മുസ്ലിങ്ങള്‍ സഹായിച്ചതുകൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്തെത്തിയത്?

ബിനീഷ് ബാസ്റ്റിന്‍-അനില്‍ രാധാകൃഷ്ണ മേനോന്‍ വിവാദം കെട്ടടങ്ങിയെങ്കിലും അനിൽ രാധാകൃഷ്ണനെതിരെ പ്രതിക്ഷേധവുമായി പലരും രംഗത്തെത്തുകയാണ്.അനിൽ വർഗീയത പറയുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പലരും പ്രതികരണങ്ങൾ അറിയിക്കുന്നത്.ഇപ്പോളിതാ അനിൽ രാധാകൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി.ശ്രീകുമാരൻ തമ്പിയുടെ അനിൽ രാധാകൃഷ്ണനെതിരെയുള്ള ഫേസ്ബുക് കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മുസ്ലിങ്ങള്‍ മാത്രം സഹായിച്ചതുകൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്ത് എത്തിയതെന്നും ക്രിസ്ത്യാനികള്‍ മാത്രം സഹായിച്ചതു കൊണ്ടാണോ യേശുദാസ് ഗാനഗന്ധര്‍വ്വനായതെന്നുമാണ് ശ്രീകുമാരൻ തമ്പി ചോദിക്കുന്നത്.മലയാള സിനിമയില്‍ വര്‍ഗ്ഗീയതയുണ്ടെന്നു പറഞ്ഞാല്‍ താന്‍ എതിര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീകുമാരന്‍ തമ്പിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

മലയാള സിനിമയില്‍ വര്‍ഗ്ഗീയതയുണ്ടെന്നു പറഞ്ഞാല്‍ ഞാന്‍ എതിര്‍ക്കും . പേരിന്റെ കൂടെ മേനോന്‍ , പിള്ള , നായര്‍ എന്നൊക്കെയുള്ളവര്‍ വര്‍ഗ്ഗീയ വാദികള്‍ ആണെങ്കില്‍ സത്യന്‍ , പ്രേംനസീര്‍ , യേശുദാസ് മുതലായവര്‍ മലയാളസിനിമയില്‍ ഔന്നത്യത്തില്‍ എത്തുമായിരുന്നില്ല. .

മുസ്ലിങ്ങള്‍ മാത്രം സഹായിച്ചതുകൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്ത് എത്തിയത് ? ക്രിസ്ത്യാനികള്‍ മാത്രം സഹായിച്ചതു കൊണ്ടാണോ യേശുദാസ് ഗാനഗന്ധര്‍വ്വനായത് ? ജാതിയും മതവുമല്ല , പ്രതിഭയും അര്‍പ്പണബോധവുമാണ് പ്രധാനം . ഇതു രണ്ടുമില്ലാത്തവര്‍ വേഷം കെട്ടിയതുകൊണ്ടോ നാടകം കളിച്ചതു കൊണ്ടോ ഒന്നും നേടാന്‍ പോകുന്നില്ല.

മനുഷ്യനെ അറിയുക ; മനുഷ്യത്വത്തില്‍ വിശ്വസിക്കുക. സ്വന്തം കഴിവില്‍ ഉത്തമ ബോധ്യമുണ്ടായിരിക്കുക ! ചുളുവില്‍ പ്രശസ്തി നേടാന്‍ ശ്രമിക്കുന്നവര്‍ക്ക് താല്‍ക്കാലിക ലാഭം കിട്ടിയേക്കാം. ഉള്ളു പൊള്ളയാണെന്നറിയുമ്പോള്‍ ഇപ്പോള്‍ തലയിലേറ്റുന്നവര്‍ തന്നെ താഴെയിട്ടു ചവിട്ടും ….

sreekumaran thampi facebook post against anil radhakrishna menon

Vyshnavi Raj Raj :