കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു; വധു ബാഡ്മിന്റണ്‍ താരം റെസ ഫര്‍ഹദ

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഇന്ത്യന്‍ താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു.ബാഡ്മിന്റണ്‍ താരം കൂടിയായ റെസ ഫര്‍ഹദാണ് വധു.

ഞായറാഴ്ച ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു.. കേരള ബ്ലാസ്‌റ്റേഴ്‌സും സഹലും ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടു. കേരള ബ്ലാസ്റ്റേഴ്‌സ് സഹലിന് ആശംസയറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. സഹലിന്റെ പോസ്റ്റിന് താഴെ താരത്തിന്റെ ഇന്ത്യന്‍ ടീമിലെയും ബ്ലാസ്‌റ്റേഴ്‌സിലെയും സഹതാരങ്ങളും ആശംസയറിയിച്ചിട്ടുണ്ട്.

കണ്ണൂര്‍ സ്വദേശിയായ സഹല്‍ യുഎഇയിലെ അല്‍ഐനിലാണ് ജനിച്ചത്. എട്ടാം വയസ്സില്‍ അബുദാബിയിലെ അല്‍-ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ ഫുട്ബാള്‍ കളിക്കാന്‍ ആരംഭിച്ചു. കേരളത്തിലെത്തിയ ശേഷം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിതുടങ്ങി.

മികച്ച പ്രകടനങ്ങളെ തുടര്‍ന്ന് അണ്ടര്‍ 21 കേരള ടീമിലെത്തിയ സഹല്‍ സന്തോഷ് ട്രോഫി ടീമിലും ഇടം ലഭിച്ചു. സഹലിന്റെ മികവ് കണ്ടെത്തിയ ബ്ലാസ്റ്റേഴ്‌സ് ക്ലബിലെത്തിക്കുകയായിരുന്നു.

Noora T Noora T :