കിടപ്പിലായപ്പോൾ ആഴ്ചയിൽ ഒരിക്കലെങ്കിലും വിളിച്ച് ചോദിക്കുമായിരുന്നു. എന്തെങ്കിലും ആവശ്യമുണ്ടോയെന്ന്. സുരേഷ് ഗോപിയെ പറ്റി സ്ഫടികം ജോർജ്

മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം പ്രേക്ഷകർ ഏറെ സ്നേഹിച്ച താരമാണ് സുരേഷ് ​ഗോപി. ഇടയ്ക്ക് സിനിമയിൽ നിന്ന് പൂർണമായും സുരേഷ് ​ഗോപി മാറി നിൽക്കുന്ന സാഹചര്യവുമുണ്ടായി. എന്നാൽ എം പി ആയപ്പോൾ ഏറ്റവും കൂടുതൽ സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടയാളുമായിയുന്നു തരാം സഹായമഭ്യർത്ഥിച്ച് തനിക്ക് മുന്നിലെത്തുന്നവർക്ക് മടികൂടാതെ എന്തും ചെയ്ത് കൊടുക്കാറുളളയാളാണ് സന്നദ്ധ പ്രവർത്തനങ്ങളിൽ താരം സജീവമായി ഇടപെടാറും ഉണ്ട്.

സിനിമാ രം​ഗത്തേക്കുള്ള സുരേഷ് ​​ഗോപിയുടെ തിരിച്ച് വരവിനെ ഇരു കൈയും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു. പാപ്പൻ, മേം ഹൂ മൂസ എന്നിവയാണ് സുരേഷ് ​ഗോപിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. ഇപ്പോൾ ഇതാ . നടന്റെ നല്ല മനസ്സിനെ പറ്റി സ്ഫടികം ജോർജ് വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

‘കിഡ്നി ട്രാൻസ്പ്ലാന്റ് ചെയ്ത് കിടന്ന സമയത്ത് സുരേഷ് ​ഗോപി വിളിക്കുകയും അന്വേഷിക്കുകയും ചെയ്യുമായിരുന്നു. ഞാനല്ല, എന്റെ മകളാണ് ഫോണെടുത്ത് സംസാരിക്കുക. എനിക്കന്ന് ഫോണെടുത്ത് സംസാരിക്കാൻ പറ്റില്ലായിരുന്നു. ആഴ്ചയിൽ ഒരിക്കലെങ്കിലും വിളിച്ച് ചോദിക്കുമായിരുന്നു. എന്തെങ്കിലും ആവശ്യമുണ്ടോയെന്ന്. ​സഹായ മനസ്ക്തയുള്ളയാളാണ്’

‘രാഷ്ട്രീയമൊന്നുമല്ല. കരുണയുള്ള, സ്നേഹമുള്ള സഹാനുഭൂതിയുള്ള പച്ചയായ മനുഷ്യനാണ്. സുരേഷിന് ചെറിയ മനുഷ്യർ വലിയ മനുഷ്യരെന്നൊന്നുമില്ല. എല്ലാവരെയും സ്നേഹിക്കുന്ന വ്യക്തിയാണ്. പുള്ളിയെ തെര‍ഞ്ഞെടുപ്പിൽ ജയിപ്പിക്കേണ്ടതായിരുന്നു. പുള്ളി ക്യാബിനറ്റ് മിനിസ്റ്റർ ആവട്ടെയെന്നാണ് എന്റെ ആഗ്രഹം,’ സ്ഫടികം ജോർജ് പറഞ്ഞു.ഒരു യൂട്യൂബ് ചാനലിന്‌ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.

നടൻ ജയറാമിനെക്കുറിച്ചും സ്ഫടികം ജോർജ് സംസാരിച്ചു, ‘സൂപ്പർ മാൻ സിനിമയിൽ ഒരു ഫൈറ്റ് സീൻ ഫൈറ്റ് മാസ്റ്റർ വരാഞ്ഞതിനെത്തുടർന്ന് ഞങ്ങൾ തന്നെ കംപോസ് ചെയ്തിട്ടുണ്ട്. അതിനകത്ത് എനിക്കേറ്റവും സങ്കടം വന്ന സീനുണ്ട്. ജയറാമിന്റെ അപ്പനായിട്ട് വരുന്നത് നെടുമുടി വേണുമാണ്. അദ്ദേ​ഹം സ്റ്റേഷനിൽ വരുമ്പോൾ ഞാൻ ഭയങ്കര രൂക്ഷമായാണ് പുള്ളിയോട് സംസാരിക്കുന്നത്’. ‘അവരെ പിടിച്ച് തള്ളുന്നുണ്ട്. അത്രയും പ്രായമുള്ള സീനിയർ നടനോട് അങ്ങനെ ചെയ്യുമ്പോൾ മാനുഷികമായ തലത്തിൽ വിഷമം തോന്നും. പക്ഷെ എന്റെ കഥാപാത്രം അതല്ലല്ലോ. ഞാൻ പൊലീസ് ഓഫീസറല്ലേ. ഇങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ഉള്ളിന്റെയുള്ളിൽ ഫീലിം​ഗ് ഉണ്ടാവും പക്ഷെ അത് മുഖത്ത് കാണിക്കാനും പറ്റില്ല,’ സ്ഫടികം ജോർജ് പറഞ്ഞു.

സ്ഫടികം ജോർജ് വില്ലനായി അഭിനയിച്ച സ്ഫടികം എന്ന സിനിമ വീണ്ടും റിലീസ് ചെയ്യുകയാണ്. ഇതിനോടനുബന്ധിച്ചുള്ള പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് ഇദ്ദേഹം. ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം 1995 ലാണ് റിലീസ് ചെയ്യുന്നത്. അന്ന് സൂപ്പർ ഹിറ്റായ സിനിമ വീണ്ടും തിയറ്ററുകളിലൂടെ പ്രേക്ഷകർക്ക് കാണാൻ അവസരം ലഭിച്ചിരിക്കുകയാണ്. മോഹൻലാൽ, ഉർവശി, തിലകൻ, കെപിഎസി ലളിത തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷം ചെയ്തത്. ഡിജിറ്റല്‍ റീമാസ്റ്ററിംഗ് നടത്തിയ ഒരു മലയാള ചിത്രം ആദ്യമായി വലിയ സ്ക്രീന്‍ കൌണ്ടോടെ തിയറ്ററുകളില്‍ എത്തുകയാണ്. സ്‍ഫടികമാണ് ചിത്രം. ഭദ്രന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 1995 ല്‍ പുറത്തെത്തിയ ചിത്രം മലയാളികളുടെ എക്കാലത്തെയും പ്രിയ സിനിമകളില്‍ ഒന്നാണ്. പില്‍ക്കാലത്ത് കള്‍ട്ട് പദവി തന്നെ നേടിയിട്ടുള്ള സ്ഫടികം ഏറ്റവും കൂടുതല്‍ തവണ ടെലിവിഷന്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം കൂടിയാണ്.

Rekha Krishnan :