
സാഹിത്യകാരൻ ജേസിയുടെ പേരിലുള്ള ജേസി ഫൗണ്ടേഷൻ പുരസ്കാരം സ്വന്തമാക്കി സംവിധായകൻ ശ്രീകുമാർ മേനോൻ. ഒടിയനിലൂടെ പുതുമുഖ സംവിധായകന് ഉള്ള അവാര്‍ഡ് ആണ്നേ ശ്രീകുമാർ മേനോൻ നേടിയത് . ഈ ചിത്രത്തിലെ തന്നെ പ്രകടനത്തിന് മികച്ച നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയത് മഞ്ജു വാര്യര്‍ ആണ്. ഇപ്പോള്‍ ജേസി ഫൗണ്ടേഷനും ജൂറി അംഗങ്ങള്‍ക്കും നന്ദി പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ശ്രീകുമാര്‍ മേനോന്.
മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയ മഞ്ജു വാര്യര്‍ക്കും ആശംസകള്‍ അറിയിച്ച ശ്രീകുമാര്‍ മേനോന്, മോഹന്‍ലാല്‍, ആന്റണി പെരുമ്ബാവൂര്‍, രചയിതാവ് ഹരികൃഷ്ണന്, ക്യാമറാമാന് ഷാജി കുമാര്‍, എഡിറ്റര്‍ ജോണ്‍കുട്ടി എന്നിവര്‍ക്ക് തന്റെ നന്ദി അറിയിച്ചു.

അബ്രഹാമിന്റെ സന്തതികളിലെ പ്രകടനത്തിന് മെഗാസ്റ്റാര്‍ മമ്മൂട്ടി ആണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. പി.കെ. സജീവ്, ആനി സജീവ് എന്നിവര്‍ സംവിധാനം ചെയ്ത ‘കിണര്‍’ ആണ് മികച്ച സിനിമ. വരുന്ന ഓഗസ്റ്റ് 17-ന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ജേതാക്കള്‍ക്ക് പുരസ്കാരങ്ങള്‍ സമര്‍പ്പിക്കും.
sreekumar menon’s first award