിലൂടെ കടന്നു പോവുകയായിരുന്നു. അതിൽ നിന്നും പുറത്ത് കടക്കുക എന്നതും, മമ്മൂട്ടിയോടൊപ്പം അഭിനയിക്കുക എന്നത് വലിയ കാര്യമായതിനാലും ഞാൻ തയ്യാറായി.
എനിക്ക് സൗത്ത് ഇന്ത്യൻ സിനിമകളിൽ അഭിനയിക്കാൻ ഏറെ ഇഷ്ടമാണ്, പ്രത്യേകിച്ച് മലയാളം സിനമകളിൽ. അതുകൊണ്ടു തന്നെ ഞാൻ രാവിലെ തന്നെ സംവിധായകനെ കണ്ടു. രാവിലെ ഫോട്ടോഷൂട്ടുണ്ടായിരുന്നു. വസ്ത്രത്തെക്കുറിച്ചും പ്രതിഫലത്തെക്കുറിച്ചും ഡേറ്റിനെക്കുറിച്ചുമൊക്കെയുള്ള ചർച്ചകളും നടന്നിരുന്നു. ഇവിടെ നിന്നും കൊച്ചിയിലേക്കുള്ള ടിക്കറ്റും നല്ല താമസസൗകര്യവും ഒരുക്കിയിരുന്നു അവർ.
വൈകുന്നേരം എന്നെ വീണ്ടും വിളിച്ചു. ഞാനവിടെ ചെല്ലുമ്പോൾ നിരവധി ആളുകൾ ഉണ്ടായിരുന്നു. ഇവിടെ വെച്ച് തൻറെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്കസ് ചെയ്യാനാണെന്നാണ് ഞാൻ കരുതിയത്. ഞാൻ അകത്തേക്ക് ചെന്നു. ബാൽക്കണിയിലായിരുന്നു ഞങ്ങൾ.
ആദ്യം അദ്ദേഹം എന്റെ വളകളിലൂടെ കയ്യോടിച്ചു. ചിലപ്പോൾ വളകൾ കണ്ട കൗതുകം കൊണ്ടാകാം എന്ന് ഞാൻ കരുതി. സ്വയം ശാന്തായാകാൻ ശ്രമിക്കുകയായിരുന്നു ഞാൻ. ഇത് എവിടെ വരെ പോകും എന്ന് നോക്കമല്ലോ. ഒരുപക്ഷെ വളരെ നിഷ്‌കളങ്കമായ പ്രവർത്തിയാണെങ്കിലോ? എന്ന് ഞാൻ ചിന്തിച്ചു.
എന്നാൽ ഞാൻ പ്രതിഷേധിക്കുന്നില്ലെന്ന് കണ്ടപ്പോൾ അയാൾ എന്റെ മുടിയിൽ തലോടാൻ തുടങ്ങി. ശേഷം അയാളുടെ സ്പർശനം എന്റെ കഴുത്തിലേയ്ക്ക് നീണ്ടു. അതോടെ ഞാൻ പെട്ടെന്ന് തന്നെ ആ മുറിയിൽ നിന്നിറങ്ങിയോടി. ടാക്‌സി വിളിച്ചാണ് ഹോട്ടലിലേക്ക് പോയത്. ആ രാത്രി പേടിയോടെയാണ് ഹോട്ടൽ മുറിയിൽ കഴിഞ്ഞത് ഒരിക്കലും ആ ദിവസം തനിക്ക് മറക്കാനാവില്ല എന്നുമാണ് നടി പറഞ്ഞത്.