പ്രതിഫലം നല്‍കിയില്ല… ടീം വിട്ട് ദക്ഷിണാഫ്രിക്കന്‍ താരം ഒടുവില്‍ ഇന്ത്യയിലേയ്ക്ക്…
പ്രതിഫലത്തുക നല്‍കാത്തതിന്റെ പേരില്‍ സിംബാവെ ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരം വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം ലാന്‍സ് ക്ലൂസ്‌നര്‍ ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിക്കഴിഞ്ഞു.
പ്രതിഫലത്തുകയുടെ കാര്യത്തില്‍ താരങ്ങളുമായി പ്രശ്‌നങ്ങളുണ്ടാക്കി എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുള്ള താരങ്ങള്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് തങ്ങളുടെ പരിശീലകര്‍ക്ക് നല്‍കാനുള്ള ശമ്പളക്കുടിശിഖയുടെ കാര്യത്തിലാണ്. സിംബാബെയുടെ ബാറ്റിംഗ് പരിശീലകനായി കൊണ്ടു വന്ന ലാന്‍സ് ക്ലൂസ്‌നര്‍ കഴിഞ്ഞയാഴ്ച ടീം വിട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യയിലേക്ക് എത്തിയിരിക്കുകയാണ് ക്ലൂസ്‌നര്‍.
ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ മുന്നോട്ട് വെച്ച മെന്റര്‍ സ്ഥാനം താരം എറ്റെടുക്കുകയും ചെയ്തു. അതേസമയം ക്ലൂസ്‌നറിന് സിംബാവെയില്‍ നിന്ന് വലിയ തുകയാണ് പരിശീലകനായി സേവനം അനുഷ്ഠിച്ചതിന് സിംബാബ്വെ ക്രിക്കറ്റ് ബോര്‍ഡ് നല്‍കാനുള്ളതെന്നും, ടീമിന്റെ പരിശീലക സ്ഥാനം വിടാന്‍ അതും ഒരു കാരണമായെന്നും സ്‌പോര്‍ട്‌സ് ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
South African player Lance Klusener joins Indian team