‘മൂന്നു വർഷമായി, നിങ്ങൾക്ക് വീണ്ടും കളിക്കണോ?’; സിക്വിഡ് ​ഗെയിം സീസൺ 2 വരുന്നു!!

ലോകത്തിലെ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള നെറ്റ്ഫ്ളിക്സ് സീരീസ് സ്ക്വിഡ് ​ഗെയിം വീണ്ടും വരുന്നു. നെറ്റ്ഫ്ളിക്സ് തന്നെയാണ് തങ്ങളുടെ സോഷ്യൽ മീഡിയ പേജു വഴി സ്ക്വിഡ് ​ഗെയിം സീസൺ 2വിന്റെ വരവ് അറിയിച്ചിരിക്കുന്നത്. ടീസറിനൊപ്പമാണ് നെറ്റ്ഫ്ലിക്സ് സീരിസിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചത്.

‘മൂന്നു വർഷമായി. നിങ്ങൾക്ക് വീണ്ടും കളിക്കണോ?’ എന്ന് ചോദിക്കുന്നതാണ് ടീസർ. ഒപ്പം മൂന്നാം സീസണോടെ സീരിസ് അവസാനിപ്പിക്കുമെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചു. 2025ലായിരിക്കും സീരിസിന്റെ മൂന്നാം സീസൺ പുറത്തിറങ്ങുക. 2021ലായിരുന്നു ആദ്യ സീസൺ എത്തിയത്. ശേഷം മൂന്ന് വർഷത്തിന് ശേഷമാണ് രണ്ടാം സീസൺ വരുന്നത്.

ഒൻപത് എപ്പിസോഡുകൾ മാത്രമുള്ള സ്ക്വിഡ് ഗെയിം പരമ്പര പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയാണ് തുടങ്ങുന്നതും അവസാനിക്കുന്നതും. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ജീവിതം വഴിമുട്ടിയ 456 പേരാണ് ഇതിലെ കളിക്കാർ. ഓരോ തോൽവിയും ഓരോ മരണം, ഒരാൾ മരിച്ചാൽ സമ്മാനത്തുകയിലേക്ക് 100 മില്യൻ വൺ (കൊറിയൻ കറൻസി) വീഴും. അങ്ങനെയൊടുവിൽ വിജയിക്കു ലഭിക്കുക 45.6 ബില്യൻ ആണ്.

നാൽപതാം വയസ്സിലും ജീവിതത്തിൽ കാര്യമായൊന്നും നേടാനാകാതെ ചൂതാട്ടത്തിൽ രക്ഷാമാർഗം തേടുന്ന വിവാഹമോചിതനായ സിയോ ജിഹുനാണ് സ്ക്വിഡ് ഗെയിമിലെ കേന്ദ്രകഥാപാത്രം. ഹ്വാങ് ഡോങ്-യുക് ആണ് സീരീസിന്റെ നിർമാണവും രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

സെപ്റ്റംബർ 17ന് റിലീസ് ചെയ്ത സ്ക്വിഡ് ഗെയിം ഇതിനോടകം ലോകത്തിലെ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ടിവിഷോയായി മാറി. യുഎസ്, യുകെ, ഇന്ത്യ ഉൾപ്പെടെ 90 രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് ഈ സീരീസാണ്. 37 ഭാഷകളിൽ സബ് ടൈറ്റിൽ നൽകിയും 34 ഭാഷകളിൽ മൊഴിമാറ്റം നടത്തിയുമായിരുന്നു സ്ക്വിഡ് ​ഗെയിമിന്റെ വരവ്.

Vijayasree Vijayasree :