ശ്രീകുമാരൻ തമ്പിക്ക് മാക്ട ലെജന്റ് ഓണർ പുരസ്കാരം

മലയത്തിന്റെ ചലച്ചിത്രകാരനായ ശ്രീകുമാരൻ തമ്പിയ്ക്ക് മാക്ട ലെജൻ്റ് ഓണർ പുരസ്കാരം. ചലച്ചിത്ര രംഗത്തെ സമുന്നത പ്രതിഭകളെ ആദരിക്കുന്നതിനായി മൂന്നു വർഷത്തിലൊരിക്കൽ നൽകുന്ന അവാർഡ് ആണിത്. ഒരു ലക്ഷം രൂപയും പ്രശംസാപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. സെപ്തംബർ ആദ്യവാരം കൊച്ചിയിൽ വെച്ച് നടക്കുന്ന MACTA മുപ്പതാം വാർഷിക ആഘോഷച്ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കുമെന്നാണ് വിവരം.

അതേസമയം എറണാകുളം ആശിർഭവനിൽ വെച്ച നടന്ന മാക്ടയുടെ വാർഷിക പൊതുയോഗത്തിൽ ജൂറി ചെയർമാൻ സിബി മലയിലാണ് പുരസ്കാരപ്രഖ്യാപനം നടത്തിയത്. സംവിധായകൻ സിബി മലയിൽ ചെയർമാനും തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി, സംഗീത സംവിധായകൻ വിദ്യാധരൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്.

Vismaya Venkitesh :